ഏറ്റവും കൂടുതല്‍ സ്‌നേഹിക്കുന്ന ആളെ കുറിച്ച് ദുല്‍ഖര്‍; ആ നോട്ടം പാറക്കല്ലിനെ പോലും അലിയിപ്പിച്ചു കളയും

മലയാളത്തിലും തെന്നിന്ത്യന്‍ സിനിമ ലോകത്തു ഒരുപോലെ ആരാധകരുള്ള താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. താരപുത്രന്‍ എന്ന ലേബലിലാണ് തുടക്കമെങ്കിലും പിന്നീട് സിനിമ ലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കുകയായിരുന്നു. മമ്മൂട്ടിയുടെ മകന്‍ എന്ന ലേബലില്‍ നിന്ന് സ്വന്തം പേരിലാണ് ദുല്‍ഖറിനെ ഇന്ന് സിനിമയില്‍ അറിയപ്പെടുന്നത്. മലയാളത്തിലൂടെ അരങ്ങേറ്റം കുറിച്ച ദുല്‍ഖറിനെ ഇപ്പോള്‍ ഭാഷാവ്യത്യാസമില്ലാതെയാണ് പ്രേക്ഷകര്‍ നെഞ്ചിലേറ്റുന്നത്. ഹേയ് സിനാമികയാണ് ദുല്‍ഖറിന്റെ ഏറ്റവും പുതിയ ചിത്രം. മാര്‍ച്ച് 3 ന് ആയിരുന്നു സിനിമ തിയേറ്ററുകളില്‍ എത്തിയത്. നല്ല പ്രതികരണമാണ് ലഭിക്കുന്നത്. അതിഥി റാവുവും കാജല്‍ അഗര്‍ വാളുമാണ് ചിത്രത്തിലെ നായികമാര്‍.

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ദുല്‍ഖര്‍ സല്‍.സിനിമ വിശേഷങ്ങളും കുടുംബവിശേഷങ്ങളുമെല്ലാം സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്ക്കാറുണ്ട്. ഇതെല്ലാം നിമിഷനേരം കൊണ്ട് വൈറല്‍ ആവാറുമുണ്ട്. ഇന്‍സ്റ്റഗ്രാമിലാണ് നടന്‍ അധികവും സജീവം. 10 മില്യണ്‍ ഫോളോവേഴ്‌സാണ് നടനുളളത്. ദിവസങ്ങള്‍ക്ക് മുമ്പാണ് ഇന്‍സ്റ്റഗ്രാമില്‍ 10 മില്യണ്‍ തികഞ്ഞത്. ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സുളള മലയാളി താരവും തെന്നിന്ത്യയിലെ മൂന്നാമത്തെ താരമാണ് ഡിക്യൂ.

സ്‌നേഹിക്കുന്നത്

ഇപ്പോഴിത തെന്നിന്ത്യന്‍ സിനിമകോളങ്ങളില്‍ വൈറല്‍ ആവുന്നത് ദുല്‍ഖറിന്റെ ക്യുഎ സെക്ഷനാണ്. താന്‍ ഏറ്റവും കൂടുതല്‍ സ്‌നേഹിക്കുന്ന ആളെ കുറിച്ചാണ് ഡിക്യൂ പറയുന്നത്. ആരാധകരുടെ ചോദ്യത്തിനായിരുന്നു മറുപടി. താരത്തിന്റെ വാക്കുകള്‍ വൈറല്‍ ആയിട്ടുണ്ട്. മകളെയാണ് ദുല്‍ഖര്‍ ഏറ്റവും കൂടുതല്‍ സ്‌നേഹിക്കുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ... മകളെയാണ് ഏറ്റവും കൂടുതല്‍ സ്‌നേഹിക്കുന്നത്. അവളുടെ നോട്ടം പാറക്കല്ലിനെ പോലും അലിയിപ്പിച്ച് കളയുമെന്നാണ് ഡിക്യൂ പറയുന്നത്. കൂടാതെ മകള്‍ക്ക് ഭയങ്കര ബോറടിയാണെന്നു മറിയത്തെ തിരക്കിയവരോട് ദുല്‍ഖര്‍ പറയുന്നു.

