ഫ്ലൈറ്റിന് തകരാറ് പറ്റി , തിരിച്ചിറക്കി, പേടിയുണ്ടോയെന്ന് ചോദിച്ച ദുൽഖറിനോട് അമാൽ പറഞ്ഞത്...

മലയാളത്തിലും തെന്നിന്ത്യയിലും ഒരു പോലെ ആരാധകരുള്ള താരമാണ് ദുൽഖർ സൽമാൻ. ഇന്ന് ദുൽഖറിന്റെ 35ാം പിറന്നാളാണ്. നടന് പിറന്നാൾ ആശംസ നേർന്ന് ആരാധകരും സുഹൃത്തുക്കളും സിനിമാ ലോകവും രംഗത്ത് എത്തിയിട്ടുണ്ട്. കുടുംബപ്രേക്ഷകരും യൂത്തും ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് ദുൽഖർ സൽമാൻ. ഭാഷാവ്യത്യാസമില്ലാതെ ഡിക്യുവിന്റെ ചിത്രങ്ങൾ തെന്നിന്ത്യൻ സിനിമാ ലോകത്ത് ചർച്ചയാവാറുണ്ട്.

ദുൽഖർ സൽമ്മാനോടൊപ്പം തന്നെ അദ്ദേഹത്തിന്റെ ഭാര്യ അമാലും പ്രേക്ഷകരുടെ പ്രിയങ്കരിയാണ്. ഇവരുടെ വിവാഹവും പ്രണയവും ഒരുമിച്ചുള്ള യാത്രകളും സിനിമാ കോളങ്ങളിലും പ്രേക്ഷകരുടെ ഇടയിലും ചർച്ചയാവാറുണ്ട്. നടന്റെ പിറന്നാളിനോടനുബന്ധിച്ച് ദുൽഖറിന്റേയും അമാലിന്റേയും ഹണിമൂൺ കഥ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. അധികം പരിചയമില്ലാത്ത രണ്ട് പേർ പരിചയമില്ലാത്ത രാജ്യത്തേയ്ക്ക് ഹണിമൂണിന് പോയതിനെ കുറിച്ചാണ് താരങ്ങൾ പറയുന്നത്. വനിതയ്ക്ക് മുമ്പ് നൽകിയ അഭിമുഖമാണ് ഇപ്പോൾ വീണ്ടും ചർച്ചയാകുന്നത്.

വിവാഹശേഷമുള്ള  പ്രണയം

അറേഞ്ച്ഡ് മാര്യേജ് ആയിരുന്നു ഞങ്ങളുടേത്. വിവാഹത്തിന് ശേഷം തീവ്രമായി പ്രണയിക്കുകയായിരുന്നു എന്നാണ് ദുൽഖർ പറയുന്നത് . അറേ‍ഞ്ചിഡ് മാര്യേജിലും പ്രണയമുണ്ട്. ആ ബന്ധത്തിൽ വല്ലാത്തൊരു പുതുമയുണ്ട്. വിവാഹത്തോടെയാണ് അവിടെ പ്രണയം തുടങ്ങുന്നത്. വിവാഹത്തിന് മുൻപ് ഞങ്ങൾക്ക് രണ്ട് പേർക്കും തങ്ങളെ കുറിച്ച് അധികമൊന്നും അറിയില്ലായിരുന്നെന്നും ദുൽഖർ പറയുന്നു.

വിമാനയാത്ര പേടി

ഹണിമൂണിന് പോയപ്പോഴുണ്ടായ സംഭവവും നടൻ പറയുന്നുണ്ട്. ഞങ്ങൾക്ക് രണ്ട് പേർക്കും ഒട്ടും അറിയാത്ത രാജ്യമായ സൗത്ത് ആഫ്രിക്കയായിരുന്നു ഹണിമൂണിനായി തിരഞ്ഞെടുത്തത്. രണ്ട് പേരും അതിന് മുൻപ് പോയിട്ടില്ലായിരുന്നു. അറിയാത്ത രാജ്യത്ത് വെച്ച് പരസ്പരം മനസ്സിലാക്കാൻ ശ്രമിക്കുന്ന രണ്ട് പേരായിരുന്നു ഞങ്ങൾ. ആ യാത്രയിൽ വെച്ചായിരുന്നു അമാലിന് വിമാനയാത്ര ഭയങ്കര പേടിയാണ് അറിയുന്നത്. ആ യാത്രയിൽ എയർ ടാക്സിൽ വരെ ഞങ്ങൾക്ക് യാത്ര ചെയ്യേണ്ടി വന്നിരുന്നു.

