For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മറിയം വന്നതോടെ അമാലില്‍ പ്രകടമായ മാറ്റത്തെക്കുറിച്ച് ദുല്‍ഖര്‍! വീട്ടിലെ സൂപ്പര്‍ ഹീറോസ് ഇവരാണ്!

  |

  യുവതാരനിരയില്‍ പ്രധാനികളിലൊരാളാണ് ദുല്‍ഖര്‍ സല്‍മാന്‍. മികച്ച സ്വീകാര്യതയും പിന്തുണയുമായി മുന്നേറുകയാണ് താരപുത്രന്‍. മമ്മൂട്ടിയുടെ മകന്‍ എന്ന ഇമേജിലൂടെയാണ് സിനിമയില്‍ തുടക്കം കുറിച്ചതെങ്കിലും സ്വന്തമായ ഇടം നേടിയെടുത്ത് മുന്നേറുകയായിരുന്നു താരം. വാപ്പച്ചിയെ പോലെ തന്നെ ഭാഷാഭേദമന്യേ അഭിനയിച്ച് ആരാധകപിന്തുണ മകനും സ്വന്തമാക്കിയിരുന്നു. ലോക് ഡൗണായതോടെ വാപ്പച്ചിയും മകനും വീട്ടിലേക്ക് തിരിച്ചെത്തുകയായിരുന്നു. പാചക പരീക്ഷണങ്ങളുമായി മകനെത്തിയപ്പോള്‍ ഫോട്ടോഗ്രാഫിയിലായിരുന്നു വാപ്പച്ചി കഴിവ് തെളിയിച്ചത്.

  പിറന്നാളിനോടനുബന്ധിച്ച് കുട്ടികളുമായി ചാറ്റ് ഷോ നടത്തിയിരുന്നു ദുല്‍ഖര്‍. മനോരമ നടത്തിയ പരിപാടിയുടെ വീഡിയോയിലെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. താന്‍ ഇടയ്ക്ക് കുറച്ച് ദിവസമൊക്കെ വീട്ടില്‍ നിന്നിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ഇത്രയും ദിവസം നില്‍ക്കുന്നത്. വാപ്പച്ചിയും താനും വീട്ടിലുള്ളതിനാല്‍ കുടുംബത്തിലെല്ലാവരും സന്തോഷത്തിലാണെന്ന് താരം പറയുന്നു. മറിയത്തിനൊപ്പം സമയം ചെലവഴിക്കുന്നതിനെക്കുറിച്ചും താരം സംസാരിച്ചിരുന്നു. മകളെ വളര്‍ത്തുമ്പോള്‍ വാപ്പച്ചിയുടെ ഏത് ഗുണമാണ് ദുല്‍ഖര്‍ സ്വീകരിക്കുന്നതെന്നായിരുന്നു ഒരു കുട്ടി ചോദിച്ചത്. ദുല്‍ഖര്‍ പങ്കുവെച്ച വിശേഷങ്ങളിലൂടെ തുടര്‍ന്നുവായിക്കാം.

  ഉമ്മയും അമാലും

  ഉമ്മയും അമാലും

  വീട്ടിൽ ഭൂരിപക്ഷം സ്ത്രീകളാണ്. ഉമ്മച്ചി, എന്റെ ഭാര്യ പിന്നെ മകൾ... വാപ്പച്ചിയുടെ ഉമ്മ. അങ്ങനെ ഭൂരിപക്ഷം. അമാലും ഉമ്മച്ചിയും ഒരേ ടൈപ്പാണ്. എല്ലാവരോടും വളരെ കരുതലോടെയാണ് അവർ പെരുമാറാറുള്ളത്. എന്റെ സുഹൃത്തുക്കളോടും അങ്ങനെ തന്നെ. പിന്നെ, നല്ലപോലെ മൾട്ടി ടാസ്ക് ചെയ്യുന്നവരാണ് അവർ. സ്ത്രീകൾക്കുള്ള പ്രത്യേക കരുത്താണ് അത്. ആണുങ്ങൾക്ക് ഒരു സമയം ഒരു കാര്യമേ ചെയ്യാൻ കഴിയൂ. പക്ഷേ, സ്ത്രീകൾ അങ്ങനെയല്ല. എന്റെ സൂപ്പർ ഹീറോസ് എന്റെ വീട്ടിലെ സ്ത്രീകളാണ്.

