ഇക്കുറി ദുൽഖർ സൽമാന്റെ എതിരാളി സൂപ്പർതാരം സൽമാൻ ഖാൻ!! രണ്ട് സൽമാന്മാർ മുഖത്തോട് മുഖം കാണുമ്പോൾ

Recommended Video

ഇക്കുറി ദുല്‍ഖര്‍ സല്‍മാന്റെ എതിരാളി സാക്ഷാല്‍ സല്‍മാന്‍ഖാന്‍

ബോളിവുഡിലും തെന്നിന്ത്യൻ സിനിമ ലോകത്തും ഒരുപോലെ ആരാധകരുള്ള താരമാണ് ദുൽഖർ സൽമാൻ. ആദ്യ ചിത്രം കൊണ്ട് തന്നെ അന്യഭാഷ ചിത്രങ്ങളിൽ തന്റേതായ സ്ഥാനം കണ്ടെത്താൻ ദുൽഖറിനു കഴിഞ്ഞു. ഇത് എല്ലാ യുവതാരങ്ങൾക്കും ലഭിക്കുന്ന ഭാഗ്യമല്ലിത്. മോളിവുഡിൽ സജീവമായി ഇരിക്കുമ്പോൾ തന്നെ മലയാളി താരങ്ങൾ തെന്നിന്ത്യൻ സിനിമകളിലും പ്രത്യക്ഷപ്പെടാറുണ്ട്. എന്നാൽ ബോളിവുഡിൽ ഇടം പിടിക്കുക എന്നത് അൽപം ബുദ്ധിമുട്ടുള്ള കാര്യമാണ്. മലയാള സിനിമയിലെ വിരലിൽ എണ്ണാവുന്ന താരാങ്ങൾക്ക് മാത്രമാണ് ഈ അവസരം ലഭിച്ചിരിക്കുന്നത്. എന്നാൽ സിനിമ ജീവിതത്തിന്റെ തുടക്കത്തിൽ തന്നെ ദുൽഖറിനെ തേടി ആ ഇവസരം എത്തുകയായിരുന്നു.

2012 ൽ പുറത്തു വന്ന സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെയാണ് ദുൽഖർ സിനിമയിൽ എത്തിയത്. കുറച്ച് ചിത്രങ്ങളിൽ മാത്രമാണ് ദുൽഖർ എത്തിയതെങ്കിലും ഇവയെല്ലാം സൂപ്പർ ഡ്യൂപ്പർ ഹിറ്റ് ചിത്രങ്ങളായിരുന്നു. മലയാളത്തിൽ മാത്രമല്ല അന്യഭാഷയിലും ഇതു തന്നെയായിരുന്നു സ്ഥിതി. ആദ്യം ചിത്രം തന്നെ താരത്തിന്റെ കരിയർ മാറ്റുകയായിരുന്നു. ദുൽഖറിന്റെ ബോളിവുഡ് ചിത്രം ദ് സോയാ ഫാക്ടർ റിലീസിനായി ഒരുങ്ങുകയാണ്. ഇക്കുറി ഡിക്യൂവിന്റെ എതിരാളി ബോളിവുഡ് സൂപ്പർസ്റ്റാർ സൽമാൻഖാനാണ്. താരത്തിന്റെ ബ്രഹ്മാണ്ഡ ചിത്രമായ ഭാരതിനോടൊപ്പമാണ് ഡിക്യൂവിന്റെ സോയാഫാക്ടർ എത്തുന്നത്.

 ക്രിക്കറ്റ് ടീം ക്യാപ്റ്റൻ

ക്രിക്കറ്റ് ടീം ക്യാപ്റ്റൻ

ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ നിഖിൽ ഖോഡ എന്ന കഥാപാത്രത്തെയാണ് ദുൽഖർ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ബോലിവുഡ് താരസുന്ദരി സോനം കപൂറാണ് ചിത്രത്തിൽ ഡിക്യൂവിന്റെ നായികയായി എത്തുന്നത്. സോയ സിങ് എന്ന കഥാപാത്രത്തെയാണ് സോനം ചിത്രത്തിൽ അവതരിപ്പിക്കുന്നത്. കൂടാതെ സഞ്ജയ് കപൂറും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. 2008 ൽ പുറത്തിറങ്ങിയ അനൂജ് ചൗഹാന്റെ സോയ ഫാക്ടർ എന്ന നോവലിനെ ആധാരമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. 2011 ലെ ലോകകപ്പ് പശ്ചാത്തലത്തിലാണ് ചിത്രം എത്തുന്നത്. സിനിമയ്ക്ക് വേണ്ടി വേണ്ടി ദുൽഖർ ക്രിക്കറ്റ് പരിശീലനം നടത്തിയിരുന്നു.ജൂൺ 12 തിയേറ്ററുകളിൽ എത്തും.

