മമ്മൂട്ടിയെക്കണ്ടല്ലേ വളര്‍ന്നത്! ദുല്‍ഖര്‍ സല്‍മാനെന്ന പിതാവ് കര്‍ക്കശക്കാരനാണോ? മറുപടി ഇങ്ങനെ!
മമ്മൂട്ടിക്ക് പിന്നാലെ സിനിമയിലേക്കെത്തിയ ദുല്‍ഖര്‍ സല്‍മാന് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ശ്രീനാഥ് രാജേന്ദ്രനെന്ന നവാഗത സംവിധായകനൊപ്പമാണ് ഈ താരപുത്രന്‍ അരങ്ങേറിയത്. ഗൗതമി നായര്‍, സണ്ണി വെയന്‍ തുടങ്ങിയവരും ദുല്‍ഖറിനൊപ്പമാണ് അരങ്ങേറിയത്. തുടക്കത്തില്‍ താരപുത്രനെന്ന പദവി സഹായകമായിരുന്നുവെങ്കിലും സിനിമയിലെ നിലനില്‍പ്പിന് അത് പോരെന്ന് സ്വയം മനസ്സിലാക്കിയാണ് ദുല്‍ഖര്‍ മുന്നേറിയത്. ഏത് തരത്തിലുള്ള കഥാപാത്രവും തന്നില്‍ വിശ്വസിച്ച് ഏല്‍പ്പിക്കാമെന്നും താരപുത്രന്‍ തെളിയിച്ചിരുന്നു. മുന്‍നിര സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിക്കാനുള്ള അവസരവും ദുല്‍ഖറിന് ലഭിച്ചിരുന്നു. സെക്കന്റ് ഷോയിലൂടെ അരങ്ങേറിയതിനെക്കുറിനെക്കുറിച്ചും അമാല്‍ സൂഫിയയെ കണ്ടതിനെക്കുറിച്ചുമൊക്കെ താരം നേരത്തെ തുരന്നുപറഞ്ഞിരുന്നു.
മലയാളത്തില്‍ മാത്രമല്ല അന്യഭാഷയിലേക്കെത്തിയപ്പോഴും മികച്ച സ്വീകാര്യതയായിരുന്നു താരപുത്രന് ലഭിച്ചത്. തെലുങ്ക് സിനിമയ്ക്കായി ഡബ്ബിംഗ് ചെയ്യുന്നത് സ്വന്തം ശബ്ദത്തിലായിരിക്കണമെന്നും അതിനായി നടത്തിയ തയ്യാറെടുപ്പുകളുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. തമിഴ്, തെലുങ്ക്, ബോളിവുഡ് സിനിമാപ്രേമികള്‍ക്കും സുപരിചിതനാണ് അദ്ദേഹം. വാപ്പച്ചിയുടെ സിനിമകള്‍ റീമേക്ക് ചെയ്യാനുള്ള ധൈര്യം തനിക്കില്ലെന്ന് താരപുത്രന്‍ പറയുന്നു. രേഖ മേനോന് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരപുത്രന്‍ വിശേഷങ്ങള്‍ പങ്കുവെച്ചത്.

അഭിമുഖം നല്‍കാറില്ല?
തുടക്കത്തില്‍ ചാനല്‍ അഭിമുഖം നല്‍കാന്‍ താന്‍ മടിച്ചിരുന്നതായി ദുല്‍ഖര്‍ സല്‍മാന്‍ വ്യക്തമാക്കുന്നു. ഭാഷയായിരുന്നു പ്രധാന പ്രശ്‌നം. മലയാളത്തില്‍ വ്യക്തമായി സംസാരിക്കാനറിയാത്ത പ്രശ്‌നമുണ്ടായിരുന്നു. ഇപ്പോഴാണ് സംസാരിച്ച് ശീലമായത്. കൂടുതല്‍ സിനിമകള്‍ ചെയ്തിട്ടും മലയാളം ചാനലില്‍ അഭിമുഖം കാണാത്തതിന് പിന്നിലെ കാരണത്തെക്കുറിച്ചായിരുന്നു ചോദിച്ചത്. പ്രത്യേകിച്ച് കാരണമൊന്നുമില്ലെന്നും താന്‍ സിനിമയില്‍ വന്ന സമയത്ത് നിരവധി ചാനലുകളുണ്ടായിരുന്നുവെന്നും അന്ന് സംസാരിക്കാന്‍ പേടിയായിരുന്നുവെന്നും ദുല്‍ഖര്‍ പറയുന്നു. സ്‌കൂളിങിന്റെ പ്രശ്‌നമായിരുന്നു.

കുടുംബത്തെക്കുറിച്ച്
തുടക്കത്തിലെ അഭിമുഖങ്ങളില്‍ എങ്ങനെ സംസാരിക്കണമെന്നറിയില്ലെന്നും ചോദിക്കുന്നതെല്ലാം സമാനമായ കാര്യങ്ങളാണെന്നും അദ്ദേഹം പറയുന്നു. വാപ്പച്ചിയെക്കുറിച്ചും കുടുംബത്തെക്കുറിച്ചുമൊക്കെയുള്ള കാര്യങ്ങളാണ് പലപ്പോഴും ചോദിക്കാറുള്ളത്. എങ്ങനെ ചോദ്യങ്ങളെ അഭിമുഖീകരിക്കാമെന്നൊക്കെ ഇപ്പോഴാണ് പഠിച്ചത്. ഇപ്പോ കുറച്ച് പടങ്ങളൊക്കെയായപ്പോള്‍ തന്റെ സിനിമാ അനുഭവത്തെക്കുറിച്ച് തന്നെ ചോദിക്കാമല്ലോയെന്നും ദുല്‍ഖര്‍ പറയുന്നു.

