അമാലുമായിട്ടുള്ള ജീവിതം തുടങ്ങിയിട്ട് 12 വര്‍ഷം! തന്റെ പിന്നിലുറച്ച് നില്‍ക്കുന്നതിന് നന്ദിയെന്ന് ദുല്‍ഖര്‍

കുഞ്ഞിക്ക എന്ന് മലയാളികള്‍ വിശേഷിപ്പിക്കുന്ന നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ സൂപ്പര്‍താരമായി വളര്‍ന്നിരിക്കുകയാണ്. പിതാവിനൊപ്പം വളര്‍ന്ന് കൊണ്ടിരിക്കുന്ന ദുല്‍ഖര്‍ കരിയറിനപ്പുറം ഒരു ഫാമിലിമാനാണ്. ഭാര്യ അമാല്‍ സൂഫിയുടെയും മകള്‍ മറിയം അമീറ സല്‍മാന്റെയും കൂടെ സന്തുഷ്ടമായി ജീവിക്കുകയാണ്.

ഇതിനിടെ തന്റെ ദാമ്പത്യജീവിതം പന്ത്രണ്ട് വര്‍ഷം പൂര്‍ത്തിയാക്കിയ വിവരമാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പിലൂടെ ദുല്‍ഖര്‍ സല്‍മാന്‍ പങ്കുവെച്ചിരിക്കുന്നത്. അമാലിനെ ചേര്‍ത്ത് നിര്‍ത്തിയ ചിത്രങ്ങള്‍ക്കൊപ്പമാണ് വിവാഹവാര്‍ഷികത്തെ കുറിച്ചും ഭാര്യ നല്‍കുന്ന പിന്തുണയെ പറ്റിയും നടന്‍ എഴുതിയത.

'എണ്ണി നോക്കിയാല്‍ 12 വര്‍ഷമായി. തിരിഞ്ഞു നോക്കുമ്പോള്‍ അതൊരു വലിയ സംഖ്യയാണെന്ന് തോന്നുന്നു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ നമ്മള്‍ ജീവിതം നയിക്കുമ്പോള്‍ തന്നെ വര്‍ഷങ്ങള്‍ പറന്നു കൊണ്ടിരിക്കുകയാണ്.

എല്ലാ വര്‍ഷവും ഈ സമയത്താണ് ഞാന്‍ കഴിഞ്ഞൊരു വര്‍ഷം എങ്ങനെയായിരുന്നുവെന്ന് അളന്ന് നോക്കുന്നത്. എല്ലാ ഉയര്‍ച്ചയും താഴ്ചയും ജയവും തോല്‍വിയുമൊക്കെ നോക്കും. ഈ വര്‍ഷവും നീ എന്റെയൊപ്പം എല്ലാ കാര്യത്തിനും പാറപോലെ ഉറച്ച് നിന്നുരുന്നുവെന്ന് ഞാന്‍ മനസ്സിലാക്കുന്നു. എന്തു തന്നെയായാലും, നീ ശാന്തയായിരിക്കുകയും പുഞ്ചിരിക്കുകയും ചെയ്യും.

mariam-amal-dq

ഒന്നും വളരെ വലുതോ ചെറുതോ അല്ല. ഒന്നും വളരെ നല്ലതോ മോശമോ അല്ല. ആ ഒരു ഗുണം എപ്പോഴും നിന്നിലേക്ക് എന്നെ കേന്ദ്രീകരിക്കുന്നു. ഹാപ്പി ആനിവേഴ്‌സറി ബേബി... ശാന്തയായി എനിക്കൊപ്പം നില്‍ക്കുന്നതിന് നന്ദി. എന്റെ ശക്തിയും എന്റെ അവതാരകയും പിന്നെ പറയാനാണെങ്കില്‍ ഡസന്‍ കണക്കിന് കാര്യങ്ങളുണ്ടാവുമെന്നും', ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു.

