ദുല്‍ഖറിനെ പോലെ തന്നെ പ്രിയതമയും! രാജകീയ വേഷത്തിലെത്തുന്ന താരദമ്പതിമാരുടെ ചിത്രം വൈറലാവുന്നു
സിനിമയിലെത്തിയതിന് ശേഷം പ്രശസ്തി കൈവരിച്ചതിന് ശേഷമായിരുന്നു പല താരങ്ങളും വിവാഹിതരാവുന്നത്. എന്നാല്‍ പഠനവും വിവാഹവുമൊക്കെ കഴിഞ്ഞതിന് ശേഷമായിരുന്നു മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മകനായ ദുല്‍ഖര്‍ സല്‍മാന്‍ വെള്ളിത്തിരയിലേക്ക് പ്രവേശിക്കുന്നത്. ഇപ്പോള്‍ ബോളിവുഡിലടക്കം അഭിനയിച്ച് തിളങ്ങി നില്‍ക്കുകയാണ് താരപുത്രന്‍.
ദുല്‍ഖറിന്റെ വിജയങ്ങള്‍ക്കെല്ലാം പിന്നിലെ ഏക കാരണം ഭാര്യ അമാല്‍ സൂഫിയ ആണെന്ന് പറയാം. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വിവാഹത്തിനോ മറ്റുമായിട്ടാണ് അമാല്‍ ദുല്‍ഖറിനൊപ്പം പുറത്തേക്ക് വരാറുള്ളത്. അതിനൊപ്പം അവാര്‍ഡ്‌നിശകളിലും അമാലിന്റെ സാന്നിധ്യം ഉണ്ടാവും. സെലിബ്രിറ്റി സ്റ്റാറ്റസിനോട് അത്ര താല്‍പര്യമില്ലെന്ന നിലപാടാണ് പലപ്പോഴും അമാലിനുള്ളത്.

എന്നാല്‍ അമാലിനോടുള്ള സ്‌നേഹത്തില്‍ താന്‍ വീണ് പോവുകയാണെന്ന കാര്യം അടുത്തിടെ ഒരു അഭിമുഖത്തില്‍ ദുല്‍ഖര്‍ പറഞ്ഞിരുന്നു. അതിനൊപ്പം അമാലിനെ ആദ്യമായി കാണാന്‍ പോയ സമയത്തുണ്ടായ അനുഭവങ്ങളെ കുറിച്ചുമൊക്കെ താരം പറഞ്ഞിരുന്നു. അമേരിക്കയില്‍ നിന്നും പഠനം പൂര്‍ത്തിയാക്കി വന്ന സമയത്താണ് ദുല്‍ഖറിന്റെ വിവാഹം വീട്ടില്‍ കാര്യമായി ആലോചിക്കാന്‍ തുടങ്ങിയത്.
അങ്ങനെയിരിക്കെ ദുല്‍ഖറിന്റെ ജൂനിയറായി പഠിച്ച പെണ്‍കുട്ടിയെ കുറിച്ച് സുഹൃത്തുക്കളും കുടുംബവും പറയുന്നത്. പിന്നീട് താന്‍ സിനിമയ്ക്ക് പോയാലും മറ്റ് എവിടെ പോയാലും ആ പെണ്‍കുട്ടി അവിടെ കാണും. ഇരുവരും വളരെ അടുത്ത് പരിചയപ്പെട്ടതിന് ശേഷമായിരുന്നു വിവാഹം. ദുല്‍ഖറും പ്രിയതമയും രൗജകീയമായ ലുക്കിലെത്തി ആരാധകരുടെ മനം കവര്‍ന്നിരുന്നു.

കഴിഞ്ഞ വര്‍ഷം അനില്‍ കപൂര്‍ നടത്തിയ ദീപാവലി പാര്‍ട്ടിയില്‍ ദുല്‍ഖറിനൊപ്പം ഭാര്യ അമാലും പങ്കെടുത്തിരുന്നു. ചുവന്ന നിറമുള്ള വസ്ത്രത്തില്‍ അതീവ സുന്ദരിയായിട്ടായിരുന്നു അമാല്‍ എത്തിയത്. നീല നിറമുള്ള ഷര്‍ട്ടും ജോദ്പൂര്‍ പാന്റിസുമായിരുന്നു ദുല്‍ഖറിന്റെ വേഷം. അമിതാഭ് ബച്ചനൊപ്പം നില്‍ക്കുന്ന ഇരുവരുടെയും ചിത്രം അന്ന് വൈറലായി മാറിയിരുന്നു.
അതുപോലെ ദുല്‍ഖറിന്റെ രണ്ടാമത്തെ ബോളിവുഡ് സിനിമയായ സോയ ഫാക്ടറിന്റെ സ്‌ക്രീനിങ്ങിന് ദുല്‍ഖര്‍ ഫോര്‍മല്‍ ലുക്ക് തിരഞ്ഞെടുത്തപ്പോള്‍ ക്ലാസി ലുക്കിലായിരുന്നു അമാല്‍ എത്തിയത്. ഇതിനിടെ താരദമ്പതികള്‍ അവധി ആഘോഷിക്കാന്‍ പോവുന്ന സമയത്തും അതിന് അനുയോജ്യമായ വസ്ത്രങ്ങള്‍ ധരിച്ച് ആരാധകരെ അതിശയിപ്പിക്കാറുണ്ട്. സിനിമയിലേക്ക് എത്തുന്നതിനും ഒരു വര്‍ഷം മുന്‍പായിരുന്നു ദുല്‍ഖറിന്റെ വിവാഹം. 2011 ഡിസംബര്‍ 22 നായിരുന്നു ദുല്‍ഖറും അമാല്‍ സൂഫിയയും വിവാഹിതരാവുന്നത്. മറിയം അമീറ സല്‍മാനാണ് മകള്‍.


Click it and Unblock the Notifications