»   » മലയാളികള്‍ക്ക് പ്രിയമുള്ളതും ദുല്‍ഖര്‍ സല്‍മാന്റെ ചിത്രങ്ങളിലെ പ്രധാന ആകര്‍ഷണവുമായ കാര്യം ഇതാണ്!!

മലയാളികള്‍ക്ക് പ്രിയമുള്ളതും ദുല്‍ഖര്‍ സല്‍മാന്റെ ചിത്രങ്ങളിലെ പ്രധാന ആകര്‍ഷണവുമായ കാര്യം ഇതാണ്!!

Posted By: Teresa John
Subscribe to Filmibeat Malayalam

ബൈക്കുകളോട് യുവാക്കള്‍ക്കുള്ള ഇഷ്ടം ഒരിക്കലും അവസാനിക്കാത്ത അത്രയുമാണ്. അതില്‍ പ്രധാന്യം എന്നും ബുള്ളറ്റിനോട് തന്നെയാണ്. മലയാളത്തിന്റെ പ്രിയപ്പെട്ട ദുല്‍ഖര്‍ സല്‍മാനും ബുള്ളറ്റിനോടുള്ള താത്പര്യം ഇനിയും അവസാനിച്ചിട്ടില്ല. ദുല്‍ഖറിന്റെ പല സിനിമകളിലും പ്രധാന ആകര്‍ഷണമായി അതുണ്ടാവുകയും ചെയ്യുമെന്നാണ് തെളിയിച്ചു കൊണ്ടിരിക്കുന്നത്.

ബിജു മേനോന്റെ നായികയായി അഞ്ജലി മലയാളത്തിലേക്ക് വരുന്നു! ഇത്തവണ അഭിനയം സൂപ്പറായിരിക്കും!

നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്ന സിനിമയില്‍ ദുല്‍ഖറിന്റെ ബുള്ളറ്റിലുള്ള യാത്ര ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2013 ല്‍ പുറത്തിറങ്ങിയ സിനിമയ്ക്ക് ശേഷം ബാംഗ്ലൂര്‍ ഡേയ്‌സ് എന്ന സിനിമയില്‍ ബൈക്ക് റൈഡറുടെ വേഷത്തില്‍ അഭിനയിച്ചും ദുല്‍ഖര്‍ ബൈക്കിനോടുള്ള പ്രണയം കാണിച്ചിരുന്നു. ഇപ്പോള്‍ വീണ്ടും ദുല്‍ഖര്‍ തന്റെ ബുള്ളറ്റ് യാത്രയുമായി വന്നിരിക്കുകയാണ്.

ദുല്‍ഖറിന്റെ ബുള്ളറ്റ്

യുവാക്കള്‍ക്കിടയില്‍ വളരെയധികം പ്രചാരത്തിലുള്ള വാഹനം ബുള്ളറ്റാണ്. ദുല്‍ഖര്‍ സല്‍മാനും ബൈക്കുകളോട് വലിയ പ്രണയമാണ്. അത് തന്റെ സിനിമയിലൂടെയും താരം കാണിച്ചു തന്നിരിക്കുകയാണ്.

പുതിയ സിനിമയില്‍

ദുല്‍ഖര്‍ നായകനായി അഭിനയിക്കുന്ന പുതിയ സിനിമയാണ് സോലോ. മലയാളത്തിലും തമിഴിലുമായി നിര്‍മ്മിക്കുന്ന സിനിമയിലും ദുല്‍ഖറിന്റെ ബുള്ളറ്റ് യാത്ര വ്യത്യസ്തമാവുകയാണ്.

സോലോ യുടെ ടീസര്‍

ദുല്‍ഖര്‍ അഞ്ച് വ്യത്യസ്ത ഗെറ്റപ്പുകളിലെത്തുന്ന ചിത്രത്തിന്റെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ടീസറിലാണ് ബുള്ളറ്റില്‍ ചീറി പായുന്ന ദുല്‍ഖറിനെ കാണിച്ചിരിക്കുന്നത്.

നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി

ദുല്‍ഖര്‍ സല്‍മാനും സണ്ണി വെയിനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമയാണ് നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി. റോഡ് മൂവിയായി നിര്‍മ്മിച്ച ചിത്രത്തിലെ താരങ്ങളുടെ ബുള്ളറ്റ് യാത്ര ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ബാംഗ്ലൂര്‍ ഡേയ്‌സ്

നിവിന്‍ പോളി, ദുല്‍ഖര്‍ കൂട്ടുകെട്ടിലെ സിനിമയായിരുന്നു ബാംഗ്ലൂര്‍ ഡേയ്‌സ്. ചിത്രത്തില്‍ സ്പീഡ് ബൈക്ക് റൈഡറുടെ വേഷത്തിലായിരുന്നു അഭിനയിച്ചത്.

ജോമോന്റെ സുവിശേഷങ്ങള്‍


കഴിഞ്ഞ വര്‍ഷം അവസാനം തിയറ്ററുകളിലെത്തിയ ജോമോന്റെ സുവിശേഷങ്ങള്‍ എന്ന സിനിമയിലും പതിനേഴ് ലക്ഷത്തിന്റെ ബൈക്ക് ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു.

English summary
Dulquer's tryst with bike continues.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam