മമ്മൂട്ടിയുടെ പുതിയ ലുക്ക് കണ്ട് ദുല്‍ഖറും അമാലും പറഞ്ഞത്! മറിയത്തിന്‍റെ ഉപ്പൂപ്പയാണ്! ട്രോള്‍മഴ
മമ്മൂട്ടിയുടെ പുതിയ ഫോട്ടോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസമായിരുന്നു പുതിയ ലുക്കിലുള്ള ചിത്രങ്ങളുമായി മെഗാസ്റ്റാര്‍ എത്തിയത്. നിമിഷനേരം കൊണ്ടായിരുന്നു ചിത്രം വൈറലായി മാറിയത്. വര്‍ക്ക് ഫ്രം ഹോമെന്ന ക്യാപ്ഷനോടെയായിരുന്നു താരം ചിത്രം പോസ്റ്റ് ചെയ്തത്. വേറെ വര്‍ക്കൊന്നുമില്ലായിരുന്നുവെന്നും താരം കുറിച്ചിരുന്നു. പ്രായത്തെ വെല്ലുന്ന ലുക്കില്‍ നേരത്തെയും മെഗാസ്റ്റാര്‍ എത്തിയിട്ടുണ്ട്. മമ്മൂട്ടിയുടെ സൗന്ദര്യ രഹസ്യത്തിന് പിന്നിലെ കാരണം ചോദിച്ച് ആരാധകരും എത്താറുണ്ട്. അതേക്കുറിച്ച് ചോദിക്കുമ്പോള്‍ ചിരിച്ച് തള്ളാറാണ് പതിവ്.
Recommended Video
ആരാധകര്‍ മാത്രമല്ല താരങ്ങളും സൗന്ദര്യ രഹസ്യത്തിന്റെ കാരണം തിരക്കി മമ്മൂട്ടിക്ക് മുന്നിലേക്ക് എത്താറുണ്ട്. ലുക്കിലും ഫിറ്റ്‌നസിലും പലരും മാതൃകയാക്കുന്നത് മമ്മൂട്ടിയെയാണ്. കൃത്യമായ വ്യായാമവും ഭക്ഷണക്രമവുമൊക്കെയാണ് അദ്ദേഹത്തിന്റേത്. ലോക് ഡൗണിനെത്തുടര്‍ന്ന് വീട്ടിലേക്കെത്തിയ മമ്മൂട്ടി എന്ത് ചെയ്യുകയായിരുന്നു ഇതുവരെയെന്നുള്ളതിന്റെ ഉത്തരം കൂടിയാണ് പുതിയ ഫോട്ടോയെന്നാണ് ആരാധകര്‍ പറയുന്നത്. ഫോട്ടോയ്ക്ക് പിന്നാലെയായാണ് ട്രോളുകളും പുറത്തുവന്നത്.

ട്രോളര്‍മാര്‍ സജീവം
ആരാധകപിന്തുണയുടെ കാര്യത്തില്‍ ഏറെ മുന്നിലാണ് മമ്മൂട്ടി. വില്ലത്തരത്തിലൂടെയാണ് അദ്ദേഹത്തിന്റെ അഭിനയജീവിതം തുടങ്ങിയത്. നായകനായി മാറിയതോടെ മലയാള സിനിമ അടക്കിഭരിക്കുന്ന ലെവലിലേക്ക് മാറുകയായിരുന്നു. മലയാളത്തിന്റെ മെഗാസ്റ്റാറായാണ് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. സോഷ്യല്‍ മീഡിയയെ നിശ്ചലമാക്കാന്‍ കെല്‍പ്പുള്ള ചിത്രങ്ങളുമായാണ് അദ്ദേഹം കഴിഞ്ഞ ദിവസം എത്തിയത്. ക്ഷണനേരം കൊണ്ടായിരുന്നു പുതിയ ലുക്കും ചിത്രങ്ങളും തരംഗമായത്. ഇതോടെ ട്രോളര്‍മാരും സജീവമാവുകയായിരുന്നു.

ദുല്‍ഖറിന്റെ അവസ്ഥ
മമ്മൂട്ടിയുടെ പുതിയ ഫോട്ടോ പുറത്തുവരുമ്പോഴെല്ലാം ദുല്‍ഖറിനെക്കുറിച്ചാണ് ചര്‍ച്ച. ഇത്തവണയും അത് തന്നെയാണ് സംഭവിച്ചത്. ഇതാണ് വാപ്പച്ചിയെന്ന് പറഞ്ഞ് മമ്മൂട്ടിയെ ദുല്‍ഖര്‍ അമാലിന് പരിചയപ്പെടുത്തുന്നു, ജ്യേഷ്ഠനെ പോലെയുണ്ടല്ലോയെന്ന് പറയുന്ന അമാല്‍ , ഈ വാപ്പച്ചി ഇതെന്ത് ഭാവിച്ചാണ്, ഇഷ്ടത്തിലെ ദിലീപിന്റെ ഡയലോഗുകള്‍ ചേര്‍ത്തുള്ള ട്രോളുകള്‍. ഇത്തരത്തില്‍ രസകരമായ ട്രോളുകളാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്. മറിയത്തിന്റെ ഉപ്പൂപ്പയാണ് ദുല്‍ഖര്‍ എന്ന് പറയുന്ന ട്രോളുകളും പുറത്തുവന്നിട്ടുണ്ട്.

