For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'വാപ്പിച്ചിയുടെ മുന്നിൽ മൃണാൽ കഷ്ടപ്പെടുന്നത് ഞാൻ കണ്ടു, പേടിക്കേണ്ട പ്രശ്നമില്ലെന്ന് ഞാൻ പറഞ്ഞു'; ദുൽഖർ!

  |

  അടുത്തിടെ പുറത്തിറങ്ങിയ ഇന്ത്യൻ സിനിമകളിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടതും പ്രേക്ഷകർ സ്വീകരിച്ചതുമായ സിനിമകളിലൊന്നായിരുന്നു സീതാരാമം. പാൻ ഇന്ത്യൻ സിനിമയായി വിവിധ ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടാണ് സിനിമ റിലീസ് ചെയ്തത്.

  തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിലായി പുറത്ത് ഇറങ്ങിയ ചിത്രം ആഗസ്റ്റ് 5 നാണ് തിയേറ്ററുകളിൽ എത്തിയത്. ഒരു ശുദ്ധമായ പ്രണയകഥയാണ് സിനിമ പറഞ്ഞത്.

  Also Read: 'വേറെ മതം നോക്കുന്നുണ്ടോ എന്ന ചോദ്യങ്ങൾ, സിനിമാ നടിയെന്ന് പറഞ്ഞ് ആലോചനകൾ മുടങ്ങി'; ഷംന കാസിം

  ദുൽഖർ സൽമാൻ, മൃണാൾ ഠാക്കൂർ, രശ്മിക മന്ദാന, ​ഗൗതം വാസുദേവ് മേനോൻ തുടങ്ങിയവരാണ് സിനിമയിൽ പ്രധാന വേഷങ്ങൾ ചെയ്തത്. ചിത്രത്തിലെ പാട്ടുകളടക്കം വലിയ ​​ഹിറ്റായിരുന്നു. ദുൽഖറിന്റെ ഏറ്റവും നല്ല പ്രണയ ചിത്രമായും ദുൽഖറിന്റെ അഭിനയ മികവ് പ്രകടമായ സിനിമയുമായിട്ടാണ് സീതാരാമം പ്രേക്ഷകർ വിലയിരുത്തിയത്.

  റാം എന്ന പട്ടാളക്കാരനായിട്ടാണ് ദുൽഖർ സൽമാൻ അഭിനയിച്ചത്. സീത എന്ന പെൺകുട്ടിയായിട്ടാണ് മൃണാൾ ഠാക്കൂർ അഭിനയിച്ചത്.

  Also Read: കത്തിനൊപ്പം പ്രസാദവും മയിൽപ്പീലിയും അയക്കും, സംയുക്ത വന്നതോടെ നിന്നു; ആരാധികയെക്കുറിച്ച് ബിജു മേനോൻ

  ദുൽഖറിന്റെ താരമൂല്യം ഇന്ത്യൻ സിനിമയിലൊട്ടാകെ ഉയരാനും സീതാരാമം സിനിമ കാരണമായിട്ടുണ്ട്. സിനിമയുടെ പ്രമോഷന് വേ‌ണ്ടി ഇരുവരും ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തിരുന്നു.

  ഇപ്പോഴിത സിനിമയുടെ വിജയത്തിന് ശേഷം നടൻ മമ്മൂട്ടിക്കൊപ്പം ചിലവഴിച്ച കുറച്ച് സമയങ്ങളെ കുറിച്ച് മൃണാൾ‌ ഠാക്കൂറും ദുൽഖ്‍ സൽമാനും പങ്കുവെച്ചിരിക്കുകയാണ്.

  മാമാങ്കം സിനിമയുടെ പ്രമോഷന് വേണ്ടി പിങ്ക് വില്ലക്കായി താൻ നടൻ മമ്മൂട്ടിയെ അഭിമുഖം ചെയ്തപ്പോഴുള്ള അനുഭവം അവതാരകൻ പങ്കുവെച്ചപ്പോഴാണ് തങ്ങളുടെ അനുഭവങ്ങൾ ദുൽഖറും മൃണാലും പങ്കുവെച്ചത്.

