For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അമിതാഭ് ബച്ചന്റെ അതിഥികളായി ദുല്‍ഖറും ഭാര്യയും! ബോളിവുഡ് താരങ്ങള്‍ക്കൊപ്പം മാസ് ആയി താരദമ്പതികളും!

  |

  കഴിഞ്ഞ ദിവസം ഇന്ത്യയൊട്ടാകെ ദീപാവലി ആഘോഷത്തിലായിരുന്നു. കേരളത്തില്‍ അത്ര പ്രധാന്യമുള്ളതല്ലെങ്കിലും മറ്റ് സംസ്ഥാനങ്ങള്‍ ദീപാവലി കേങ്കേമമായി ആഘോഷിച്ചിരുന്നു. സാധാരണക്കാര്‍ മുതല്‍ സിനിമാ താരങ്ങള്‍ വരെ ആഘോഷത്തിലായിരുന്നു. ബോളിവുഡില്‍ നിന്നും പ്രിയങ്ക-നിക്ക്, അഭിഷേക് ബച്ചന്‍, അമിതാഭ് ബച്ചന്‍ കുടുംബം, എന്നിങ്ങനെ താരകുടുംബങ്ങളെല്ലാം ദീപാവലി ആര്‍ഭാടമായി തന്നെ കൊണ്ടാടി.

  ബോളിവുഡിൽ നിന്നും അമിതാഭ് ബച്ചന്‍ വലിയൊരു പാര്‍ട്ടിയായിരുന്നു ഒരുക്കിയത്. എല്ലാ തവണത്തെയും പോലെ ഇത്തവണയും മുംബൈ ബംഗ്ലാവില്‍ നിന്നുമായിരുന്നു ബിഗ് ബിയും കുടുംബവും ആഘോഷ പരിപാടി നടത്തിയത്. സുഹൃത്തുക്കളും ബന്ധുക്കളും സഹപ്രവര്‍ത്തകരുമെല്ലാം പങ്കെടുത്ത ചടങ്ങില്‍ കേരളത്തില്‍ നിന്നുള്ള താരദമ്പതികളും ഉണ്ടായിരുന്നു. അമിതാഭ് ബച്ചനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ആ സന്തോഷം ദുൽഖർ സൽമാനും പങ്കുവെച്ചിരിക്കുകയാണ്.

  ബോളിവുഡിലെ പ്രമുഖ താരങ്ങളെ എല്ലാം വിളിച്ച് ചേര്‍ത്ത് കൊണ്ടുള്ള ദീപാവലി ആഘോഷമായിരുന്നു അമിതാഭ് ബച്ചന്‍ ഒരുക്കിയത്. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമായിരുന്നു ഇതുപോലൊരു ആഘോഷം താരകുടുംബം നടത്തിയത്. 2017 ലായിരുന്നു സമാനമായ രീതിയില്‍ ദീപാവലി ആഘോഷിച്ചത്. 2018 ൽ അമിതാഭ് ബച്ചന്റെ മരുമകളും നടിയുമായ ഐശ്വര്യ റായിയുടെ അച്ഛൻ മരിച്ചതിനാലും മകള്‍ ശ്വേത ബച്ചന്റെ ഭര്‍തൃ പിതാവ് മരിച്ചതിനാലും ആഘോഷങ്ങളൊന്നും വേണ്ടെന്ന് വെക്കുകയായിരുന്നു.

  പതിവിലും വ്യത്യസ്തമായി ഇത്തവണ താരങ്ങളെ കൊണ്ട് ബച്ചന്‍ കുടുംബം നിറഞ്ഞു. ബോളിവുഡിന്റെ കിംഗ് ഖാന്‍ ഷാരുഖ് ഭാര്യ ഗൗരി ഖാനൊപ്പമാണ് എത്തിയത്. ഹേമ മാലിനി, ഷാഹിദ് കപൂറും ഭാര്യ മിറയും, റാണി മുഖര്‍ജി, ബിപാഷ ബാസു, കരണ്‍ സിംഗ് ഗ്രേവര്‍, കത്രീന കൈഫ്, സകുടുംബം മുകേഷ് അംബാനി, വിരാട് കോലിയും അനുഷ്‌ക ശര്‍മ്മയുമടക്കം നിരവധി താരങ്ങള്‍ ചടങ്ങില്‍ ശ്രദ്ധേയരായി. ബോളിവുഡിലെ സൂപ്പര്‍ താരങ്ങള്‍ തിളങ്ങി നിന്ന വേദിയില്‍ മലയാളത്തില്‍ നിന്നും പോയ യുവതാരദമ്പതികളും ശ്രദ്ധേയരായി.