വാപ്പച്ചിയെക്കുറിച്ച്
വാപ്പച്ചിയുടെ ഇപ്പോഴത്തെ പരിപാടികളെക്കുറിച്ച് പറഞ്ഞ് നേരത്തെ ദുല്‍ഖര്‍ എത്തിയിരുന്നു. ലോക് ഡൗണായതോടെ സിനിമ-സീരിയല്‍ ചിത്രീകരണം നിര്‍ത്തിവെച്ചിരുന്നു. ഇതോടെയായിരുന്നു താരങ്ങളും സംവിധായകരുമെല്ലാം വീട്ടിലേക്ക് മടങ്ങിയത്. 150 ദിവസമായി വാപ്പച്ചി പുറത്തുപോയിട്ടെന്നായിരുന്നു ദുല്‍ഖര്‍ പറഞ്ഞത്. ഗേറ്റിന് അരികെ വരെ പോവാറില്ല അദ്ദേഹം. ഇടയ്‌ക്കൊന്ന് പുറത്തേക്ക് നടന്നൂടേയെന്ന് ചോദിച്ചപ്പോള്‍ ഇതില്‍ താന്‍ റെക്കോര്‍ഡുണ്ടാക്കുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

ദുല്‍ഖറിന് അസൂയയോ?
പുറത്തേക്ക് പോവാതിരുന്ന് മമ്മൂട്ടി റെക്കോര്‍ഡുണ്ടാക്കുമെന്ന് പറഞ്ഞപ്പോള്‍ ഇതൊക്കെ ആരറിയാനാണെന്നായിരുന്നു ദുല്‍ഖര്‍ ചോദിച്ചത്. ഇപ്പോഴിതാ ആ ചോദ്യത്തിന് ഉത്തരം ലഭിച്ചിരിക്കുകയാണ്. വാപ്പച്ചിയുടെ ലുക്കില്‍ മകന് അസൂയയുണ്ടോയെന്ന തരത്തിലുള്ള ചോദ്യം നേരത്തെ ഉയര്‍ന്നിരുന്നു. അസൂയയല്ല ഞങ്ങള്‍ക്ക് അഭിമാനമാണ് തോന്നുന്നതെന്നുമായിരുന്നു ദുല്‍ഖര്‍ പറഞ്ഞത്. പുതിയ ഫോട്ടോ വരുമ്പോഴെല്ലാം ദുല്‍ഖറിനെയാണ് ട്രോളര്‍മാരും കളിയാക്കാറുള്ളത്.

റെക്കോര്‍ഡ്
6 മണിക്കൂറില്‍ 6 ലക്ഷമെന്ന പുതിയ റെക്കോര്‍ഡുമായാണ് മമ്മൂട്ടി എത്തിയത്. ഇതിനകം തന്നെ ചിത്രം 7 ലക്ഷത്തിലധികം ലൈക്കുകള്‍ നേടിയിട്ടുണ്ട്. താരങ്ങളും ആരാധകരുമൊക്കെയായി നിരവധി പേരാണ് ചിത്രത്തിന് കീഴില്‍ കമന്റുകളുമായെത്തിയത്. ഇനീപ്പ നമ്മള്‍ നിക്കണോ പോണോയെന്ന് ചോദിച്ചായിരുന്നു ഷറഫുദ്ദീന്‍ എത്തിയത്. ടൊവിനോ തോമസ്, രമേഷ് പിഷാരടി, അനു സിത്താര, രജിഷ വിജയന്‍, പേളി മാണി, നസ്രിയ നസീം, നിവിന്‍ പോള്ി, അനുപമ പരമേശ്വരന്‍ തുടങ്ങി നിരവധി പേരാണ് മമ്മൂട്ടിയുടെ ഫോട്ടോയ്ക്ക് കീഴില്‍ കമന്റുകളുമായെത്തിയത്.

ദുല്‍ഖറിനെ വെറുടെ വിടാനുദ്ദേശമില്ല
മമ്മൂട്ടി എന്ന് മേക്കോവര്‍ നടത്തിയാലും ദുല്‍ഖറിന് സൈ്വര്യമുണ്ടാവാറില്ല. വാപ്പച്ചി ഇതെന്ത് ഭാവിച്ചാണെന്ന ചോദ്യവുമായെത്തുന്ന താരപുത്രനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ വൈറലായി മാറാറുണ്ട്. ഇത്തവണയും അതേ ചോദ്യങ്ങളുണ്ടായിരുന്നു. വാപ്പച്ചിയെ കണ്ടുപഠിക്കാനായാണ് മറ്റുള്ളവര്‍ താരത്തോട് പറയുന്നതും.ട്രോളര്‍മാര്‍ ഇത്തവണയും ഇതാഘോഷമാക്കി മാറ്റിയിരുന്നു.


Click it and Unblock the Notifications