അമേരിക്കയില്‍ പഠിക്കാന്‍ പോയ താന്‍ പഠനം പൂര്‍ത്തിയാക്കി വന്ന സമയത്താണ് വീട്ടില്‍ കല്യാണാലോചനകള്‍ നടക്കുന്നതെന്ന് മുന്‍പ് വിവാഹത്തെ കുറിച്ച് ദുല്‍ഖര്‍ തന്നെ വെളിപ്പെടുത്തിയിരുന്നു. വീട്ടുകാര്‍ ചേര്‍ന്ന് പെണ്‍കുട്ടിയ്ക്കായുള്ള തിരച്ചിലില്‍ ആയിരുന്നു. അങ്ങനെയാണ് അമാലിന്റെ ആലോചന വരുന്നത്. സ്‌കൂളില്‍ തന്നെക്കാളും അഞ്ചു വര്‍ഷം ജൂനിയറായിരുന്ന പെണ്‍കുട്ടിയായ അമാലിനെ കുറിച്ച് സുഹൃത്തുക്കളും കുടുംബവുമാണ് സൂചിപ്പിച്ചത്. എന്റെ സുഹൃത്തുക്കള്‍ തന്നെ ആ കുട്ടിയുടെയും എന്റെയും ബയോഡാറ്റകള്‍ തമ്മിലുള്ള പൊരുത്തം നോക്കി.

പിന്നീട് സംഭവിച്ചതാണ് രസകരമായ കാര്യം. ഞാന്‍ എവിടെ പോയാലും ആ പെണ്‍കുട്ടിയും അവിടെ കാണും. ഒരു സിനിമ കാണാന്‍ പോയാല്‍ അവളും അതേ സിനിമയ്ക്ക് വന്നിരിക്കും. അങ്ങനെ അറിയാതെ അവളോട് ഒരടുപ്പം തോന്നി തുടങ്ങി. ദിവ്യമായ എന്തോ ആണെന്നൊരു തോന്നല്‍. ഇവളെ തന്നെയാണ് ഞാന്‍ വിവാഹം കഴിക്കേണ്ടതെന്ന് അന്ന് ഞാന്‍ മനസിലുറപ്പിച്ചു. അമാലിനോട് ഇത് തുറന്ന് പറയാനുള്ള ധൈര്യമായപ്പോള്‍ ഒരു കാപ്പി കുടിക്കാന്‍ ഞാന്‍ ക്ഷണിച്ചു.

mariam-amal-dq

പിന്നെ കാര്യങ്ങളെല്ലാം വളരെ പെട്ടെന്നായിരുന്നു. ഞാനിത് വീട്ടില്‍ അവതരിപ്പിച്ചതോടെ ഇരുകുടുംബങ്ങളും വിവാഹാലോചനയുമായി മുന്നോട്ട് പോവുകയിരുന്നു. 2011 ഡിസംബര്‍ 22 നാണ് ദുല്‍ഖര്‍ സല്‍മാനും അമാല്‍ സൂഫിയയും വിവാഹിതരാവുന്നത്. ആര്‍ക്കിടെക് കൂടിയായ അമാല്‍ വിവാഹത്തോടെ ജോലി ഉപേക്ഷിച്ച് കുടുംബിനിയായി. 2017 മേയ് 5 ന് താരങ്ങള്‍ക്കൊരു പെണ്‍കുഞ്ഞ് പിറന്നു.

വിവാഹം കഴിഞ്ഞതിന് ശേഷം 2012 ലായിരുന്നു ദുല്‍ഖര്‍ സല്‍മാന്‍ നായകനായി വെള്ളിത്തിരയിലേക്ക് എത്തുന്നത്. പിന്നെ സിനിമ തന്നെ കരിയറായി തിരഞ്ഞെടുത്തു. ഇന്ന് ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന നടന്മാരില്‍ ഒരാളായി വളര്‍ന്നു. മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും ഹിന്ദി സിനിമയിലും വരെ അഭിനയിച്ചു.

ദുല്‍ഖറിനൊപ്പം അപൂര്‍വ്വമായിട്ടേ അമാല്‍ പുറംലോകത്തേക്ക് എത്താറുള്ളു. നല്ലൊരു പങ്കാളിയായി വീട്ടില്‍ തന്നെ കഴിയുകയാണ് താരപത്‌നി. പുതിയ പോസ്റ്റിന് താഴെ അമാലിനും ദുല്‍ഖറിനും ആശംസകള്‍ നിറയുകയാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X