പിറന്നാള്‍ ദിനത്തില്‍ റെക്കോര്‍ഡ് സൃഷ്ടിച്ച് ദുല്‍ഖര്‍ സല്‍മാന്‍! മെഗാസ്റ്റാര്‍ മൂന്നാം സ്ഥാനത്ത്
കുഞ്ഞിക്കയെന്ന വിളിപ്പേരില്‍ മലയാളികള്‍ ആരാധിക്കുന്ന താരപുത്രനാണ് ദുല്‍ഖര്‍ സല്‍മാന്‍. ബോളിവുഡിലടക്കം തന്റെ സാന്നിധ്യം അറിയിച്ച ദുല്‍ഖറിന്റെ ജന്മദിനത്തെ കുറിച്ചുള്ള വിശേഷങ്ങളാ് തരംഗമാവുന്നക്. ജൂലൈ 28 നായിരുന്നു ദുല്‍ഖറിന്റെ പിറന്നാള്‍. മമ്മൂട്ടി, ദുല്‍ഖര്‍ ആരാധകരുടെ ഫാന്‍സ് ഗ്രൂപ്പുകളിലും അല്ലാതെയുമായി സോഷ്യല്‍ മീഡിയ പേജുകളില്‍ നിറയെ ദുല്‍ഖറിനുള്ള ആശംസകളായിരുന്നു.
താരരാജാക്കന്മാരെ പോലെ ഇതെല്ലാം ചേര്‍ന്നപ്പോള്‍ പുതിയൊരു റെക്കോര്‍ഡ് ദുല്‍ഖറിന്റെ പേരിലെത്തി എന്നതാണ് ഏറ്റവും പുതിയ വിശേഷം. #HBDBelovedDulqer എന്ന ഹാഷ് ടാഗിലാണ് ഇന്നലെ മുതല്‍ ദുല്‍ഖറിന് ആശംസകള്‍ എത്തിയിരുന്നത്. കേവലം ഒരു മണിക്കൂര്‍ കൊണ്ട് 45.2k ട്വീറ്റുകളാണ് ഇത്തരത്തില്‍ പ്രത്യക്ഷപ്പെട്ടത്. മോളിവുഡില്‍ നിന്നുള്ള ഏറ്റവും പുതിയ റെക്കോര്‍ഡാണിത്.

നേരത്തെ #LuciferManiaBegins28th എന്ന ഹാഷ് ടാഗ് ആയിരുന്നു തരംഗമായിരുന്നത്. ഒരു മണിക്കൂര്‍ കൊണ്ട് 34.5k ട്വീറ്റാണ് ലൂസിഫറിന് ലഭിച്ചിരുന്നത്. മൂന്നാം സ്ഥാനത്തുള്ളത് മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പേരാണ്. 34.,3k ട്വീറ്റുകളുമായി #50DaysToMammukkaBday എന്നതാണ്. സെപ്റ്റംബറിലാണ് മമ്മൂട്ടിയുടെ പിറന്നാള്‍. എന്നാല്‍ മാസങ്ങള്‍ക്ക് മുന്‍പ് തന്നെ ഫാന്‍സിന്റെ നേതൃത്വത്തില്‍ പലവിധ ആഘോഷ പരിപാടികളും തുടങ്ങിയിരിക്കുകയാണ്.
പിറന്നാളിന് മുന്‍പ് തന്നെ ചരിത്രം സൃഷ്ടിക്കാനുള്ള തയ്യാറെടുപ്പിലാണ് മമ്മൂട്ടി. ദുല്‍ഖറിന്റെ റെക്കോര്‍ഡ് മറികടക്കുമെന്ന് മാത്രമല്ല പുതിയൊരു റെക്കോര്‍ഡ് സൃഷ്ടിക്കാനുള്ള സാധ്യതയുണ്ടെന്നും ആരാധകര്‍ ചൂണ്ടി കാണിച്ചിരിക്കുകയാണ്. നിലവില്‍ തമിഴിലും ബോളിവുഡിലുമായിട്ടാണ് ദുല്‍ഖര്‍ അഭിനയിച്ച് കൊണ്ടിരിക്കുന്നത്.


Click it and Unblock the Notifications