വാപ്പച്ചി തുറന്നുപറയില്ല! ഭാവത്തിലൂടെയാണ് തന്റെ സിനിമകളുടെ പ്രതികരണം മനസ്സിലാക്കുന്നതെന്ന് ദുല്‍ഖര്‍

Recommended Video

വാപ്പച്ചിയും ലാലങ്കിളും പണ്ടേ സുഹൃത്തുക്കളാണ്

മലയാളികളുടെ പ്രിയപ്പെട്ട താരപുത്രന്‍മാരിലൊരാളാണ് ദുല്‍ഖര്‍ സല്‍മാന്‍. മമ്മൂട്ടിയുടെ പാത പിന്തുടര്‍ന്ന് സിനിമയിലേക്കെത്തിയ അദ്ദേഹത്തിന് തുടക്കം മുതലേ തന്നെ മികച്ച സ്വീകരണമായിരുന്നു ലഭിച്ചത്. സ്റ്റീരിയോടൈപ്പ് കഥാപാത്രങ്ങളാണ് എല്ലാമെന്ന തരത്തിലുള്ള വിമര്‍ശനങ്ങള്‍ തുടക്കത്തില്‍ താരപുത്രനെ തേടിയെത്തിയിരുന്നു. വിമര്‍ശകരെപ്പോലും ക്യൂവില്‍ നിര്‍ത്തിയായിരുന്നു പിന്നീട് അദ്ദേഹം കുതിച്ചത്. ഭാഷയുടെ അതിര്‍വരമ്പുകളില്ലാതെ അഭിനയിക്കാനും കൈയ്യടി നേടാനും അദ്ദേഹത്തിനും കഴിഞ്ഞിരുന്നു. അന്യഭാഷയില്‍ നിന്നും ഗംഭീര സ്വീകരണം ലഭിച്ചതോടെയാണ് താരപുത്രനെ മലയാളത്തിന് നഷ്ടപ്പെട്ടുവെന്ന വിമര്‍ശനം ഉയര്‍ന്നുവന്നത്. എന്നാല്‍ ഈ വിമര്‍ശനത്തേയും കാറ്റില്‍ പറത്തിയിരിക്കുകയാണ് അദ്ദേഹമിപ്പോള്‍. ബിസി നൗഫല്‍ സംവിധാനം ചെയ്ത ഒരു യമണ്ടന്‍ പ്രേമകഥ ഗംഭീര പ്രതികരണവുമായി മുന്നേറുകയാണ്.

യമണ്ടന്‍ പ്രേമകഥ വിജയകരമായി മുന്നേറുന്നതിന്റെ സന്തോഷത്തിലാണ് ദുല്‍ഖര്‍. എല്ലാ തരത്തിലുമുള്ള കഥാപാത്രവും തന്നില്‍ ഭദ്രമാണെന്ന് തെളിയിച്ച് മുന്നേറുന്ന താരത്തിന് ശക്തമായ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. വാപ്പച്ചിയുടെ പ്രതികരണത്തെക്കുറിച്ചും സിനിമയിലെ രസകരമായ അനുഭവത്തെക്കുറിച്ചുമൊക്കെ തുറന്നുപറഞ്ഞ് എത്തിയിരിക്കുകയാണ് മമ്മൂട്ടി. ആര്‍ ജെ മൈക്കിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു രസകരമായ തുറന്നുപറച്ചില്‍. സോഷ്യല്‍ മീഡിയയിലൂടെ അഭിമുഖം വൈറലായിക്കൊണ്ടിരിക്കുകയാണ്. വിശേഷങ്ങളറിയാന്‍ തുടര്‍ന്നുവായിക്കാം.

വാപ്പച്ചിയുടെ പ്രതികരണം

വാപ്പച്ചിയുടെ പ്രതികരണം

വീട്ടില്‍ എല്ലാവരും ഒരുമിച്ചിരുന്നാണ് സിനിമ കാണാറുള്ളത്്. ഏറ്റവും മുന്നിലാണ് തന്റെ സ്ഥാനം. അവിടെയിരുന്ന് പുറകിലിരിക്കുന്ന വാപ്പച്ചിയുടേയും ഉമ്മച്ചിയുടേയും മുഖത്തെ ഭാവങ്ങള്‍ നിരീക്ഷിക്കാറുണ്ട് താനെന്ന് ദുല്‍ഖര്‍ പറയുന്നു. ചാര്‍ലിയും മഹാനടിയുമൊക്കെ കണ്ട സമയത്ത് അദ്ദേഹം ഉമ്മച്ചിയുടെ കൈയ്യില്‍ പിടിക്കുന്നുണ്ടായിരുന്നു. ആ മുഖത്ത് നിന്ന് വായിച്ചെടുക്കാമായിരുന്നു അദ്ദേഹത്തിന്റെ ഭാവം. തന്റെ മുന്നില്‍ ഉം എന്ന് കനത്തില്‍ മൂളുന്നതല്ലാതെ സിനിമകളെക്കുറിച്ച് കാര്യമായൊന്നും സംസാരിക്കാറില്ല അദ്ദേഹം. വീട്ടില്‍ നിന്നും സിനിമ കാണുമ്പോഴുള്ള അവരുടെ ഭാവമാണ് തന്നെ ഏറെ സന്തോഷിപ്പിക്കുന്നതെന്നും ദുല്‍ഖര്‍ പറയുന്നു.