  'എനിക്കും അദ്ദേഹത്തെ കുറിച്ച് ഒരു കാര്യം പറഞ്ഞെ മതിയാകൂ... എന്റെ ദൈവമെ എനിക്ക് അത് എക്സ്പ്രസ് ചെയ്യാൻ പോലും കഴിയുന്നില്ല. ദുൽഖറിന്റെ പിറന്നാൾ ആഘോഷിക്കാൻ ഞാൻ അദ്ദേഹത്തിന്റെ വീട്ടിൽ പോയിരുന്നു.'

  'ഡിന്നർ ടേബിളിൾ വെച്ച് മമ്മൂട്ടി സാർ എനിക്ക് ഫിഷ് സെർവ് ചെയ്തു. അത് വളരെ രുചിയുള്ളതും സ്പൈസിയുമായിരുന്നു. പക്ഷെ ഞാൻ സന്തോഷം കൊണ്ട് വളരെ ഇമോഷണലായിരുന്നു. സാർ എനിക്ക് ഭക്ഷണം വിളമ്പി തന്നതിനാൽ അത് മുഴുവൻ ഞാൻ കഴിച്ച് തീർക്കും എന്നാണ് ചിന്തിച്ചത്.'

  'ഒരു സൂപ്പർസ്റ്റാറായ അദ്ദേഹം ഭക്ഷണം വിളമ്പി തന്നിരിക്കുന്നു. അതെങ്ങനെ കഴിക്കാതിരിക്കും..?' മൃണാൾ പറഞ്ഞു. മൃണാൾ‌ പറഞ്ഞ് നിർത്തിയതും ദുൽഖർ ഇടപെട്ടു. ആ ഡിന്നർ ടേബിളിലിരുന്ന് മൃണാൾ അനുഭവിച്ചതിനെ കുറിച്ചാണ് ദുൽ‌ഖർ തമാശയോടെ പറഞ്ഞത്.

  'എനിക്കിത് കാണാമായിരുന്നു. മൃണാൾ കഴിക്കുന്നത് ഞാൻ നോക്കികൊണ്ടിരിക്കുകയായിരുന്നു. വാപ്പിച്ചി വിളമ്പിക്കൊടുത്ത മീൻ സാവധാനം മുഴുവനും കഴിച്ച് തീർക്കാൻ പരിശ്രമിക്കുകയായിരുന്നു മ‍ൃണാൾ‌.'

  'അവസാനം ഞാൻ അവളോട് പറഞ്ഞു. വിഷമിക്കേണ്ട ആവശ്യമില്ല. മുഴുവൻ കഴിച്ചില്ലെങ്കിലും പ്രശ്നം ഇല്ലെന്ന്', ദുൽഖർ സൽമാൻ പറഞ്ഞ് നിർത്തി. മമ്മൂട്ടിയും-ദുൽഖറും മലയാളികൾ ഏറ്റവും കൂടുതൽ സ്നേഹിക്കുന്ന വാപ്പിച്ചിയും മകനുമാണ്.

  ഇരുവരും ചേർന്നുള്ള സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ് സിനിമാപ്രേമികൾ. കിങ് ഓഫ് കൊത്തയുടെ ഷൂട്ടിങ് തിരക്കിലാണ് ദുൽഖർ സൽമാൻ ഇപ്പോൾ. സെപ്റ്റംബര്‍ അവസാനത്തോടെ ഷൂട്ടിങ് ആരംഭിച്ച ചിത്രം നിര്‍മിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസാണ്.

  സെറ്റിലും കാമറക്ക് പിന്നിലും നിന്ന് കാര്യങ്ങള്‍ നിരീക്ഷിക്കുന്ന തന്റെ ചിത്രങ്ങൾ അടുത്തിടെ ദുൽഖർ സോഷ്യൽ‌മീഡിയയിൽ പങ്കുവെച്ചിരുന്നു.

  കിങ് ഓഫ് കൊത്തയുടെ പോസ്റ്ററിനും ദുല്‍ഖറിന്റെ ഫസ്റ്റ് ലുക്കിനും വലിയ സ്വീകരണമായിരുന്നു ലഭിച്ചത്. റൊമാന്റിക് ഹീറോ, ചോക്ലേറ്റ് നായകന്‍ പട്ടങ്ങളില്‍ നിന്നും വഴിമാറി നടക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് താനെന്ന് ദുല്‍ഖര്‍ നേരത്തെ തന്നെ പറഞ്ഞിരുന്നു.

  Read more about: dulquer salmaan
  English summary
  Dulquer Salmaan And Mrunal Thakur Open Up About Funny Experience With Mammootty-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X