'വാപ്പിച്ചിക്ക് ഒരുങ്ങാൻ പത്ത് മിനിറ്റ്, എന്നാണ് ഒന്നിച്ച് അഭിനയിക്കുന്നത് വാപ്പിച്ചി?'; ദുൽഖർ മമ്മൂട്ടിയോട്!

മോഹൻലാലും പ്രണവും, ജയറാമും കാളിദാസും, ശ്രീനിവാസനും വിനീതും, സുരേഷ് ​ഗോപിയും​ ​ഗോകുലും... അങ്ങനെ മലയാളത്തിലെ ഒട്ടുമിക്ക സൂപ്പർ താരങ്ങളും അവരുടെ മക്കൾക്കൊപ്പം സിനിമകൾ ചെയ്ത് കഴിഞ്ഞു. എന്നാൽ ഇതുവരെയും മമ്മൂട്ടിയേയും ദുൽഖർ സൽമാനെയും ഒരുമിച്ച് സ്ക്രീനിൽ കാണാൻ പ്രേക്ഷകർക്ക് സാധിച്ചിട്ടില്ല.

ഇരുവരും ഒരുമിച്ച് ഒരു പരസ്യത്തിൽ പോലും പ്രത്യക്ഷപ്പെട്ടിട്ടില്ല. മമ്മൂട്ടി അഭിമുഖങ്ങളിൽ പ്രത്യക്ഷപ്പെടുമ്പോഴും ദുൽഖറുമായുള്ള ഇന്റർവ്യൂ തരപ്പെടുമ്പോഴുമെല്ലാം ആളുകൾ ഇരുവരും ഒരുമിച്ചുള്ള സിനിമ എന്ന് സംഭവിക്കുമെന്ന കാര്യം ചോദിക്കാറുണ്ട്. ഇരുവരും ഒരിക്കൽ പോലും ഇതിന് കൃത്യമായ ഒരു മറുപടി പറയാറില്ല.

ഇപ്പോഴിതാ കിങ് ഓഫ് കൊത്തയുടെ പ്രമോഷന് വേണ്ടി എത്തിയപ്പോഴും ദുൽഖറിന് ഈ ചോദ്യം നേരിടേണ്ടി വന്നു. ബിഹൈൻവുഡ്സിന് നൽകിയ അഭിമുഖത്തിലാണ് ദുൽഖർ എപ്പോഴാണ് പിതാവ് മമ്മൂട്ടിക്കൊപ്പം ഒരു സിനിമയിൽ കാണാൻ സാധിക്കുക എന്ന ചോദ്യത്തോട് പ്രതികരിച്ചത്. ചോദ്യത്തിന് ഉത്തരം പറയുകയല്ല മറിച്ച് മമ്മൂട്ടിയോട് ഒരു ചോദ്യം ചോ​ദിക്കുകയാണ് ദുൽഖർ ചെയ്തത്.

Dulquer Salmaan, Mammootty

'നമ്മള്‍ എന്നാണ് ഒന്നിച്ച് അഭിനയിക്കുന്നത് വാപ്പിച്ചി... അത് അറിയാന്‍ ഈ നാട് കാത്തിരിക്കുന്നു... ദി നേഷന്‍ വാന്റ്‌സ് ടു നൊ... ഞാനും കാത്തിരിക്കുന്നു', എന്നാണ് ദുല്‍ഖര്‍ പറഞ്ഞത്. സ്വകാര്യ ജീവിതത്തെ കുറിച്ച് പൊതു ഇടങ്ങളിൽ സംസാരിക്കാൻ മമ്മൂട്ടി അധികം ഇഷ്ടപ്പെടാറില്ല.

അതുകൊണ്ട് തന്നെ ദുൽഖർ അഭിമുഖങ്ങളിൽ പ്രത്യക്ഷപ്പെടുമ്പോഴാണ് ഷൂട്ടിങ് തിരക്കുകൾ ഇല്ലാത്തപ്പോഴുള്ള മമ്മൂട്ടി എങ്ങനെയാണ് എന്നതിനെ കുറിച്ചെല്ലാം ആളുകൾ ചോദിച്ച് അറിയുന്നത്. എഴുപതുകൾ പിന്നിട്ടിട്ടും യൂത്തന്മാരെക്കാൾ സ്റ്റൈലിഷായി വസ്ത്രം ധരിക്കുകയും ഫാഷൻ സെൻസുള്ളതുമായ നടനാണ് മമ്മൂട്ടി.

