അന്യനാടുകള്‍ കീഴടക്കി ദുല്‍ഖര്‍ സല്‍മാന്‍! മലയാള സിനിമയ്ക്ക് ഭീഷണിയാവുമോ?
Recommended Video

പ്രണവ് മോഹന്‍ലാല്‍ നായകനായുള്ള അരങ്ങേറ്റം കഴിഞ്ഞതോടെ ദുല്‍ഖര്‍ സല്‍മാന്റെ പേരിലാണ് ട്രോളുകള്‍ വൈറലാവുന്നത്. മോഹന്‍ലാല്‍ ഫാന്‍സും മമ്മൂട്ടി ഫാന്‍സും തമ്മില്‍ താരപുത്രന്മാരുടെ പേരില്‍ കൊമ്പ് കോര്‍ക്കുന്നതും കാണാന്‍ പറ്റും. വലിയ കൊട്ടിയാഘോഷങ്ങളൊന്നുമില്ലാതെ സിനിമയിലെത്തിയ ദുല്‍ഖര്‍ 20 സിനിമയ്ക്ക് മുകളില്‍ അഭിനയിച്ചിരിക്കുകയാണ്.
ദുല്‍ഖര്‍ നായകനായി അഭിനയിച്ച നാല് സിനിമകളായിരുന്നു കഴിഞ്ഞ വര്‍ഷം റിലീസിനെത്തിയത്. നാലും തിയറ്ററുകളില്‍ ഹിറ്റായിരുന്നു. ഇനി വരാനിരിക്കുന്ന സിനിമകളൊല്ലം അതിനെക്കാളും സൂപ്പര്‍ ഹിറ്റായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. കാരണം ബോളിവുഡ്, തെലുങ്ക് എന്നിങ്ങനെ അന്യഭാഷകളിലൊരുങ്ങുന്ന സിനിമയും പട്ടികയിലുണ്ട്.

കാര്‍വാന്‍
ദുല്‍ഖര്‍ സല്‍മാന്‍ ബോളിവുഡില്‍ നായകനായി അരങ്ങേറ്റം കുറിച്ച സിനിമയാണ് കാര്‍വാന്‍. ഇര്‍ഫാന്‍ ഖാനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമ ആകര്‍ഷ് ഖുറാനയാണ് സംവിധാനം ചെയ്യുന്നത്. സിനിമ ജൂണ്‍ 1 നാണ് റിലീസിനെത്തുന്നത്.

മഹാനദി
ദുല്‍ഖര്‍ സല്‍മാന്‍ നായകനായ അഭിനയിക്കുന്ന ആദ്യ തെലുങ്ക് സിനിമയാണ് മഹാനദി. നടി സാവിത്രിയുടെ ജീവിതകഥ പറയുന്ന സിനിമയില്‍ ജെമിനി ഗണേശന്റെ വേഷത്തിലാണ് താരം അഭിനയിക്കുന്നത്. ചിത്രീകരണം പൂര്‍ത്തിയായി കൊണ്ടിരിക്കുന്ന സിനിമ ഈ വര്‍ഷം തന്നെ തിയറ്ററുകളിലേക്ക് എത്തും.

കണ്ണും കണ്ണും കൊള്ളയടിതാല്‍
ദുല്‍ഖര്‍ സല്‍മാന്‍ തമിഴില്‍ നായകനാകുന്ന സിനിമയാണ് കണ്ണും കണ്ണും കൊള്ളയടിതാല്‍. ഡെസിങ് പെരിയ സ്വാമി സംവിധാനം ചെയ്യുന്ന സിനിമയില്‍ റിതു വര്‍മ്മയാണ് നായികയായി അഭിനയിക്കുന്നത്.

വിഷ്ണു ഉണ്ണികൃഷ്ണന്‍, ബിബിന്‍ ജോര്‍ജ് സിനിമ
വിഷ്ണു ഉണ്ണികൃഷ്ണന്‍, ബിബിന്‍ ജോര്‍ജ് കൂട്ടുകെട്ടില്‍ തിരക്കഥയെഴുതി ദുല്‍ഖര്‍ സല്‍മാന്‍ നായകനാവുന്ന ഒരു സിനിമ വരുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നവാഗത സംവിധായകനായിരിക്കും സിനിമ സംവിധാനം ചെയ്യുന്നത്.

ആര്‍കെ കാര്‍ത്തിക് മൂവി
ദുല്‍ഖര്‍ സല്‍മാന്‍ വീണ്ടും തമിഴില്‍ തന്നെ മറ്റൊരു സിനിമ ഏറ്റെടുത്തതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. ആര്‍എ കാര്‍ത്തിക്കാണ് സിനിമ സംവിധാനം ചെയ്യാന്‍ പോവുന്നത്. യാത്ര ആസ്പദമാക്കി നിര്‍മ്മിക്കുന്ന ഒരു സിനിമയായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍.


Click it and Unblock the Notifications











