കട്ട് പറഞ്ഞാല്‍ വാപ്പച്ചി ഉമ്മയെ വിളിക്കും! അമാല്‍ തിരക്കിലായതിനാല്‍ വിളി കുറഞ്ഞെന്ന് ദുല്‍ഖര്‍!
മമ്മൂട്ടിക്ക് പിന്നാലെ സിനിമയിലേക്കെത്തിയ ദുല്‍ഖര്‍ സല്‍മാന് തുടക്കം മുതല്‍ത്തന്നെ മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. തുടക്കത്തില്‍ സ്റ്റീരിയോടൈപ്പായിരുന്നുവെങ്കിലും പിന്നീട് അത് തിരുത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. റിവ്യൂ വായിക്കാതെയാണ് താന്‍ സിനിമ കാണാറുള്ളതെന്ന് ദുല്‍ഖര്‍ പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം ഗള്ളി ബോയ് കണ്ടിരുന്നു. മോള്‍ കരയുമെന്നുള്ളതിനാല്‍ തിയേറ്ററില്‍ നിന്നും ഇറങ്ങുകയായിരുന്നുവെന്ന് ദുല്‍ഖര്‍ പറയുന്നു. സ്വകാര്യ എഫഎം സ്റ്റേഷന് നല്‍കിയ അഭിമുഖത്തിനിടയിലാണ് ദുല്‍ഖര്‍ വിശേഷങ്ങള്‍ പങ്കുവെച്ചത്. പരസ്പരം കണ്ടില്ലെങ്കിലും വിഷമിച്ചിരിക്കുക, കട്ട് പറഞ്ഞാലുടന്‍ തതന്നെ വാപ്പച്ചി ഉമ്മയെ വിളിക്കുമെന്നും ദിവസത്തില്‍ നിരവധി തവണ ഇങ്ങനെ വിളിക്കുമെന്നും താരപുത്രന്‍ പറയുന്നു.
അമാല്‍ തിരക്കിലായതിനാല്‍ തങ്ങള്‍ ഇപ്പോള്‍ അധികം വിളി കുറഞ്ഞെന്നും ദുല്‍ഖര്‍ പറയുന്നു. യമണ്ടന്‍ പ്രേമകഥ വിജയകരമായി മുന്നേറുന്നതിന്റെ സന്തോഷത്തിലാണ് ദുല്‍ഖര്‍. എല്ലാതരം പ്രേക്ഷകര്‍ക്കും ഇഷ്ടപ്പെടുന്ന തരത്തിലാണ് സിനിമയൊരുക്കിയത്. മലയാളത്തില്‍ തനിക്കൊപ്പം പിടിച്ച് നില്‍ക്കുന്ന തരത്തിലുള്ള നൃത്തം ദുല്‍ഖറിന്റേതാണെന്നായിരുന്നു സായ് പല്ലവി പറഞ്ഞത്. ആണോ, അങ്ങനെ പറഞ്ഞോയെന്നായിരുന്നു താരപുത്രന്റെ ചോദ്യം. യമണ്ടന്‍ പ്രേമകഥയിലും അടിപൊളി ഗാനമുണ്ടായിരുന്നു. മികച്ച കൈയ്യടിയായിരുന്നു ഗാനത്തിന് ലഭിച്ചത്.

നേരത്തെ തന്നെ ദുബായ് എന്‍ ആര്‍ ഐ ടാഗുണ്ട്. തനിക്ക് കാണാന്‍ തോന്നുന്ന തരത്തിലുള്ള സിനിമ മാത്രമേ ചെയ്യൂ. ചിലരൊക്കെ കഥ പറയുമ്പോള്‍ സിനിമ കാണുന്ന പ്രതീതി തന്നെയാണ്. കേട്ടയുടനെ സമ്മതം പറയാറില്ല, കുറേ ആലോചിച്ചതിന് ശേഷമാണ് സിനിമ സ്വീകരിക്കുന്നതെന്നും ദുല്‍ഖര്‍ പറയുന്നു.


Click it and Unblock the Notifications