ശോഭനയും സുരേഷ് ഗോപിയും വീണ്ടും പ്രണയിച്ച് തുടങ്ങി! 'വരനെ ആവശ്യമുണ്ട്' ആദ്യ പ്രേക്ഷക പ്രതികരണമിങ്ങനെ

ജനുവരിയില്‍ റിലീസിനെത്തിയ സിനിമകളെല്ലാം തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നതിനൊപ്പം പുതിയ സിനിമകള്‍ എത്തി കൊണ്ടിരിക്കുകയാണ്. സുരേഷ് ഗോപിയും ശോഭനയും വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്ന ചിത്രമാണെന്നുള്ള പ്രത്യേകതയോടെ 'വരനെ ആവശ്യമുണ്ട്' എന്ന് സിനിമ തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്.

സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ സംവിധാനം ചെയ്ത സിനിമയാണ് വരനെ ആവശ്യമുണ്ട്. ദുല്‍ഖര്‍ സല്‍മാനും കല്യാണി പ്രിയദര്‍ശനുമാണ് മറ്റ് താരങ്ങള്‍. റിലീസിന് മുന്‍പ് വലിയ പ്രതീക്ഷകള്‍ നല്‍കിയ സിനിമയെ കുറിച്ചുള്ള ആദ്യ പ്രേക്ഷക പ്രതികരണങ്ങള്‍ വന്ന് കൊണ്ടിരിക്കുകയാണ്.

വരനെ ആവശ്യമുണ്ട്

സാധാരണയുള്ള കഥ തന്നെയാണ് വരനെ ആവശ്യമുണ്ട് സിനിമയ്ക്ക്. തമാശയും ഇമോഷണല്‍ രംഗങ്ങളും കൂടി ചേര്‍ന്ന് കിടിലനൊരു ഫാമിലി എന്റര്‍ടെയിനര്‍ മൂവിയാണെന്ന് തന്നെയാണ് ആദ്യം പുറത്ത് വരുന്ന റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാവുന്നത്. ഒത്തിരി പാട്ടുകള്‍ സിനിമയിലുണ്ട്.

വരനെ ആവശ്യമുണ്ട് തിയറ്ററുകളില്‍

ഏറെ കാലത്തിന് ശേഷം സുരേഷ് ഗോപി പ്രേക്ഷകരെ ചിരിപ്പിക്കാനെത്തിയ ചിത്രമാണെന്നാണ് ചില പ്രതികരണങ്ങള്‍. സിനിമയില്‍ കോമഡി ഡയലോഗുകള്‍ക്ക് പ്രധാന്യം കൊടുത്തിരിക്കുകയാണ്. പ്രേക്ഷകരെ സിനിമ കഴിയും വരെ ചിരിപ്പിക്കുമെന്ന് തന്നെയാണ് അറിയുന്നത്.

വരനെ ആവശ്യമുണ്ട് തിയറ്ററുകളില്‍

സുരേഷ് ഗോപിയും ശോഭനയും വീണ്ടും പ്രേക്ഷക പ്രശംസ നേടുന്ന പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്. അതുപോലെ കല്യാണിയും അടിപൊളി അഭിനയമായിരുന്നു. ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മാണം മോശമാവില്ലെന്നും കുടുംബ പ്രേക്ഷകര്‍ക്കാണ് സിനിമ കൂടുതലും ഇഷ്ടമാവുകയെന്നാണ് ഭൂരിപക്ഷം ആളുകളും പറയുന്നത്.

വരനെ ആവശ്യമുണ്ട് തിയറ്ററുകളില്‍

സുരേഷ് ഗോപി, ദുല്‍ഖര്‍ സല്‍മാന്‍, ശോഭന, കല്യാണി പ്രിയദര്‍ശന്‍ എന്നിങ്ങനെ വമ്പന്‍താരനിരയെ അണിനിരത്തി അനൂപ് സത്യന്‍ ഒരുക്കിയ ചിത്രമാണ് 'വരനെ ആവശ്യമുണ്ട്'. സിനിമയുടെ പ്രഖ്യാപനം മുതല്‍ താരങ്ങളുടെ സാന്നിധ്യമായിരുന്നു ഏറ്റവുമധികം ശ്രദ്ധയാകര്‍ഷിച്ചത്. മണിച്ചിത്രത്താഴ് അടക്കമുള്ള സൂപ്പര്‍ ഹിറ്റ് സിനിമകളില്‍ നായിക നായകന്മാരായി അഭിനയിച്ചിട്ടുള്ള ഇരുവരും പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒന്നിക്കുന്നത്. മാത്രമല്ല ശോഭന ഏറെ കാലത്തിന് ശേഷം അഭിനയിക്കുന്ന ചിത്രം കൂടിയാണിത്.

വരനെ ആവശ്യമുണ്ട് തിയറ്ററുകളില്‍

താരപുത്രന്‍ ദുല്‍ഖറും താരപുത്രി കല്യാണിയുമാണ് മറ്റ് രണ്ട് ആകര്‍ഷണങ്ങള്‍. സിനിമയുടെ ടൈറ്റില്‍ സൂചിപ്പിക്കുന്നത് പോലെ നാല് പേരും കപ്പിള്‍സായി അഭിനയിക്കുന്നുവെന്നാണ് സൂചന. ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മാണ കമ്പനിയായ വേ ഫാറര്‍ എം സ്റ്റാര്‍ കമ്മ്യൂണിക്കേഷന്‍സുമായി സഹകരിച്ചാണ് ചിത്രം നിര്‍മ്മിക്കുന്നത്. ദുല്‍ഖറിന്റെ നിര്‍മാണത്തിലെത്തുന്ന മൂന്നാമത്തെ സിനിമയാണെന്നുള്ള പ്രത്യേകതയും ചിത്രത്തിനുണ്ട്. ശോഭനയും സുരേഷ് ഗോപിയും ഒന്നിക്കുന്ന ചിത്രമാണിത്.

 വരനെ ആവശ്യമുണ്ട് തിയറ്ററുകളില്‍

ചെന്നൈയില്‍ സ്ഥിരതാമസമാക്കിയ രണ്ട് പേരുടെ കഥയാണ് സിനിമയുടെ ഇതിവൃത്തം. മുകേഷ് മുരളീധരനാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. അല്‍ഫോണ്‍സ് ജോസഫാണ് സംഗീതം. സംവിധായകരായ മേജര്‍ രവി, ലാല്‍ ജോസ്, ജോണി ആന്റണി എന്നിവരെ കൂടാതെ കെപിഎസി ലളിത, സന്ദീപ് രാജ്, വഫ ഖദീജ, ദിവ്യ മേനോന്‍, മീര കൃഷ്ണന്‍, എന്നിവര്‍ക്കും സൗബിന്‍ ഷാഹിറും അതിഥി വേഷത്തിലെത്തുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X