TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
മറിയം വന്നതോടെ മമ്മൂട്ടിയും ദുല്‍ഖറും പല ശീലങ്ങളും മാറ്റി! തുറന്നുപറച്ചിലുമായി താരപുത്രന്! കാണൂ!

യുവതാരനിരയില്‍ പ്രധാനികളിലൊരാളായ ദുല്‍ഖര്‍ സല്മാന് മികച്ച സ്വീകാര്യതയും ശക്തമായ പിന്തുണയുമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. വ്യത്യസ്തമായ സിനിമകളുമായി മുന്നേറുകയാണ് ഈ താരപുത്രന്. മലയാളത്തിനപ്പുറത്ത് അന്യഭാഷകളിലും വരവറിയിച്ചിട്ടുണ്ട് ഈ താരം. താല്പര്യമുണ്ടെങ്കില് ഏത് കാര്യവും ചെയ്യാന്‍ കഴിയുമെന്നതാണ് തന്റെ നിലപാടെന്നും അദ്ദേഹം പറയുന്നു. ആ ഒരു വാക്കാണ് ഇപ്പോള്‍ സ്ട്രോങ്ങായി തന്നിലുള്ളതെന്നും താരപുത്രന് പറയുന്നു. രേഖ മേനോന് നല്കിയ അഭിമുഖത്തിനിടയിലാണ് അദ്ദേഹം കാര്യങ്ങള്‍ വിശദീകരിച്ചത്. ബിസിനസ്സില്‍ നിന്നും സിനിമയിലേക്ക് പ്രവേശിക്കാനുള്ള തീരുമാനമാണ് നിര്‍ണ്ണായകമായതെന്ന് താരം പറയുന്നു. നോ പറഞ്ഞ സിനമകള്‍ ചെയ്യാതിരുന്നതില്‍ പ്രത്യേകിച്ച് പശ്ചാത്താപമൊന്നും തോന്നിയിട്ടില്ല.
മമ്മൂട്ടിയെപ്പോലെ തന്നെ വാഹനങ്ങളോട് താല്പര്യമുള്ളയാളാണ് ദുല്‍ഖര്‍. തന്റെ സിനിമകള്‍ക്ക് വേണ്ടി കാറുകള്‍ ഇടിച്ച് കളയുന്നത് കാണുമ്പോള്‍ സങ്കടം തോന്നാറുണ്ട്. തന്റെ കാര്‍ ഒരിക്കലും ഷൂട്ടിങ്ങിനായി നല്‍കില്ലെന്നും താരം പറയുന്നു. ബൈക്കുകളേയും കാറിനേയും ഒരുപാട് ഇഷ്ടപ്പെടുന്ന താരം യാത്രകള്‍ക്കായി തിരഞ്ഞെടുക്കുന്നത് കാറാണ്. ബൈക്ക് ഓടിക്കാന്‍ ഇഷ്ടമില്ലാത്തത് കൊണ്ടല്ല, ബൈക്കെടുത്ത് ഇറങ്ങുമ്പോഴേ വീട്ടുകാര്‍ നിലവിളിക്കാന്‍ തുടങ്ങും. അതുകൊണ്ട് പിന്നെ കാറ് തന്നെ എടുക്കും. നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമിയില്‍ അഭിനയിക്കുന്നതിനിടയിലാണ് ബൈക്ക് യാത്രയെന്ന ആഗ്രഹം പരമാവധി തീര്‍ത്തതെന്നും താരപുത്രന് പറയുന്നു.

മറിയത്തിന്റെ ഏറ്റവും നല്ല പ്രായമാണ് ഇപ്പോഴത്തേത്. തന്നോട് അടുപ്പമൊക്കെ ആയിത്തുടങ്ങിയിട്ടുണ്ട്. പപ്പയെന്നൊക്കെ വിളിച്ച് സംസാരിക്കാറുമുണ്ട്. ദൂരെ സ്ഥലങ്ങളില്‍ പോവുമ്പോഴൊക്കെ മകളെക്കുറിച്ച് ആലോചിക്കാറുണ്ട്. കരിയര്‍ വേണ്ടെന്ന് വെക്കാനും പറ്റില്ല. സിനിമ സ്വീകരിക്കുമ്പോള്‍ത്തന്നെ അയ്യോ, ഒരു മാസം അവിടെയാവുമല്ലോയെന്ന് ചിന്തിക്കാറുണ്ട്. ലേറ്റായി ഇറങ്ങാനായി എന്തെങ്കിലും എക്സ്ക്യൂസ് പറഞ്ഞാണ് വാപ്പച്ചി നില്‍ക്കുന്നത്. കൊന്നാലും രാവിലെ എണീക്കാത്ത താനിപ്പോള്‍ ജിമ്മിലേക്ക് പോവുന്നത് രാവിലെയാക്കി. വൈകിട്ട് അവള് തന്നെക്കാത്തിരിക്കുമെന്ന് അറിയാം. അവളോടൊപ്പം കളിക്കുന്നതിന് വേണ്ടിയാണ് സമയക്രമം മാറ്റിയത്. കുടുംബത്തിലെല്ലാവരുമായി കൂട്ടാണ് മറിയമെന്നും ദുല്‍ഖര്‍ പറയുന്നു.