തട്ടമിട്ട് സുന്ദരിയായി ദുല്‍ഖറിന്റെ മറിയം; ഭാര്യയ്ക്കും മകള്‍ക്കുമൊപ്പം ഈദ് ആശംസകള്‍ അറിയിച്ച് താരം
മെഗാസ്റ്റാര്‍ മമ്മൂട്ടിയെ പോലെ തന്നെ മകന്‍ ദുല്‍ഖര്‍ സല്‍മാനും ഇന്ത്യന്‍ സിനിമാലോകത്ത് തന്റേതായ ഇടം കണ്ടെത്തി കഴിഞ്ഞു. ബോളിവുഡില്‍ ഒന്നിലധികം സിനിമകളില്‍ അഭിനയിച്ചതിനൊപ്പം തെന്നിന്ത്യയിലൊട്ടാകെ ദുല്‍ഖര്‍ തിളങ്ങി നില്‍ക്കുകയാണ്. കരിയറില്‍ മാത്രമല്ല കുടുംബ ജീവിതത്തിലും ദുല്‍ഖറിനിത് സന്തോഷത്തിന്റെ നാളുകളാണ്.
മേയ് മാസം ദുല്‍ഖറിന് ഏറ്റവും പ്രിയപ്പെട്ട മാസങ്ങളിലൊന്നാണ്. മകള്‍ മറിയം അമീറ സല്‍മാന്റെ പിറന്നാളും ബാപ്പച്ചിയുടെയും ഉമ്മയുടെയും വിവാഹ വാര്‍ഷികവും മേയ് അഞ്ചിനും ആറിനുമായി ആഘോഷിച്ചിരുന്നു. കൊവിഡ് കാലമായത് കൊണ്ട് കുടുംബാംഗങ്ങള്‍ മാത്രമൊന്നിച്ചുള്ള ലളിതമായ ആഘോഷ പരിപാടിയായിരുന്നു ഏര്‍പ്പെടുത്തിയിരുന്നത്.

ഇപ്പോഴിതാ കുടുംബത്തോടൊപ്പം ഈദ് മുബാറക്ക് ആശംസകള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് താരം. ഭാര്യ അമാല്‍ സൂഫിയയ്ക്കും മകള്‍ക്കുമൊപ്പമുള്ള രണ്ട് ഫോട്ടോസാണ് ദുല്‍ഖര്‍ സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ചത്. ഒരു ചിത്രത്തില്‍ അമാല്‍ മകളെ എടുത്ത് നില്‍ക്കുമ്പോള്‍ ദുല്‍ഖര്‍ ഇരുവരെയും ചേര്‍ത്ത് പിടിക്കുന്നു. മറ്റൊന്നില്‍ അമാലും മറിയയവും തട്ടമൊക്കെ ഇട്ട് സുന്ദരിമാരായിട്ടാണ് ഇരിക്കുന്നത്.
അവധി ആഘോഷിച്ച് റിയ സെൻ, ബീച്ചിൽ നിന്നടക്കമുള്ള നടിയുടെ വൈറൽ ചിത്രങ്ങൾ കാണാം
കുഞ്ഞുമറിയത്തിന്റെ ഏറ്റവും പുതിയ ഫോട്ടോയ്ക്ക് വമ്പന്‍ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. മുന്‍പ് പല ഫോട്ടോസും പുറത്ത് വന്നിട്ടുണ്ടെങ്കിലും മറിയത്തിന്റെ തട്ടമിട്ട ഫോട്ടോ ആദ്യമാണ്. ഈ ചിത്രം കണ്ടതോടെയാണ് മറിയം ഇത്രയും വലുതായി എന്ന കാര്യം അറിഞ്ഞതെന്നാണ് ഫാന്‍സ് പറയുന്നത്. ഇതുവരെ കണ്ടതില്‍ നിന്നും എന്തൊക്കെയോ മാറ്റം സംഭവിച്ചു. എന്തായാലും എന്നും ഇതുപോലെ സൗഭാഗ്യത്തോടെയും സന്തുഷ്ടരായും ജീവിക്കാന്‍ സാധിക്കട്ടേ എന്നാണ് ആരാധകര്‍ക്ക് പറയാനുള്ളത്.
Recommended Video
2017 മേയ് അഞ്ചിനാണ് ദുല്‍ഖറിനും അമാലിനും ഒരു പെണ്‍കുഞ്ഞ് ജനിക്കുന്നത്. അന്ന് മുതല്‍ മമ്മൂട്ടിയെ പോലെ മറിയത്തിനും വലിയ ആരാധക പിന്‍ബലമുണ്ട്. ഇക്കഴിഞ്ഞ മേയ് അഞ്ചിന് നാലാം പിറന്നാള്‍ ആഘോഷിച്ചിരിക്കുകയാണ് മറിയം. മകള്‍ വന്നതോടെ തന്റെ ജീവിതത്തിലുണ്ടായ മാറ്റത്തെ കുറിച്ച് പലപ്പോഴും ദുല്‍ഖര്‍ പറയാറുണ്ട്.


Click it and Unblock the Notifications