For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  യഥാര്‍ഥ ജീവിതത്തിലെ ദുല്‍ഖറിന്റെ പ്രണയം! ഭാര്യ അമാല്‍ സൂഫിയയുമായിട്ടുള്ള കൂടികാഴ്ചയെ കുറിച്ച് താരം

  |

  മലയാള സിനിമയിലെ താരപുത്രന്മാരെല്ലാം വെള്ളിത്തിരയിലേക്ക് എത്തിയെങ്കിലും ദുല്‍ഖര്‍ സല്‍മാന് കിട്ടിയത് പോലൊരു ജനപ്രീതി നേടാന്‍ ഇവര്‍ക്കാര്‍ക്കും സാധിച്ചിട്ടില്ല. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മകന്‍ എന്നതിലുപരി ഇന്ത്യന്‍ സിനിമയിലെ മുന്‍നിര യുവതാരങ്ങളില്‍ ഒരാളായി മാറിയത് അതിവേഗമാണ്. ഇപ്പോള്‍ ബോളിവുഡില്‍ വരെ അഭിനയിച്ച് പ്രശസ്തിയിലെത്തി നില്‍ക്കുകയാണ്.

  നാളെ ദുല്‍ഖറിന്റെ ജന്മദിനമാണ്. പിറന്നാള്‍ ദിനത്തിന് മുന്നോടിയായി താരത്തെ കുറിച്ചുള്ള രസകരമായ വിവരങ്ങളാണ് പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്. അതില്‍ പ്രധാനം അമാല്‍ സൂഫിയയുമായിട്ടുള്ള പ്രണയത്തെ കുറിച്ചും ഒടുവില്‍ ദുല്‍ഖറിന്റെ വിവാഹം നടന്നതുമൊക്കെയാണ്. മാസങ്ങള്‍ക്ക് മുന്‍പ് ഇതേ കുറിച്ച് ദുല്‍ഖര്‍ തന്നെ വെളിപ്പെടുത്തിയിരുന്നു.

  1986 ജൂലൈ 28 നായിരുന്നു മമ്മൂട്ടിയുടെയും സുല്‍ഫത്തിന്റെയും ഇളയമകനായി ദുല്‍ഖര്‍ ജനിക്കുന്നത്. ഈ വര്‍ഷം 34 -ാം പിറന്നാള്‍ ആഘോഷിക്കുകയാണ് താരം. കഴിഞ്ഞ ഒരാഴ്ചയായി ദുല്‍ഖറിന്റെ ജന്മദിനവുമായി ബന്ധപ്പെട്ടുള്ള പോസ്റ്റുകള്‍ സമൂഹമാധ്യമങ്ങള്‍ നിറഞ്ഞ് കൊണ്ടിരിക്കുകയാണ്. കൊവിഡ് പ്രതിസന്ധി നിലനില്‍ക്കുന്നതിനാല്‍ ആഘോഷങ്ങളൊന്നും ഇല്ലാത്തൊരു പിറന്നാളായിരിക്കും ഈ ദിവസമുണ്ടാവുക.

  അമേരിക്കയില്‍ പഠിക്കാന്‍ പോയ ദുല്‍ഖര്‍ സല്‍മാന്‍ അവിടെ നിന്നും പഠനമൊക്കെ പൂര്‍ത്തിയാക്കി വന്ന സമയത്താണ് വീട്ടില്‍ കല്യാണാലോചനകള്‍ നടക്കുന്നത്. അന്നൊക്കെ ദുല്‍ഖറിന് ചേരുന്ന പെണ്‍കുട്ടിയ്ക്കുള്ള തിരച്ചിലില്‍ ആയിരുന്നു വീട്ടുകാരെല്ലാം. അങ്ങനെയിരിക്കെയാണ് സ്‌കൂളില്‍ എന്നേക്കാള്‍ അഞ്ചു വര്‍ഷം ജൂനിയറായിരുന്ന പെണ്‍കുട്ടിയുടെ കാര്യം സുഹൃത്തുക്കളും കുടുംബവും എന്നോട് സൂചിപ്പിച്ചത്. എന്റെ സുഹൃത്തുക്കള്‍ തന്നെ ആ കുട്ടിയുടെയും എന്റെയും ബയോഡാറ്റകള്‍ തമ്മിലുള്ള പൊരുത്തം നോക്കി.