വിമാനയാത്രക്കിടെ സംഭവിച്ചത്

വിമാനയാത്രയ്ക്കിടെ ഉണ്ടയ ഒരു സംഭവവും ദുൽഖർ അഭിമുഖത്തിൽ പറഞ്ഞിരുന്നു. പതുക്കെ പതുക്കെ വിമാനയാത്രകളോടുള്ള പേടി മാറ്റിയെടുത്തപ്പോഴാണ് ആ വലിയ സംഭവം നടക്കുന്നത്. തിരിച്ചു വരുമ്പോൾ ഞങ്ങളുടെ ഫ്ലൈറ്റിന് എന്തോ തകരാറ് പറ്റിയതിനെ തുടർന്ന് തിരിച്ച് ഇറക്കി. ഒട്ടുമിക്ക യാത്രക്കാരും പേടിച്ച് പോയി. ഞാൻ ആ സമയം അമാലിനോട് ചോദിച്ചു. പേടിയുണ്ടോ എന്ന്... ഇല്ലായെന്നാണ് പറഞ്ഞത്. ഒരു പ്രതിസന്ധിയിൽ പ്രിയപ്പെട്ടവർ കൂടെയുണ്ടെങ്കിൽ നമ്മളെ അത് ബാധിക്കില്ലെന്ന് കേട്ടിട്ടുണ്ട്. പക്ഷെ ഞാൻ നേരിൽ കാണുന്നത് ആദ്യമായിട്ടാണെന്നായിരുന്നു അമാലിന്റെ മറുപടി. അവിടെ വെച്ചാണ് ദുൽഖറിന് ഭക്ഷണത്തിനോടുള്ള ഇഷ്ടത്തെ കുറിച്ച് താൻ അറിഞ്ഞതെന്നും അമാലും പറഞ്ഞു. സാധാരണ സിനിമക്കാർ അധികം ഭക്ഷണം കഴിക്കില്ലെന്നാണ് കേട്ടിട്ടുള്ളത്. എന്നാൽ ദുൽഖർ അവിടത്തെ ഭക്ഷണം ആസ്വദിച്ച് കഴിക്കുകയായിരുന്നെന്ന് അമാലും പറയുന്നു.

Recommended Video

കേക്ക് മുറിക്കുന്ന കുഞ്ഞിക്കക്ക് പിറകിൽ ഒരു തല..ദേ മമ്മൂക്ക
 അമാലിനോടൊപ്പമുള്ള റൊമാൻസ്

ഡിക്യുവും അമാലും തമ്മിലുളള റൊമാൻസിനെ കുറിച്ചു ചോദിച്ചിരുന്നു. കൂടുതൽ റൊമാന്റിക് ആകുമ്പോൾ എന്താണ് ചെയ്യാറുള്ളതെന്നായിരുന്നു ചോദ്യം. സാധാരണ എല്ലാവരും ചെയ്യുന്ന കാര്യങ്ങൾ തന്നെയാണ് ചെയ്യുന്നത്. ഭാര്യയ്ക്ക് വാച്ച് സമ്മാനമായി കൊടുക്കും. ചിലപ്പോൾ പൂവ് കൊടുക്കും. പിറന്നാളിന് ക്യാൻഡിൽ ലൈറ്റ് ഡിന്നറിന് കൊണ്ട് പോകും, ചോദ്യത്തിന് ഉത്തരമായി നടൻ പറയുന്നു.

ഞങ്ങൾക്ക് പറയാനുള്ളത്

ദുൽഖർ സൽമാന് ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ.

More from Filmibeat

Read more about: dulquer salmaan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X