ദുല്‍ഖര്‍ വിവാഹിതനായിട്ട് 9 വര്‍ഷം; പ്രിയതമയെ ചേര്‍ത്ത് നിര്‍ത്തി ദുല്‍ഖര്‍ സല്‍മാന്റെ ആശംസകള്‍
മെഗാസ്റ്റാര്‍ മമ്മൂട്ടിയ്ക്ക് പിന്നാലെ മകന്‍ ദുല്‍ഖര്‍ സല്‍മാനും ഇന്ത്യന്‍ സിനിമാലോകത്തെ ശ്രദ്ധേയനായ നടനായി വളര്‍ന്നു. നടന്‍ എന്നതിലുപരി നിര്‍മാതാവ് കൂടിയായ ദുല്‍ഖര്‍ തന്റെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട ദിവസത്തിന്റെ സന്തോഷത്തിലാണ്. സിനിമയിലെത്തുന്നതിന് മുന്‍പ് വിവാഹിതനായ ദുല്‍ഖറിന്റെ വിവാഹ വാര്‍ഷിക ദിനമാണിന്ന്.
വിസ്മയ മോഹൻലാലിൻ്റെ അപൂർവ്വ മേക്കോവർ, പഴയ ചിത്രങ്ങൾ വീണ്ടും വൈറലാവുന്നു
ഭാര്യയായ ആമാല്‍ സൂഫിയയെ കണ്ടുമുട്ടിയത് എവിടെ നിന്നാണെന്നും ഇരുവരുടെയും പ്രണയം ആരംഭിച്ചതിനെ കുറിച്ചൊക്കെ ദുല്‍ഖര്‍ പല അഭിമുഖങ്ങളിലും തുറന്ന് പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ പ്രിയതമയെ കുറിച്ച് വാചാലനായി സോഷ്യല്‍ മീഡിയ പേജില്‍ കുറിപ്പുമായി എത്തിയിരിക്കുകയാണ് ദുല്‍ഖര്‍.

ഒന്‍പത് വര്‍ഷമായതിന്റെ സന്തോഷത്തിലാണ്. എങ്ങനെയാണ് ഒരു ദശകത്തിലേക്ക് കടക്കുന്നത്. കൂടുതല്‍ ശക്തമായി വളരുകയാണ്. കെട്ടിപ്പിടിച്ചും ഒരു സൂപ്പര്‍ഗ്ലൂ കൊണ്ട് ഒട്ടിപ്പിച്ചത് പോലെ അടുപ്പത്തിലുമാണ്. ദശകങ്ങളായി ഞങ്ങള്‍ യാത്രകള്‍ ചെയ്യുന്നു. ജീവിതത്തില്‍ ഇടര്‍ച്ചകള്‍ വരുമ്പോഴും എല്ലായിപ്പോഴും പരസ്പരം ചേര്‍ത്ത് പിടിക്കുന്നു. ഇരുവരും ഒരുമിച്ച് ശക്തമായി നിന്ന് മുന്നോട്ട് നീങ്ങുകയാണ്. നീ എന്റെ ഹോളണ്ടൈസ് ആണ്, നീ ചാന്റ്‌ലി ക്രീമാണ്, നീ എന്റെ കൂണ്‍ ആണ്, എന്റെ സോയ, എന്റെ വാസബി, എന്റെ ഹരീസ ഒക്കയൊണ്. ഹാപ്പി ആനിവേഴ്‌സറി മമ്മ, ഞാന്‍ നിങ്ങളെ വളരെ കാലമായി സ്‌നേഹിക്കുന്നു. എന്നുമാണ് ദുല്‍ഖറിന്റെ കുറിപ്പ്.