  പിന്നീട് സംഭവിച്ചതാണ് രസകരമായ കാര്യമെന്ന് കൂടി ദുല്‍ഖര്‍ പറയുകയാണ്. താന്‍ എവിടെ പോയാലും ആ പെണ്‍കുട്ടിയും അവിടെ കാണും. ഒരു സിനിമ കാണാന്‍ പോയാല്‍ ആ പെണ്‍കുട്ടി അതേ സിനിമയ്ക്ക് വന്നിരിക്കും. അറിയാതെ ആ പെണ്‍കുട്ടിയോട് ഒരടുപ്പം തോന്നി തുടങ്ങി. ദിവ്യമായ എന്തോ ഒരു തോന്നല്‍. അന്ന് ഞാന്‍ മനസിലുറപ്പിച്ചു, ഇവളെ തന്നെയാണ് ഞാന്‍ വിവാഹം കഴിക്കേണ്ടതെന്ന്. അമാലിനോട് ഇത് തുറന്ന് പറയാനുള്ള ധൈര്യമായപ്പോള്‍ ഒരു കാപ്പി കുടിക്കാന്‍ ഞാന്‍ ക്ഷണിച്ചു.


  അതിന് ശേഷം എല്ലാം പെട്ടെന്നായിരുന്നു. ഞാനിത് വീട്ടില്‍ അവതരിപ്പിച്ചതോടെ ഇരുകുടുംബങ്ങളും വിവാഹവുമായി മുന്നോട്ട് പോവുകയിരുന്നു. ഇന്ന് ഞങ്ങള്‍ക്ക് രണ്ടര വയസുള്ള ഒരു പെണ്‍കുഞ്ഞുണ്ട്. അവള്‍ വളരെയധികം സംസാരിക്കുന്ന കൂട്ടത്തിലാണ്. മകളുടെ നാപ്കിന്‍ മാറ്റി കൊടുക്കുന്നതടക്കം എല്ലാ കാര്യങ്ങളും താന്‍ ചെയ്ത് കൊടുക്കാറുണ്ടെന്ന് താരം പറഞ്ഞിരുന്നു. ദിവസങ്ങള്‍ക്ക് മുന്‍പാണ് മറിയവും മമ്മൂട്ടിയും ഒന്നിച്ചുള്ള ചിത്രം വൈറലായത്. കൊച്ചുമകളുടെ ചിത്രമെടുത്ത് കൊടുക്കുന്ന മെഗാസ്റ്റാറാണ് ഫോട്ടോയിലുണ്ടായിരുന്നത്.

  2012 ലായിരുന്നു ദുല്‍ഖര്‍ വെള്ളിത്തിരയിലേക്ക് എത്തുന്നത്. അതിന് മുന്‍പ് തന്നെ വിവാഹിതനായിരുന്നു. 2011 ഡിസംബര്‍ 22 നാണ് ദുല്‍ഖര്‍ സല്‍മാനും അമാല്‍ സൂഫിയയും വിവാഹിതരാവുന്നത്. ആര്‍ക്കിടെക് കൂടിയായ അമാല്‍ വിവാഹത്തോടെ ജോലി ഉപേക്ഷിക്കുകയായിരുന്നു. 2017 മേയ് 5 ഇരുവര്‍ക്കും ഒരു പെണ്‍കുഞ്ഞ് പിറന്നു. മകള്‍ക്ക് മറിയം അമീറ സല്‍മാന്‍ എന്നായിരുന്നു പേരിട്ടത്.

  English summary
  Dulquer Salmaan And Amal Sufiya Love/Marriage Story
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X