  നടന്‍ ദുല്‍ഖര്‍ സല്‍മാനും ഭാര്യ അമാല്‍ സൂഫിയയുമായിരുന്നു അമിതാഭ് ബച്ചനൊരുക്കിയ പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ എത്തിയ മലയാളി താരങ്ങള്‍. ചുവന്ന നിറമുള്ള വസ്ത്രത്തില്‍ അതീവ സുന്ദരിയായിട്ടായിരുന്നു അമാല്‍ എത്തിയത്. നീലയും വെള്ളയും നിറമുള്ള ഷര്‍ട്ട് ധരിച്ച് ദുല്‍ഖറും സ്‌റ്റൈലിഷ് ലുക്കിലാണ് എത്തിയത്. താരദമ്പതികളുടെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ അതിവേഗം വൈറലായി മാറിയിരുന്നു. കേരളത്തില്‍ നിന്നും മറ്റാര്‍ക്കും ലഭിക്കാത്ത സ്വീകരണമായിരുന്നു ദുല്‍ഖറിന് വേണ്ടി ഒരുക്കിയിരുന്നത്.

  അടുത്തിടെ ദുല്‍ഖര്‍ നായകനായി അഭിനയിച്ച സോയ ഫാക്ടർ എന്ന ബോളിവുഡ് ചിത്രം തിയറ്ററുകളിലേക്ക് എത്തിയിരുന്നു. സ്‌പോര്‍ട് ഡ്രാമയായി ഒരുക്കിയ ചിത്രത്തിൽ സോനം കപൂറായിരുന്നു നായിക. അനില്‍ കപൂറിന്റെ മകളായ സോനം പിതാവിനോടൊപ്പം ദീപാവലി ആഘോഷത്തില്‍ പങ്കെടുക്കാന്‍ വന്നിരുന്നു. സോനത്തിനൊപ്പം ഭര്‍ത്താവും അമ്മയും തുടങ്ങി കപൂര്‍ ഫാമിലിയിലെ മറ്റ് അംഗങ്ങളും ചടങ്ങിനെത്തിയിരുന്നു.

  ദീപാവലി ആഘോഷത്തില്‍ പങ്കെടുക്കാന്‍ പോയതിനെ കുറിച്ച് ദുല്‍ഖറും മനസ് തുറന്നു. അമിതാഭ് ബച്ചനൊപ്പം നില്‍ക്കുന്ന ചിത്രമായിരുന്നു ഇന്‍സ്റ്റാഗ്രാമിലൂടെ ദുല്‍ഖര്‍ പങ്കുവെച്ചത്. ബച്ചന്‍ കുടുംബത്തിലെ എല്ലാവരോടും നന്ദി പറയുകയാണ്. പ്രത്യേകിച്ച് അഭിഷേകിനോടും ശ്വേതയോടും. അമുവിനും എനിക്കും അത്രയധികം മനോഹരമായ ഒരു രാത്രിയായിരുന്നു ലഭിച്ചതെന്നും ദുല്‍ഖര്‍ പറയുന്നു. ഷാരുഖ് ഖാനൊപ്പമുള്ള ചിത്രവും ദുല്‍ഖര്‍ പുറത്ത് വിട്ടിരുന്നു.

  കലാഭവന്‍ ഷാജോണിന്റെയും ഭാര്യയുടെയും ഏറ്റവും വിശേഷപ്പെട്ട ദിവസം! ദൈവത്തിന് നന്ദി പറഞ്ഞ് താരദമ്പതികള്‍

  English summary
  Dulquer Salmaan And Amal Soofia At Amitabh Bachchan's Diwali Party
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X