ലൂസിഫര്‍ കണ്ടോ?

ലൂസിഫര്‍ കണ്ടോ?

ലൂസിഫര്‍ കാണാനായി പൃഥ്വിരാജ് മമ്മൂട്ടിയോടും ദുല്‍ഖറിനോടും ആവശ്യപ്പെട്ടിരുന്നു. സിനിമ ഇഷ്ടമായിക്കഴിഞ്ഞാല്‍ തനിക്ക് ഡേറ്റ് നല്‍കണമെന്നുമായിരുന്നു പൃഥ്വി പറഞ്ഞത്. എന്നാല്‍ സിനിമ കാണുന്നതിന് മുന്‍പ് തന്നെ താനിതാ ഡേറ്റ് തന്നിരിക്കുന്നുവെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ലൂസിഫര്‍ കണ്ടോ എന്ന് ചോദിച്ചപ്പോള്‍ കുറച്ച് സീനുകള്‍ കണ്ടെന്നും എല്ലാവരും ഇരുന്ന് കാണുന്നതിനിടയിലാണ് താന്‍ തിരക്കഥ കേള്‍ക്കാനായി പുറത്തേക്ക് പോയതെന്ന് താരപുത്രന്‍ പറയുന്നു.

അവരുടെ കെമിസ്ട്രി

അവരുടെ കെമിസ്ട്രി

വാപ്പച്ചിയും ലാലങ്കിളും പണ്ടേ സുഹൃത്തുക്കളാണ്. ഒരു രക്ഷയുമില്ലാത്ത കെമിസ്ട്രിയാണ് അവരുടേത്. മമ്മൂട്ടിയുടെ സിനിമ മോഹന്‍ലാല്‍ വീട്ടിലിരുന്നും മോഹന്‍ലാലിന്റെ സിനിമ മമ്മൂട്ടിയും വീട്ടിലിരുന്ന് കാണുമ്പോഴാണ് ആരാധകര്‍ ഇതേക്കുറിച്ച് പോരടിക്കുന്നതെന്നായിരുന്നു അവതാരകന്റെ ചോദ്യം. തിയേറ്ററില്‍ പോവണമെന്ന് തോന്നാറുണ്ടെങ്കില്‍ക്കൂടിയും അത് നടക്കില്ലെന്ന് ദുല്‍ഖര്‍ ചൂണ്ടിക്കാണിക്കുന്നു. മമ്മൂട്ടി-മോഹന്‍ലാല്‍ ഫാന്‍സ് പോരാട്ടങ്ങള്‍ക്കായി മുന്നിട്ടിറങ്ങുന്നവര്‍ ശരിക്കും കേള്‍ക്കണം ദുല്‍ഖറിന്റെ വാക്കുകള്‍.

മമ്മൂട്ടിയുടെ അത്ര വരില്ല

മമ്മൂട്ടിയുടെ അത്ര വരില്ല

പല കാര്യങ്ങളിലും വാപ്പച്ചിയുമായി ബന്ധപ്പെടുത്തി ചോദിച്ചപ്പോള്‍ താന്‍ അത്രയും വരില്ലെന്നാണ് ദുല്‍ഖര്‍ പറയുന്നത്. പല കാര്യങ്ങളിലും താനും അദ്ദേഹത്തിനായാണ് മാതൃകയാക്കുന്നതെന്നും അദ്ദേഹം പറയുന്നു. വാഹനപ്രേമത്തിന്റെ കാര്യത്തിലും ഭക്ഷണകാര്യത്തിലുമെല്ലാം തങ്ങള്‍ തമ്മില്‍ സാമ്യങ്ങളുണ്ടെന്നും ദുല്‍ഖര്‍ പറയുന്നു. ജിമ്മിന്റെ കാര്യത്തില്‍ തന്നേക്കാള്‍ നല്ലത് വാപ്പച്ചിയാണ്. താന്‍ മിക്കപ്പോഴും ഉഴപ്പാറുണ്ട്.