ഫാന്‍സ് അസോസിയേഷനോട് താല്‍പര്യമില്ല
ഫാന്‍സ് അസോസിയേഷനോട് പൊതുവെ താല്‍പര്യമില്ല. അതേക്കുറിച്ച് ഓര്‍ക്കുമ്പോള്‍ പേടിയാണ്. അതിന് വേണ്ടി പണം ചിലവഴിക്കുന്നതൊന്നും ഇഷ്ടമല്ല. യുവതലമുറ ഇതിന് മാത്രമായി സമയം കളയേണ്ടതില്ല. കേരളത്തിലങ്ങിങ്ങോളമായി എല്ലായിടത്തും തുടങ്ങേണ്ടി വരും സോ, അത്തരം കാര്യത്തിനോടൊന്നും വലിയ താല്‍പര്യമില്ല. ഇപ്പോഴത്തെ ശ്രദ്ധ അഭിനയത്തിലാണ്, സംവിധാനത്തിലേക്ക് തിരിയാനുള്ള സമയമില്ല. കുട്ടികള്‍ക്കായുള്ള സിനിമ ചെയ്യാനും ഇഷ്ടമാണ്.

റീമേക്ക് ചെയ്യുന്നതിനെക്കുറിച്ച്
വാപ്പച്ചിയുടെ സിനിമകളില്‍ ഏതെങ്കിലും റീമേക്ക് ചെയ്യാന്‍ ആഗ്രഹമുണ്ടോയെന്നും രേഖ മേനോന്‍ ദുല്‍ഖറിനോട് ചോദിച്ചിരുന്നു. കൂടെവിടെ, തനിയാവര്‍ത്തനം, വടക്കന്‍ വീരഗാഥ, സുകൃതം, ന്യൂഡെല്‍ഹി ഇതായിരുന്നു അവര്‍ നല്‍കിയ ഓപ്ഷന്‍. ഇതില്‍ ഒരു സിനിമ പോലും താന്‍ തൊടില്ലെന്നും ഇതെല്ലാം ക്ലാസിക് ചിത്രങ്ങളാണ്. ഇതൊന്നും താന്‍ ചെയ്യില്ല. റീമേക്ക്, സ്വീക്വല്‍ ഒന്നും ചെയ്യില്ലെന്നും നേരത്തെ തീരുമാനിച്ചിരുന്നു. തന്റെ സിനിമകള്‍ റീമേക്ക് ചെയ്യുമ്പോള്‍ സന്തോഷമാണ്.

മറിയത്തിനെക്കുറിച്ച്
മറിയത്തിന് മുന്നില്‍ കാര്‍ക്കശ്യക്കാരനായ പിതാവായിരിക്കുമോ ദുല്‍ഖറെന്നും അവതാരക ചോദിച്ചിരുന്നു. അത്തരത്തിലൊരാളായിരിക്കില്ല താനെന്നായിരുന്നു താരപുത്രന്‍ പറഞ്ഞത്. മകള്‍ വന്നതിന് ശേഷം ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങളുണ്ടായെന്നും സമയക്രമമൊക്കെ മാറ്റിയെന്നും ദുല്‍ഖര്‍ പറഞ്ഞിരുന്നു. ഫോണിന്‍രെ അപ്‌ഡേഷനെക്കുറിച്ചൊന്നും താന്‍ അത്ര ബോധവാനല്ലെന്നും ദുല്‍ഖര്‍ പറയുന്നു. അമാല്‍ കുറച്ച് സ്ട്രിക്ടാണ്, അതുകൊണ്ട് അവളെന്ത് പറഞ്ഞാലും സാധിപ്പിച്ചുകൊടുക്കുന്ന തരത്തിലായിരിക്കും താനെന്നും താരപുത്രന്‍ പറയുന്നു.

ഷൂട്ടിങ്ങില്ലെങ്കില്‍
ചിത്രീകരണമില്ലാത്ത സമയത്ത് എല്ലാവര്‍ക്കുമൊപ്പം പുറത്തുപോവുന്നത് ഇഷ്ടമാണ്. അതിനായി ചില സീക്രട്ട് സ്ഥലങ്ങളൊക്കെയുണ്ട്. കുടുംബത്തിനൊപ്പമുള്ള സമയത്തിന് പ്രാധാന്യം കല്‍പ്പിക്കാറുണ്ട്, സ്‌കൂള്‍ സമയത്ത് ഭാവിയില്‍ ആരാവുമെന്ന തരത്തിലുള്ള ആശങ്കയായിരുന്നു. ഇന്നിപ്പോള്‍ അതില്ല. സെക്യുയറായ പോലെയാണ് തോന്നുന്നത്.


Click it and Unblock the Notifications