ഇഷ്ടപ്പെട്ട് ഭക്ഷണ വിഭവങ്ങളുടെ പേരുകള്‍ വിളിച്ചാണ് ദുല്‍ഖര്‍ പ്രിയതമയെ വിശേഷിപ്പിച്ചിരിക്കുന്നത്. അതിനൊപ്പം മകള്‍ മറിയം അമീറ സല്‍മാന്‍ വിളിക്കുന്നത് പോലെ മമ്മ എന്ന് കൂടി സൂചിപ്പിച്ചിരിക്കുന്നു. ദുല്‍ഖറിന്റെ പോസ്റ്റിന് താഴെ താരദമ്പതിമാര്‍ക്ക് ആശംസകള്‍ അറിയിച്ച് നിരവധി പേരാണ് എത്തിയിരിക്കുന്നത്. വാര്‍ഷികത്തിനുള്ള സന്ദേശങ്ങള്‍ക്കൊപ്പം എല്ലാ കാലത്തും ഇതുപോലെ സന്തോഷത്തോടെ ഇരിക്കുവാന്‍ നിങ്ങള്‍ക്ക് സാധിക്കട്ടേ എന്നും കമന്റുകളില്‍ പറയുന്നു.

വിദേശത്ത് നിന്നുള്ള വിദ്യാഭ്യാസം പൂര്‍ത്തിയാക്കി നാട്ടിലെത്തിയതിന് പിന്നാലെയാണ് ദുല്‍ഖറിന് വിവാഹലോചനകള്‍ നടന്നത്. ഒടുവില്‍ കോളേജില്‍ ജൂനിയറായി പഠിച്ചിരുന്ന, കസിന്‍ സഹോദരിയുടെ സുഹൃത്ത് കൂടിയായ അമാലിനെ കണ്ടുമുട്ടുന്നു. ആദ്യ കാഴ്ചയ്ക്ക് ശേഷം പലപ്പോഴായി താന്‍ പോകുന്നിടത്തെല്ലാം അമാലിനെ കണ്ടു. അങ്ങനെയാണ് ഇഷ്ടം തോന്നി തുടങ്ങിയതെന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ ദുല്‍ഖര്‍ വ്യക്തമാക്കിയിരുന്നു. ഇഷ്ടം വീട്ടില്‍ പറഞ്ഞതോടെ അധികം വൈകാതെ വിവാഹം തീരുമാനിക്കുകയായിരുന്നു.

അങ്ങനെ 2011 ഡിസംബര്‍ 22 നായിരുന്നു ദുല്‍ഖര്‍ സല്‍മാനും അമാല്‍ സൂഫിയയും തമ്മിലുള്ള വിവാഹം നടക്കുന്നത്. തൊട്ടടുത്ത വര്‍ഷം ദുല്‍ഖര്‍ സിനിമയിലേക്ക് എത്തി. 2017 മേയ് അഞ്ചിനാണ് താരദമ്പതിമാര്‍ക്ക് ഒരു പെണ്‍കുഞ്ഞ് ജനിക്കുന്നത്. മറിയം അമീറ സല്‍മാന്‍ എന്ന് പേരിട്ടിരിക്കുന്ന താരപുത്രിയും കുഞ്ഞ് സെലിബ്രിറ്റിയാണ്. ചില സമയങ്ങളില്‍ മുത്തച്ഛനായ മമ്മൂട്ടിയെക്കാളും ദുല്‍ഖറിനെക്കാളും മറിയത്തിന്റെ ചിത്രങ്ങള്‍ തരംഗമായി മാറാറുണ്ട്.
Recommended Video

വിവാഹ വാര്‍ഷികത്തില്‍ ദുല്‍ഖറിനും അമാലിനും ആശംസകളുമായി നിരവധി താരങ്ങളാണ് എത്തിയിരിക്കുന്നത്. കൂട്ടത്തില്‍ അടുത്ത സുഹൃത്തും നടിയുമായ നസ്രിയ നസീമുമുണ്ട്. ദുല്‍ഖറിന്റെ കുടുംബവുമായി ഏറ്റവും അടുത്ത് സൗഹൃദമുള്ളവരാണ് നസ്രിയയും ഫഹദും. തന്റെ ജനിക്കാതെ പോയ സഹോദരിയാണ് അമാലമെന്ന് നസ്രിയ പലപ്പോഴും പറഞ്ഞിട്ടുണ്ട്.


Click it and Unblock the Notifications