For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കുഞ്ഞുമറിയത്തിന്‍റെ കാലിന് കുഴപ്പമൊന്നുമില്ല! സ്വന്തമായി ടാറ്റു അടിച്ചതാണ്! മകളെക്കുറിച്ച് ദുല്‍ഖര്‍

  |

  പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ദുല്‍ഖര്‍ സല്‍മാന്‍. സെക്കന്‍ഡ് ഷോ എന്ന ചിത്രത്തിലൂടെയായിരുന്നു ഈ താരപുത്രന്‍ സിനിമയില്‍ തുടക്കം കുറിച്ചത്. നവാഗത സംവിധായകനൊപ്പമുള്ള വരവിന് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. വേറിട്ട കഥാപാത്രങ്ങളുമായി താരപുത്രനെത്തിയപ്പോഴൊക്കെ ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചിരുന്നത്. എല്ലാതരത്തിലുമുള്ള കഥാപാത്രവും തന്റെ കൈയ്യില്‍ സുരക്ഷിതമാണെന്ന് താരം തെളിയിച്ചിട്ടുമുണ്ട്. ഭാഷയുടെ അതിര്‍വരമ്പുകളില്ലാതെ ശക്തമായ പിന്തുണയും സ്വന്തമാക്കിയാണ് ദുല്‍ഖര്‍ മുന്നേറുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം നിമിഷനേരം കൊണ്ടാണ് ശ്രദ്ധ നേടുന്നത്.

  സിനിമാജീവിതത്തിലെ വിശേഷങ്ങളെക്കുറിച്ച് മാത്രമല്ല കുടുംബകാര്യങ്ങളെക്കുറിച്ചും ദുല്‍ഖര്‍ സല്‍മാന്‍ വാചാലനാവാറുണ്ട്. ഞായറാഴ്ചയായിരുന്നു ദുല്‍ഖറും അമാലും വിവാഹ വാര്‍ഷികം ആഘോഷിച്ചത്. 8ാം വിവാഹ വാര്‍ഷിക ദിനത്തില്‍ അമാലിനായി മനോഹരമായ കുറിപ്പുമായി താരം എത്തിയിരുന്നു. സോഷ്യല്‍മീഡിയയിലൂടെ അദ്ദേഹത്തിന്റെ പോസ്റ്റ് വൈറലായി മാറിയിരുന്നു. താരങ്ങളും ആരാധകരുമുള്‍പ്പടെ നിരവധി പേരായിരുന്നു ഇവര്‍ക്ക് ആശംസ നേര്‍ന്ന് എത്തിയത്. മകളായ കുഞ്ഞുമറിയത്തിന്റെ വിശേഷങ്ങളും ദുല്‍ഖര്‍ പങ്കുവെക്കാറുണ്ട്. താരത്തിന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

  ചിത്രകാരിയാണ്

  ചിത്രകാരിയാണ്

  മറിയം അമീറ സല്‍മാനെന്ന കുഞ്ഞുമറിയത്തിനും ആരാധകരേറെയാണ്. സിനിമയില്‍ അഭിനയിക്കാതെ തന്നെ സെലിബ്രിറ്റികളായി മാറുന്നവരാണ് താരങ്ങളുടെ മക്കള്‍. കുഞ്ഞുമറിയത്തിന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം ക്ഷണനേരം കൊണ്ടാണ് വൈറലായി മാറാറുള്ളത്. പങ്കെടുക്കുന്ന ചടങ്ങുകളിലെല്ലാം മുഖ്യആകര്‍ഷണമായി മറിയം മാറാറുമുണ്ട്. മറിയത്തിന്റെ ചിത്രംവരയെക്കുറിച്ചുള്ള പോസ്റ്റുമായാണ് ദുല്‍ഖര്‍ സല്‍മാന്‍ ഇപ്പോള്‍ എത്തിയിട്ടുള്ളത്. മറിയം എന്ന് സ്വന്തമായെഴുതിയിരിക്കുകയാണ് താരപുത്രി. വ്യത്യസ്ത നിറത്തിലുള്ള കളറുകളിലാണ് എഴുത്ത്.

