മമ്മൂട്ടിയും ദുല്‍ഖറുമല്ലാതെ വേറാര്? തിയറ്ററിന് മുന്നില്‍ നിറഞ്ഞ് നില്‍ക്കുന്ന വാപ്പച്ചിയും മോനും!
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പാത പിന്തുടര്‍ന്ന് മകന്‍ ദുല്‍ഖര്‍ സല്‍മാനും സിനിമയിലേക്ക് എത്തിയിരുന്നു. മമ്മൂട്ടിയുടെ മകന്‍ എന്നതിനപ്പുറം ഇന്ന് ഇന്ത്യന്‍ സിനിമയില്‍ അറിയപ്പെടുന്ന താരമാണ് ദുല്‍ഖര്‍. മറ്റ് ഭാഷകളില്‍ അഭിനയിക്കാന്‍ പോയതിനാല്‍ ഏറെ കാലത്തിന് ശേഷം ദുല്‍ഖറിന്റെ മലയാല ചിത്രം തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. ഒരു യമണ്ടന്‍ പ്രേമകഥയാണ് റിലീസിനെത്തിയത്.
റിലീസിനോടനുബന്ധിച്ച് തിയറ്ററുകളില്‍ ദുല്‍ഖറിന്റെ കട്ടൗട്ടുകളും സ്ഥാപിച്ചിരുന്നു. അതില്‍ രസകരമായ കാര്യം മമ്മൂട്ടിയ്‌ക്കൊപ്പം നില്‍ക്കുന്ന ചിത്രമാണ്. യമണ്ടന്‍ പ്രേമകഥയിലെ ലല്ലുവായി ദുല്‍ഖര്‍ എത്തുമ്പോള്‍ മധുരരാജയ്ക്ക് വേണ്ടി സ്ഥാപിച്ച കട്ടൗട്ടിലാണ് മമ്മൂട്ടിയുള്ളത്. നേരത്തെ ദുല്‍ഖറിന്റെ സിഐഎ, മമ്മൂട്ടിയുടെ ഗ്രേറ്റ് ഫാദര്‍ എന്നീ ചിത്രങ്ങള്‍ വന്നപ്പോഴായിരുന്നു തിയറ്ററിന് മുന്നില്‍ ഇതുപോലെ കട്ടൗട്ടുകള്‍ പൊങ്ങിയത്.

വേറെ ഏതെങ്കിലും ഇന്‍ഡസ്ട്രിയില്‍ ഇതുപോലെയുള്ള അപ്പനും മകനുമുണ്ടോ എന്ന് ചോദിച്ച് കൊണ്ടാണ് ഈ ചിത്രം വൈറലാവുന്നത്. മമ്മൂട്ടി ചിത്രം മധുരരാജ റിലീസിനെത്തിയത് മുതല്‍ തിയറ്ററുകളില്‍ ഗംഭീര പ്രകടനം നടത്തി കൊണ്ടിരിക്കുകയാണ്. ആദ്യ പത്ത് ദിവസം കൊണ്ട് 58 കോടിയ്ക്ക് മുകളിലാണ് സിനിമയുടെ കളക്ഷന്‍.
വാപ്പച്ചിയുടെ സിനിമ തിയറ്ററുകളില്‍ നിറഞ്ഞ് നില്‍ക്കുന്നതിനൊപ്പമാണ് ദുല്‍ഖറിന്റെ ചിത്രവും എത്തിയത്. ഒന്നര വര്‍ഷത്തിനടുത്തുള്ള ഇടവേളയ്ക്ക് ശേഷമെത്തുന്ന ദുല്‍ഖറിന്റെ സിനിമയാണെന്നുള്ളതിനാല്‍ കേരളത്തില്‍ വമ്പന്‍ വരവേല്‍പ്പാണ് യമണ്ടന്‍ പ്രേമകഥയ്ക്ക് ഒരുക്കിയിരിക്കുന്നത്. ചിത്രമൊരു കോമഡി എന്റര്‍ടെയിനറാണ്. മമ്മൂട്ടിയും ദുല്‍ഖറുമല്ലാതെ വേറാര്! തിയറ്ററിന് മുന്നില്‍ നിറഞ്ഞ് നില്‍ക്കുന്ന വാപ്പച്ചിയും മോനും! കാണൂ


Click it and Unblock the Notifications