 പുതിയ പേര്

പേര് മാറ്റാന്‍ കിട്ടിയാല്‍ ഇടുന്ന പേരിനെ കുറിച്ചും ഡിക്യൂനോട് ചോദിക്കുന്നുണ്ട്. എന്നാല്‍ അതിനെ കുറിച്ച് അതുവരെ ആലോചിച്ചിട്ടില്ലെന്നാണ് നടന് പറയുന്നത്. കൂടാതെ ഇതിനോടൊപ്പം രണ്ട് ലാസ്റ്റ് നെയിം താരം പങ്കുവെച്ചിട്ടുണ്ട്. മക്വീന്‍, റോക്ക്‌ഫെല്ലര്‍ എന്നി പേരുകള്‍ നല്ലതായി തോന്നുന്നുണ്ടെന്നും താരം പറയുന്നു .നടന്റെ വാക്കുകള്‍ വൈറല്‍ ആയിട്ടുണ്ട്. 10 മില്യണ്‍ ഫോളോവേഴ്‌സ് തികഞ്ഞതിന്റെ സന്തോഷം പങ്കുവെച്ച് ദുല്‍ഖര്‍ എത്തിയിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ ഒരു പോസ്റ്റ് പങ്കുവെച്ച് കൊണ്ടാണ് ആരാധകരോട് നന്ദി പറഞ്ഞത്.''എന്റെ ചിന്തകളും പോസ്റ്റുകളും സഹിക്കുന്ന നിങ്ങള്‍ ഓരോരുത്തരോടും സ്‌നേഹം,'' എന്നായിരുന്നു ദുല്‍ഖര്‍ കുറിച്ചത്.

 മമ്മൂട്ടിയോട്

ദിവസങ്ങള്‍ക്ക് മുന്‍പ് നടന്‍ എന്ന നിലയില്‍ മമ്മൂട്ടിയോടും മോഹന്‍ലാലിനോടും ചോദിക്കാനുളള ചോദ്യത്തെ കുറിച്ച് ആരാഞ്ഞ് ദുല്‍ഖര്‍ രംഗത്ത് എത്തിയിരുന്നു. 'ഹേയ് സിനാമിക' യുടെ പ്രമോഷന്റെ ഭാഗമായി ഇന്ത്യ ഗ്ലിറ്റ്സ് നല്‍കിയ അഭിമുഖത്തിലാണ് രണ്ടു പേരോടും ചോദിക്കാന്‍ ആഗ്രഹിക്കുന്നത് ദുല്‍ഖര്‍ വെളിപ്പെടുത്തിയത്. എങ്ങനെയാണ് എപ്പോഴും സ്വയം പുതുക്കുന്നത്'' എന്നതാണ് പിതാവായ മമ്മൂട്ടിയോട് ദുല്‍ഖറിന് ചോദിക്കാനുള്ളത്. '50 വര്‍ഷമായി, ധാരാളം സിനിമകള്‍ ചെയ്തു, ഇപ്പോഴും പുതിയ കാര്യങ്ങള്‍ ചെയ്യുന്നു, പുതിയ കഥാപാത്രങ്ങള്‍ ചെയ്യുന്നു. ഇതൊക്കെ എങ്ങനെയാണെന്ന് എനിക്ക് അറിയില്ല. എപ്പോഴും ലുക്ക് മാറ്റിക്കൊണ്ടിരിക്കുന്നു. എങ്ങനെ സാധിക്കുന്നു എന്ന് അദ്ദേഹത്തിന് മാത്രമേ അറിയൂ. ഇതൊക്കെ ഞാന്‍ ചോദിക്കാന്‍ പോയാല്‍ ഒരു പക്ഷേ 'നീയും എന്നെ ഇന്റര്‍വ്യൂ ചെയ്യുവാണോ' എന്ന് ചോദിക്കും,'' ദുല്‍ഖര്‍ പറഞ്ഞു.

Recommended Video

മമ്മൂട്ടി- ദുല്‍ഖര്‍ ചിത്രങ്ങള്‍ ഒരേ ദിവസം തിയേറ്ററിലേക്ക്, ആകാംഷയില്‍ ആരാധകര്‍
മോഹന്‍ലാലിനോട്

മോഹന്‍ലാലിനോട് അനായാസമായി റോളുകള്‍ കൈകാര്യം ചെയ്യുന്നതിന് പിന്നില്ലേ രഹസ്യമെന്താണെന്നാണ് ചോദിക്കാനാഗ്രഹിക്കുന്നതെന്ന് ദുല്‍ഖര്‍ പറഞ്ഞു. ''അദ്ദേഹം ശ്വാസമെടുക്കുന്ന ലാഘവത്തോടെയാണ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അത് കാണാന്‍ രസമാണ. ആ കഴിവ് അദ്ദേഹത്തിന് മാത്രമുള്ളതാണ്'' ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു. കുറുപ്പാണ ഏറ്റവും ഒടുവില്‍ പുറത്ത് ഇറങ്ങിയ ദുല്‍ഖറിന്റെ മലയാള ചിത്രം.
റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന 'സല്യൂട്ടാണ്' ഇനി പുറത്ത് വരാനുള്ളത്.ജനുവരി 14ന് റിലീസ് ചെയ്യേണ്ടിയിരുന്ന 'സല്യൂട്ട്' കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാറ്റിയതായിരുന്നു. പുതിയ തീയതി പ്രഖ്യാപിച്ചിട്ടില്ല.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X