ആഗ്രഹം സഫലികരീച്ച് ദുല്‍ഖര്‍ സല്‍മാന്‍! ഇനി ഈ അതിഥിയും! വാഹനപ്രേമത്തില്‍ മമ്മൂട്ടിയെ വെല്ലും!
Recommended Video
മമ്മൂട്ടി മാത്രമല്ല മകനായ ദുല്‍ഖര്‍ സല്‍മാനും നല്ലൊരു വാഹനപ്രേമിയാണ്. വിവിധ മോഡലുകളിലുള്ള വാഹനങ്ങള്‍ സ്വന്തമാക്കുന്നതില്‍ ഒരേ താല്‍പര്യമാണ് ഇരുവര്‍ക്കും. ബൈക്ക് വാങ്ങിക്കുന്ന കാര്യത്തില്‍ വാപ്പച്ചിക്കും ഉമ്മക്കും എതിര്‍പ്പായിരുന്നുവെന്ന് നേരത്തെ താരപുത്രന്‍ പറഞ്ഞിരുന്നു. ബൈക്കിലുള്ള സാഹസിക യാത്രയോട് കുടുംബത്തിലാര്‍ക്കും താല്‍പര്യമില്ലായിരുന്നു, സിനിമയിലെത്തിയപ്പോഴാണ് അത്തരത്തിലുള്ള മോഹം സാക്ഷാത്ക്കരിച്ചതെന്നും ദുല്‍ഖര്‍ പറഞ്ഞിരുന്നു. പുതുപുത്തന്‍ മോഡലുകളോട് മാത്രമല്ല പഴയ ക്ലാസിക് മോഡലുകളോടും ഏറെ താല്‍പര്യമാണ് ദുല്‍ഖറിന്.
ഡാറ്റ്‌സണിന്റെ പഴയ മോഡലായ ഡാറ്റ്‌സണ്‍ 1200 സ്വന്തമാക്കിയിരിക്കുകയാണ് ദുല്‍ഖര്‍ ഇപ്പോള്‍. താരം ആവശ്യപ്പെട്ടതനുസരിച്ച് മുംബൈയില്‍ നിന്നും വാങ്ങിച്ച് കൊച്ചിയിലേക്കെത്തിക്കുകയായിരുന്നു വണ്ടി. ബെന്‍സ് എസ്എല്‍എസ്, ടൊയോട്ട സുപ്ര, ബെന്‍സ് ഡബ്ലു 123, ജെ80 ലാന്‍ഡ് ക്രൂസര്‍, മിനി കൂപ്പര്‍ തുടങ്ങിയ വാഹനങ്ങളും ഇതിനകം ദുല്‍ഖര്‍ സ്വന്തമാക്കിയിട്ടുണ്ട്. അടുത്തിടെയായിരുന്നു ബിഎംഡബ്ലു 740 ഐഎല്‍ വാങ്ങിയത്. ഏതൊരു വാഹനപ്രേമിയും കാണാനാഗ്രഹിക്കുന്ന മോഡലുകള്‍ ഇപ്പോള്‍ ദുല്‍ഖറിന്റെ ഗ്യാരേജിലുണ്ട്. വാഹനപ്രേമത്തില്‍ മമ്മൂട്ടിക്കൊപ്പം തന്നെയാണ് മകനും.

കാറുകളോട് മാത്രമല്ല ബൈക്കുകളോടും താല്‍പര്യമുണ്ട് ദുല്‍ഖറിന്. എന്നാല്‍ താന്‍ ബൈക്കുമെടുത്ത് പുറത്തേക്ക് പോയാല്‍ തിരിച്ചെത്തുന്നത് വരെ വീട്ടിലെല്ലാവര്‍ക്കും ആധിയാണെന്നും അതിനാല്‍ത്തന്നെ ബൈക്കിലുള്ള യാത്ര അങ്ങനെ പോത്സാഹിപ്പിക്കാറില്ലെന്നും താരം മുന്‍പ് അഭിമുഖത്തിനിടയില്‍ വ്യക്തമാക്കിയിരുന്നു. നീലാകാശം പച്ചക്കടല്‍ ചുവന്നഭൂമി, ജോമോന്റെ സുവിശേഷങ്ങള്‍ തുടങ്ങിയ സിനിമകളില്‍ അഭിനയിക്കുന്നതിനിടയില്‍ ബൈക്കിലെ യാത്ര പരമാവധി ആസ്വദിച്ചതായും താരം പറഞ്ഞിരുന്നു.


Click it and Unblock the Notifications