വാഹനപ്രേമത്തില്‍ മുന്നില്‍

വാഹനപ്രേമത്തില്‍ മുന്നില്‍

വാഹപ്രേമത്തിന്റെ കാര്യത്തില്‍ താനാണ് മുന്നിലെന്ന് താരം പറയുന്നു. വാപ്പച്ചി അറിയാതെ ബൈക്ക് തള്ളി രാത്രിയില്‍ കറങ്ങാനൊക്കെ പോയിട്ടുണ്ട്. എന്നാല്‍ സിസിടിവി സെറ്റ് ചെയ്തിട്ടുള്ളതിനാല്‍ അദ്ദേഹത്തിന് ഇതറിയാം. എന്നാലും ഒന്നും പറയാറില്ല. താന്‍ സുരക്ഷിതനായി തിരിച്ചെത്തിയോ എന്നറിയാനായാണ് സിസിടിവി നോക്കുന്നത്. ബൈക്കില്‍ യാത്ര ചെയ്യുന്നതിനോട് പൊതുവെ അത്ര താല്‍പര്യമില്ല വീട്ടുകാര്‍ക്ക്. നേരത്തെയും ഇക്കാര്യത്തെക്കുറിച്ച് ദുല്‍ഖര്‍ പറഞ്ഞിരുന്നു.

പെട്ടെന്ന് ദേഷ്യം വരും

പെട്ടെന്ന് ദേഷ്യം വരും

വാപ്പച്ചി ഷോര്‍ട്ട് ടെംപേര്‍ഡാണ്. തുടക്കം മുതലേ തന്നെ ഇത് കണ്ട് വളര്‍ന്നതിനാല്‍ താനും സഹോദരിയും കണ്‍ട്രോള്‍ഡായാണ് വളര്‍ന്നത്. താനാണ് കൂടുതല്‍ ഡിപ്ലോമാറ്റിക്കെന്നും ദുല്‍ഖര്‍ പറയുന്നു. തന്നേക്കാള്‍ കൂടുതല്‍ ആരാധികമാരുള്ളത് വാപ്പച്ചിക്കാണ്. ഡിക്യുവിനെ ഇഷ്ടമാണെങ്കിലും കൂടുതലിഷ്ടം മമ്മൂക്കയെയാണെന്ന് കുറേ പേര്‍ മുഖത്ത് നോക്കി പറഞ്ഞിട്ടുണ്ട്. ഏത് സെറ്റില്‍ പോയാലും വാപ്പച്ചിയുടെ ആരാധികമാരെത്താറുണ്ട്. മമ്മൂട്ടിയുടെ അത്രേം വരില്ലെന്നും പലരും പറയാറുണ്ട്.

മമ്മൂക്ക എന്ന് പറയാന്‍ എളുപ്പം

മമ്മൂക്ക എന്ന് പറയാന്‍ എളുപ്പം

മമ്മൂട്ടി എന്ന് പറയുന്നതിനും എളുപ്പം മമ്മൂക്കയെന്ന് പറയാനാണ് എളുപ്പമെന്നും അദ്ദേഹം പറയുന്നു. മമ്മൂട്ടി എന്ന് പറയുമ്പോള്‍ എന്തോ തെറ്റ് പറയുന്ന പോലെ തോന്നുന്നതായും ദുല്‍ഖര്‍ പറയുന്നു. തിരക്കഥ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ പലരും ബുദ്ധിമുട്ടുന്നത് തന്റെ കാര്യത്തിലാണ്. വര്‍ഷങ്ങളായി സിനിമയിലുള്ളതിനാല്‍ അദ്ദേഹത്തിന് ഇത് വിഷയമല്ല.

ഇട്ട ഷര്‍ട്ട് വീണ്ടുമിടുന്നത്

ഇട്ട ഷര്‍ട്ട് വീണ്ടുമിടുന്നത്

ഷൂട്ടില്ലാത്ത സമയങ്ങളില്‍ വാപ്പച്ചി അസ്വസ്ഥനാവാറുണ്ട്. പെട്ടെന്ന് ഒന്നും സെറ്റ് ചെയ്യാനാവാത്ത അവസ്ഥയില്‍ യാത്രകളൊക്കെ പോവാറുണ്ടെങ്കിലും അസ്വസ്ഥനാവാറുണ്ട് അദ്ദേഹം. പ്രതിഫലത്തിന്‍രെ കാര്യത്തില്‍ സമാനമായ നിലപാടാണ് തങ്ങളുടേത്. ഇട്ട ഷര്‍ട്ട് വീണ്ടുമിടുന്ന കാര്യത്തില്‍ താനാണ് മുന്നിലെന്നും ദുല്‍ഖര്‍ പറയുന്നു. ഒരുമാസം ഇത് തന്നെ ഉപയോഗിച്ചോളൂയെന്ന് പറഞ്ഞാലും തനിക്ക് വിഷയമില്ല. ഇടയ്ക്കിടയ്ക്ക് പോയി ഡ്രസ് മാറുന്നത് വല്ലാത്ത ബുദ്ധിമുട്ടുള്ള കാര്യമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X