   കാലിന് കുഴപ്പമില്ല

  കാലിന് കുഴപ്പമില്ല

  ആര്‍ടിസ്റ്റ് മറിയത്തിന്റെ പുതിയ ചിത്രം പരിചയപ്പെടുത്തിയായിരുന്നു ദുല്‍ഖര്‍ എത്തിയത്. കുഞ്ഞുമറിയത്തിന്റെ കാലിന് എന്ത് പറ്റിയെന്ന ചോദ്യവും ഉയര്‍ന്നിരുന്നു. താരം തന്നെ ഇതേക്കുറിച്ച് വിശദീകരിച്ചിട്ടുണ്ട്. കാലിലെ അടയാളം വ്യക്തമാവുന്ന ചിത്രമായിരുന്നു അദ്ദേഹം പോസ്റ്റ് ചെയ്തത്. ആ കാലുകള്‍ക്ക് കുഴപ്പമൊന്നുമില്ലെന്നും കുട്ടി ആര്‍ടിസ്റ്റ് സ്വന്തമായി ടാറ്റു ചെയ്തതാണെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്. ഇത് കണ്ടതോടെയാണ് ആരാധകര്‍ക്ക് ആശ്വാസമായത്.

  ജീവിതത്തിലെ മാറ്റം

  ജീവിതത്തിലെ മാറ്റം

  മകള്‍ വന്നതിന് ശേഷം ജീവിതത്തില്‍ സംഭവിച്ച മാറ്റത്തെക്കുറിച്ച് ദുല്‍ഖര്‍ നേരത്തെ തുറന്നുപറഞ്ഞിരുന്നു. അമാലിനോടുള്ള ബഹുമാനം കൂടിയെന്നും താരം പറഞ്ഞിരുന്നു.2017 മെയ് അഞ്ചിനായിരുന്നു ദുല്‍ഖറിനും അമാലിനും ഇടയിലേക്ക് കുഞ്ഞുമറിയം എത്തിയത്. അന്ന് മുതല്‍ തന്റെ ജീവിതം മാറിയെന്ന് താരം പറഞ്ഞിരുന്നു. രണ്ടുവയസ്സേ ആയിട്ടുള്ളൂവെങ്കിലും ജീവിതത്തില്‍ വഴികാട്ടിയായി മാറുന്നുണ്ടെന്ന് അവളെന്നും അദ്ദേഹം പറഞ്ഞിരുന്നു. മകള്‍ക്കൊപ്പമുള്ള ചിത്രങ്ങളുമായും ദുല്‍ഖര്‍ എത്താറുണ്ട്.

  വാപ്പച്ചിക്കും മടി

  വാപ്പച്ചിക്കും മടി

  മകള്‍ വീട്ടിലുണ്ടാവുമ്പോള്‍ പുറത്തിറങ്ങാന്‍ തനിക്ക് മാത്രമല്ല വാപ്പച്ചിക്കും മടിയാണെന്നും ദുല്‍ഖര്‍ പറഞ്ഞിരുന്നു. അവളോടൊപ്പം സമയം ചെലവഴിച്ചിരിക്കാനാണ് താല്‍പര്യം. ഷൂട്ടിംഗ് തീര്‍ത്ത് എത്രയും പെട്ടെന്ന് തന്നെ തിരിച്ചെത്തണമെന്നാണ് കരുതാറുള്ളത്. മകളുടെ സമയത്തിനനുസരിച്ച് ജീവിതത്തിലെ പല കാര്യങ്ങളും മാറ്റിയതായും അദ്ദേഹം വ്യക്തമാക്കിയിരുന്നു. മകള്‍ ജനിച്ചതിന് ശേഷം ദുല്‍ഖറിന്റെ ജീവിതത്തില്‍ സംഭവിച്ച മാറ്റത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ അവനൊരു അച്ഛനായി എന്ന മറുപടിയായിരുന്നു മമ്മൂട്ടി നല്‍കിയത്.

  English summary
  Dulquer Salmaan about Mariyam's new pic
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X