  അമ്മയുടെ റോളില്‍ കൂടി

  അമ്മയുടെ റോളില്‍ കൂടി

  മകൾ ജനിച്ച ശേഷം ഒരു അമ്മയുടെ റോളിൽ കൂടി ഞാൻ അമാലിനെ കാണുന്നു. ഒരു മൂന്നുവയസുകാരിയെ നോക്കുക എന്നത് എളുപ്പമല്ല. ഇപ്പോഴാണ് ഞാൻ മകളുടെ കൂടെ സമയം ചെലവഴിക്കുന്നത്. ശരിക്കും നല്ല എനർജി വേണ്ടി വരുന്ന കാര്യമാണത്. കാരണം, രാവിലെ ഏഴരയ്ക്ക് അവൾ എണീക്കുന്നതു മുതൽ രാത്രി ഒൻപതരക്ക് അവൾ ഉറങ്ങുന്നതു വരെ തുടർച്ചയായി ഓരോന്നു കളിച്ചിരിക്കാൻ അവൾക്കു കഴിയും.

  Dulquer Salmaan Faced Privacy Probelms In His Childhood | FilmiBeat Malayalam
  മറിയത്തിന്‍റെ കളികള്‍

  മറിയത്തിന്‍റെ കളികള്‍

  ഓടിക്കളി. ഒളിച്ചു കളി. അതും നോൺസ്റ്റോപ്. ഞാൻ‌ ആലോചിക്കും, ഈ എനർജി എവിടെ നിന്നാണെന്ന്. കാരണം ഒരു ദിവസം മുഴുവൻ ഷൂട്ട് ചെയ്യാൻ പോലും എനിക്ക് ഇത്രയും എനർജി വേണ്ടി വരാറില്ല. വാപ്പച്ചിയേയും മകനെയും പോലെ തന്നെ വാഹനപ്രേമം തനിക്കുമുണ്ടെന്നും മറിയം തെളിയിച്ചിരുന്നു. വീട്ടിനകത്ത് നിന്നും കാറോടിച്ച് പോവുന്നതിന്‍റെ ചിത്രങ്ങള്‍ വൈറലായി മാറിയിരുന്നു. കുഞ്ഞുമറിയത്തിന്‍റെ വിശേഷങ്ങളെല്ലാം നിമിഷനേരം കൊണ്ടാണ് വൈറലായി മാറാറുള്ളത്.

  അച്ഛനെന്ന നിലയില്‍

  അച്ഛനെന്ന നിലയില്‍

  മകളുടെ പിതാവെന്ന നിലയില്‍ വാപ്പച്ചിയുടെ ഏത് ഗുണമാണ് ഫോളോ ചെയ്യുന്നതെന്ന് ചോദിച്ചപ്പോള്‍ അങ്ങനെയൊന്നുമില്ലെന്നായിരുന്നു ദുല്‍ഖര്‍ പറഞ്ഞത്. വാപ്പച്ചിയും ഉമ്മച്ചിയുമൊക്കെ ഇപ്പോള്‍ കൂടെയുണ്ടല്ലോ, അവള്‍ ജനിച്ച സമയത്തൊക്കെ താന്‍ നല്ല തിരക്കിലായിരുന്നു. അവള്‍ക്ക് വല്ലപ്പോഴും വന്ന് പോവുന്നൊരാളായി താന്‍ മാറുമോയെന്ന തരത്തിലുള്ള ഭയമുണ്ടായിരുന്നു തുടക്കത്തില്‍. അവള്‍ ഇടയ്ക്കല്ലേ തന്നെ കാണുന്നുള്ളൂ. തുടക്കത്തിലെ പേടിയൊക്കെ ഇപ്പോള്‍ മാറിയെന്നും താരം പറയുന്നു.

  സന്തോഷമാണ്

  സന്തോഷമാണ്

  അവള്‍ എന്ത് കാര്യത്തിന് വിളിച്ചാലും സന്തോഷമാണ്. കുളിപ്പിക്കാനോ കൂടെ കളിക്കാനോ അങ്ങനെ എന്തിന് വിളിച്ചാലും നല്ല സന്തോഷമാണ്. ലോക് ഡൗണ്‍ സമയത്താണ് ഇത്രയും കാലം ഭാര്യയ്ക്കും മകള്‍ക്കുമൊപ്പം ഒരുമിച്ച് ചെലവഴിച്ചത്. തന്റെ സിനിമകളിലൂടെ മോശം പറയരുതെന്നും മോശം വാക്കുകളൊന്നും അവള്‍ കേട്ട് പഠിക്കരുതെന്നുമൊക്കെ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. കുട്ടികള്‍ ജനിക്കുമ്പോള്‍ത്തന്നെ അത്തരത്തിലുള്ള കാര്യങ്ങളെക്കുറിച്ച് എല്ലാവരും ചിന്തിക്കുമെന്നും ദുല്‍ഖര്‍ പറയുന്നു.

  English summary
  Dulquer Salmaan about his wife Amal Sufia's life changes after the entry of Maryam Ameerah Salmaan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X