യുവതിയോട് മാപ്പ് പറഞ്ഞ് ദുല്‍ഖര്‍ സല്‍മാന്‍! തെറ്റ് ഞങ്ങളുടേതാണ്, മനഃപൂര്‍വ്വം ചെയ്തതല്ലെന്നും താരം
ദുല്‍ഖര്‍ സല്‍മാന്‍ നായകനായി അഭിനയിച്ച ഏറ്റവും പുതിയ സിനിമയാണ് വരനെ ആവശ്യമുണ്ട്. സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ സംവിധാനം ചെയ്ത ചിത്രം ഈ വര്‍ഷമാണ് തിയറ്ററുകളിലേക്ക് എത്തിയത്. ചിത്രത്തില്‍ സുരേഷ് ഗോപിയും ശോഭനയുമായിരുന്നു മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. തിയറ്ററുകളില്‍ നിന്നും വിജയകരമായി പ്രദര്‍ശനം നടത്തിയ സിനിമ കഴിഞ്ഞ ദിവസമാണ് ഇന്റര്‍നെറ്റിലേക്ക് എത്തിയത്.
Recommended Video
ഇതോടെ വീണ്ടും സിനിമയെ കുറിച്ചും അതിലെ കഥാപാത്രങ്ങളെ കുറിച്ചും വാര്‍ത്തകള്‍ വന്നു. എന്നാല്‍ സിനിമയുടെ പേരില്‍ ഒരു ആരോപണം ഉയര്‍ന്ന് വന്നിരിക്കുകയാണ്. സിനിമയില്‍ തന്നോട് ചോദിക്കാതെ ചിത്രങ്ങള്‍ ഉപയോഗിച്ചുവെന്ന് ആരോപിച്ച് ഒരു യുവതി രംഗത്ത് വന്നിരിക്കുകയാണ്. ഇതിന് മാപ്പ് പറഞ്ഞ് നടനും നിര്‍മാതാവുമായ ദുല്‍ഖറുമെത്തി.

'നിങ്ങളുടെ സിനിമയുടെ സവിശേഷതയ്ക്ക് നന്ദി പറയുകയാണ്. പക്ഷേ പൊതുവേദിയില്‍ നിന്നുമുള്ള ബോഡി ഷേമിങില്‍ നിന്നും എന്നെ ഒഴിവാക്കി തരണം. ഈ ചിത്രത്തില്‍ കണക്ട് ചെയ്ത് ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങള്‍ എന്റെ അറിവോടെയോ അനുമതി വാങ്ങിയിട്ടോ അല്ല. ഇതിന്റെ ഉടമാസ്ഥാവകാശം നല്‍കണമെന്ന് ആവശ്യപ്പെടുകയാണെന്നുമാണ് ട്വിറ്ററിലൂടെ യുവതി പറയുന്നത്.
ട്വീറ്റ് ശ്രദ്ധയില്‍ പെട്ടതോടെ തെറ്റ് പറ്റിയതിന് അതിവേഗം മാപ്പ് പറഞ്ഞ് ദുല്‍ഖര്‍ സല്‍മാനെത്തി. പിന്നാലെ സിനിമയുടെ സംവിധായകനായ അനൂപ് സത്യന്‍ അവരുമായി സംസാരിക്കുകയും പ്രശ്‌നം പരിഹരിക്കുകയും ചെയ്തിരിക്കുകയാണ്. 'ഞങ്ങള്‍ക്ക് പറ്റിയ തെറ്റിന്റെ പൂര്‍ണ ഉത്തരവാദിത്വം ഞങ്ങള്‍ തന്നെ ഏറ്റെടുക്കുന്നു എന്നും ദുല്‍ഖര്‍ പറയുന്നു.

ഈ ചിത്രം എങ്ങനെയാണ് സിനിമയിലേക്ക് എടുത്തതെന്ന കാര്യം അതുമായി ബന്ധപ്പെട്ട വകുപ്പുകളുമായി പരിശോധിക്കും. ഇങ്ങനെയാരു പ്രശ്‌നമുണ്ടായതില്‍ എന്റെ പേരിലും സിനിമയുടെും നിര്‍മാണ കമ്പനിയായ ഡിക്യൂ വെഫെയര്‍ ഫിലിമിന്റെ പേരിലും മാപ്പ് ചോദിക്കുകയാണ്. അത് മനഃപൂര്‍വ്വം സംഭവിച്ചതെല്ലാം റിപ്പോര്‍ട്ടറുടെ ട്വീറ്റിന് മറുപടിയായി ദുല്‍ഖര്‍ ട്വീറ്റ് ചെയ്തു'.
ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മാണ കമ്പനിയുടെ കീഴില്‍ നിര്‍മ്മിച്ച ആദ്യ ചിത്രമായിരുന്നു വരനെ ആവശ്യമുണ്ട്. ദുല്‍ഖറിന്റെ നിര്‍മാണത്തിലെത്തുന്ന ആദ്യ ചിത്രമാണെങ്കിലും ബോക്സോഫീസിൽ 25 കോടി രൂപ സ്വന്തമാക്കിയിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം സുരേഷ് ഗോപിയും ശോഭനയും ഒന്നിച്ച് അഭിനയിക്കുന്നു എന്ന പ്രത്യേകതയോടെയാണ് സിനിമ എത്തിയത്. സംവിധായകന്‍ പ്രിയദര്‍ശന്റെ മകള്‍ കല്യാണിയായിരുന്നു മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്.
കൊവിഡ്-19 ക്വിസ് : ഇക്കഥയ്ക്കുത്തരം തേടുവാന്‍ കൂടാമോ... കൂട്ടുകാരെ ചലഞ്ച് ചെയ്യൂ


Click it and Unblock the Notifications