  ഖാന്റെ ചിത്രം

ഖാന്റെ ചിത്രം

2014 ൽ റിലീസായ ഓഡ് ടു മൈ ഫാദർ എന്ന ദക്ഷിണ കൊറിയൻ സിനിമയിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ഭാരത് ഒരുക്കിയിരിക്കുന്നത്. ഒരു ഇടവേളയ്ക്ക് ശേഷം കത്രീന കൈഫാണ് സൽമാന്റെ നായികയായി എത്തുന്നത്. ജാക്കി ഷ്റോഫ്, താബു, സുനിൽ ഗ്രോവർ, ദിഷാ പട്ടാനി, സൊനാലി കുൽക്കർണി തുടങ്ങിയവർ ചിത്രത്തിൽ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കൂടാതെ അതിഥി വേഷത്തിൽ നടൻ വരുൺ ധവാനു ചിത്രത്തിൽ എത്തുന്നുണ്ട്.

  തമിഴിലും ദുൽഖർ ചിത്രം

തമിഴിലും ദുൽഖർ ചിത്രം

ദുൽഖർ സൽമാൻ നസ്രിയ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ സംസാര ആരോഗ്യത്തിന് ഹാനീഹരം എന്ന ചിത്രത്തിന്റെ തമിഴ് പതിപ്പായ വായ് മൂടി പേശുവും എന്ന ചിത്രത്തിലൂടെയായിരുന്നു ഡിക്യൂവിന്റെ കോളിവുഡ് അരങ്ങേറ്റം. ഇതിനു ശേഷം 2015 ൽ പുറത്തിറങ്ങിയ മണിരത്നം ചിത്രം ഓക്കെ കൺമണി കോളിവുഡിൽ സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു . നിത്യാമോനായിരുന്നു ചിത്രത്തിലെ നായി‌കയായി എത്തിയത്. ഇതിനു ശേഷം 2018 പുറത്തിറങ്ങിയ മഹനടിയുടെ തമിഴ് പതിപ്പ്തെന്നിന്ത്യയിൽ ദുൽഖറിന്റെ കരിയർ തന്നെ മാറ്റി മറിക്കുകയായിരുന്നു. വാൻ, കണ്ണും കണ്ണും കൊള്ളയടിത്താൽ എന്നീ ചിത്രങ്ങളാണ് കോളിവുഡ് സിനിമ ര പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഡിക്യൂ ചിത്രം

 യമണ്ടൻ പ്രേമകഥ

യമണ്ടൻ പ്രേമകഥ

ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം ദുൽഖർ സൽമാൻ മലയാളത്തിൽ തിരിച്ചെത്തിയ ചിത്രമാണ് ഒരു യമണ്ടൻ പ്രേമകഥ.2017 ബിനോയ് നമ്പ്യാർ സംവിധാനം ചെയ്ത സോളോയ്ക്ക് ശേഷം ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ദുൽഖർ മലയാളത്തിൽ പ്രത്യക്ഷപ്പെട്ടത്. ബിബിൻ ജോർജ്ജ്, വിഷ്ണു ഉണ്ണികൃഷ്ണൻ എന്നിവരുടെ തിരക്കഥയിൽ ബിസി നൗഫലായിരുന്നു ചിത്രം സംവിധാനം ചെയ്തത്. ഏപ്രി‌ൽ 25 നായിരുന്നു ഒരു യമണ്ടൻ പ്രേമകഥ തിയേറ്ററിൽ എത്തിയത്. ആർ ജെയും അവതാരകനുമായ മാത്തുക്കുട്ടി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ദുൽഖർ അഭിനയിക്കുന്നത്. കൂടാതെ മറ്റൊരു മലയാള ചിത്രത്തിലും ഡിക്യൂ അഭിനയിക്കും.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X