അദ്ദേ​ഹത്തിന്റെ വസ്ത്രധാരണരീതി, ഹെയർസ്റ്റൈൽ എല്ലാം ആരാധകർ ഇമിറ്റേറ്റ് ചെയ്യാറുമുണ്ട്. ഓരോ ലുക്കിലും മമ്മൂക്ക കൂടുതൽ ചെറുപ്പക്കാരനായി മാറുന്നുവെന്നാണ് ഭൂരിഭാ​ഗം പേരും കമന്റ് ചെയ്യാറുള്ളത്. ഇപ്പോഴിതാ മമ്മൂട്ടി വീട്ടില്‍ എങ്ങനെയാണ് എന്ന അവതാരികയുടെ ചോദ്യത്തിന് ദുൽഖർ മറുപടി നൽകിയത് ഇങ്ങനെയായിരുന്നു.

'എതെങ്കിലും കല്യാണങ്ങള്‍ക്കോ മറ്റ് പരിപാടികള്‍ക്കോ പോകാന്‍ നേരം വീട്ടിലുള്ള എല്ലാവരും മണിക്കൂറുകള്‍ എടുത്താണ് ഒരുങ്ങി വരാറുള്ളത്. എന്നാല്‍ വാപ്പിച്ചി വെറും പത്ത് മിനിറ്റ് എടുത്താണ് റെഡിയായി വരുന്നത്. എന്നാല്‍ പോലും എല്ലാവരുടെയും ശ്രദ്ധ അദ്ദേഹത്തില്‍ തന്നെ ആയിരിക്കുമെപ്പോഴും', എന്നും ദുല്‍ഖര്‍ പറഞ്ഞു.

dulquer salmaan, mammootty

സിനിമാക്കാരുടെ ഏത് ഫങ്ഷനുണ്ടായാലും എല്ലാവരും കാത്തിരിക്കുന്നത് മമ്മൂട്ടിയുടെ ലുക്ക് കാണാനാണ്. എന്തെങ്കിലുമൊക്കെ വെറൈറ്റി അദ്ദേഹം പരീക്ഷിച്ചി‍ട്ടുണ്ടാവും. ദുൽഖറിന്റെ പിറന്നാൾ ​ദിനത്തിൽ സ്വന്തം ഫോട്ടോ പങ്കുവെച്ച് വൈറലായി മാറിയ വ്യക്തി കൂടിയാണ് മമ്മൂട്ടി.

ദുൽഖറിന്റെ പിറന്നാൾ ആഘോഷം പോലും മമ്മൂട്ടിയുടെ ഫോട്ടോ വൈറലായപ്പോൾ മുങ്ങിപ്പോയി. അതേസമയം കോടികൾ മുടക്കി വലിയ ബജറ്റിലാണ് കിങ് ഓഫ് കൊത്ത റിലീസിന് ഒരുങ്ങുന്നത്. സി സ്റ്റുഡിയോസും ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസും ചേര്‍ന്നാണ് കിങ് ഓഫ് കൊത്ത നിര്‍മിക്കുന്നത്.

ചിത്രത്തില്‍ ഷബീര്‍ കല്ലറക്കല്‍, പ്രസന്ന, ചെമ്പന്‍ വിനോദ്, ഷമ്മി തിലകന്‍, ഗോകുല്‍ സുരേഷ്, വടചെന്നൈ ശരണ്‍, ഐശ്വര്യ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖ സുരേന്ദ്രന്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളിലെത്തുന്നുണ്ട്. ഇന്ത്യയിൽ അങ്ങോളമിങ്ങോളം സിനിമയുടെ പ്രമോഷനുമായി തിരക്കിലാണ് ദുൽഖർ.

ഡബ്ബിങും പ്രമോഷനുമായി രണ്ട് മാസമായി കൃത്യമായി വിശ്രമിക്കാൻ കഴിയാത്തതിനാൽ കണ്ണിന് ചുറ്റും കറുപ്പ് കയറിയെന്നും അതുകൊണ്ടാണ് ചടങ്ങുകളിൽ പങ്കെടുക്കുമ്പോൾ ​​ഗ്ലാസ് ഉപയോ​ഗിക്കുന്നതെന്നും ദുൽഖർ പറഞ്ഞിരുന്നു.

Read more about: dulquer salmaan mammootty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X