മമ്മൂട്ടിയ്ക്കും ഭാര്യയ്ക്കും ആശംസയുമായി പൃഥ്വിരാജ്; ഉമ്മയെയും ബാപ്പയെയും പോലെയാവാന്‍ നോക്കുകയാണെന്ന് ദുൽഖറും
ദുല്‍ഖര്‍ സല്‍മാന്റെ മകള്‍ മറിയം അമീറ സല്‍മാന്റെ നാലാം പിറന്നാള്‍ ചെറിയൊരു ആഘോഷമായി നടത്തിയിരുന്നു. തൊട്ട് പിന്നാലെ മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയും ഭാര്യ സുല്‍ഫത്തും ഇന്ന് 42-ാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ്. അടുത്തടുത്ത ദിവസങ്ങളില്‍ രണ്ട് വിശേഷമാണ് താരകുടുംബത്തില്‍ നടന്നത്. മകളെ കുറിച്ച് വലിയൊരു കുറിപ്പ് എഴുതിയതിന് പിന്നാലെ മാതാപിതാക്കള്‍ക്ക് ആശംസയുമായി എത്തിയിരിക്കുകയാണ് ദുല്‍ഖര്‍.
'ഉമ്മയ്ക്കും വാപ്പച്ചിയ്ക്കും വിവാഹ വാര്‍ഷിക ആശംസകള്‍. കഴിഞ്ഞ വര്‍ഷം എടുത്ത ചിത്രമാണെന്ന് തോന്നു. നിങ്ങളെ പോലെയാവാന്‍ ശ്രമിക്കുകയാണ് ഞങ്ങള്‍' എന്നുമാണ് ദുല്‍ഖര്‍ പറയുന്നത്. ഏതോ വിദേശരാജ്യത്ത് അവധി ആഘോഷിക്കാന്‍ പോയപ്പോള്‍ എടുത്ത മമ്മൂട്ടി ഭാര്യ സുല്‍ഫത്തിനെ ചേര്‍ത്ത് പിടിച്ച് നില്‍ക്കുന്നൊരു ഫോട്ടോയാണ് താരപുത്രന്‍ പങ്കുവെച്ചത്.

ഈ പോസ്റ്റിന് താഴെ കമന്റുകളുമായി നിരവധി പേരാണ് എത്തുന്നത്. ഇത്രയും മികച്ച മാതാപിതാക്കളെ ലഭിച്ച ദുല്‍ഖര്‍ ഭാഗ്യവാനാണെന്നും അവരെ പോലൊരു ജീവിതമുണ്ടാവാന്‍ സാധിക്കട്ടേന്നും ആരാധകര്‍ പറയുന്നു. ദുല്‍ഖറിന് പിന്നാലെ നടന്‍ പൃഥ്വിരാജും മമ്മൂട്ടിയ്ക്കും സുല്‍ഫത്തിനും ആശംസകള്‍ അറിയിച്ച് എത്തിയിരുന്നു.
മഞ്ഞക്കിളിയെ പോലെ സുന്ദരിയായി അദിഥി ബുദ്ധതോഖി, ചിത്രങ്ങൾ കാണാം
1979 മേയ് ആറിനാണ് അന്ന് വക്കീല്‍ ആയിരുന്ന മമ്മൂട്ടി സുല്‍ഫത്തിനെ വിവാഹം കഴിക്കുന്നത്. ഇരുവീട്ടുകാരും തീരുമാനിച്ച് ഉറപ്പിച്ച പക്ക അറേഞ്ച്ഡ് മ്യാരേജ് ആയിരുന്നു. വിവാഹത്തിന് മുന്‍പേ അനുഭവങ്ങള്‍ പാളിച്ചകള്‍, കാലചക്രം എന്നീ സിനിമകളില്‍ മമ്മൂട്ടി അഭിനയിച്ചിരുന്നു. ഇന്ന് മലയാളത്തിന്റെ താരരാജാവായി വളര്‍ന്നെങ്കിലും മമ്മൂട്ടിയ്ക്ക് ഭാര്യയോടുള്ള സ്‌നേഹത്തില്‍ യാതൊരു വിട്ടുവീഴ്ചയും ഉണ്ടായിട്ടില്ല.
ലോകത്തെ ഏറ്റവും മികച്ച രണ്ട് പ്രണയിതാക്കളാണ് ബാപ്പയും ഉമ്മയുമെന്ന് മുന്‍പ് ദുല്‍ഖര്‍ തന്നെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. വീട്ടില്‍ നിന്നും സിനിമാ സെറ്റിലേക്ക് പോയാല്‍ ഒരായിരം തവണ ബാപ്പയും ഉമ്മയും തമ്മില്‍ ഫോണ്‍ വിളിച്ച് സംസാരിക്കും. എത്ര അകലെ ആണെങ്കിലും ഇരുവരും ഒരുമിച്ചാണ്. എന്താണ് ഇത്രയും സംസാരിക്കാനുള്ളതെന്ന് ചോദിച്ച് പലപ്പോഴും കളിയാക്കാറുണ്ടെന്നും ദുല്‍ഖര്‍ പറഞ്ഞിരുന്നു.


Click it and Unblock the Notifications