For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അമാലിനായി ദുല്‍ഖറിന്‍റെ സമ്മാനം! വെഡ്ഡിങ് ആനിവേഴ്സറിക്ക് മോടി കൂട്ടി ഫിലിം ഫെയര്‍ പുരസ്കാരം!

  |

  പ്രേക്ഷകരുടെ പ്രിയതാരം ദുല്‍ഖര്‍ സല്‍മാന്‍റെ എട്ടാം വിവാഹ വാര്‍ഷികമാണ് ഞായറാഴ്ച. ഫാന്‍സ് പേജുകളിലൂടെയും മറ്റുമായി നിരവധി പേരാണ് താരത്തിന് ആശംസ നേര്‍ന്ന് രംഗത്തെത്തിയിട്ടുള്ളത്. 2011 ലാണ് അമാല്‍ സൂഫിയയും ദുല്‍ഖര്‍ സല്‍മാനും വിവാഹിതരായത്.വാപ്പച്ചിയുടെ പാത പിന്തുടര്‍ന്നായിരുന്നു മകനും എത്തിയത്. തുടക്കത്തില്‍ സമാനമായ കഥാപാത്രങ്ങളായിരുന്നു ലഭിച്ചിരുന്നതെങ്കിലും പിന്നീടത് മാറ്റിപ്പിടിക്കാന്‍ താരത്തിന് കഴിഞ്ഞിരുന്നു. താരപുത്രനെന്ന ഇമേജിനും അപ്പുറത്ത് സ്വന്തമായ ഇടം കണ്ടെത്തിയാണ് ദുല്‍ഖര്‍ മുന്നേറുന്നത്.

  മലയാളത്തിന് പുറമെ അന്യഭാഷകളിലും ദുല്‍ഖര്‍ സല്‍മാന്‍ തന്‍റെ സാന്നിധ്യം അറിയിച്ചിരുന്നു. ശക്തമായ പിന്തുണയായിരുന്നു താരത്തിന് ലഭിച്ചത്. ഇപ്പോഴിതാ തെലുങ്കില്‍ നിന്നും ഫിലിം ഫെയര്‍ പുരസ്കാരവും താരത്തെ തേടിയെത്തിയിരിക്കുകയാണ്. വെഡ്ഡിങ് ആനിവേഴ്സറി ആഘോഷത്തിനിടയിലാണ് ഈ സന്തോഷവും താരത്തെ തേടിയെത്തിയത്. അമാലിനുള്ള സ്പെഷല്‍ സമ്മാനം ഇത് തന്നെയാണെന്നാണ് ആരാധകര്‍ പറയുന്നത്. അഭിനയം കൂടാതെ നിര്‍മ്മാണത്തിലും ചുവടുവെച്ചിരിക്കുകയാണ് അദ്ദേഹം.

  ഇത്തവണത്തെ ആഘോഷം

  ഇത്തവണത്തെ ആഘോഷം

  2011 ഡിസംബര്‍ 22നാണ് ദുല്‍ഖര്‍ സല്‍മാനും അമാല്‍ സൂഫിയയും വിവാഹിതരായത്. 2011 മുതല്‍ തന്നെ നന്നായി പരിപാലിക്കുന്ന ബേബി മമ്മയ്ക്ക് വിവാഹാംശസകള്‍ എന്ന കുറിപ്പോടെയാണ് താരം കഴിഞ്ഞ തവണ അമാലിന് വിവാഹ വാര്‍ഷിക ആശംസ നേര്‍ന്നത്. അമാലിനൊപ്പമുള്ള മനോഹരമായൊരു ഫോട്ടോയും താരം പങ്കുവെച്ചിരുന്നു. ഇത്തവണത്തെ ആഘോഷത്തെക്കുറിച്ച് അറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍.

  ജീവിതത്തെ പക്വതയോടെ സമീപിക്കാന്‍

  ജീവിതത്തെ പക്വതയോടെ സമീപിക്കാന്‍

  സിനിമയിലെത്തുന്നതിനും എത്രയോ മുന്‍പ് ദുല്‍ഖറും അമാല്‍ സൂഫിയയും വിവാഹിതരായിരുന്നു. നേരത്തെയുള്ള വിവാഹത്തിലൂടെ ജീവിതത്തെ പക്വതയോടെ സമീപിക്കാനാവുമെന്നാണ് മമ്മൂട്ടി പറയുന്നത്. ആര്‍ക്കിടെക്ടായ അമാല്‍ സൂഫിയയുമായുള്ള വിവാഹത്തിന് സിനിമാലോകം ഒന്നടങ്കം എത്തിയിരുന്നു. 2017 മെയ് അഞ്ചിനാണ് ഇവരുടെ ജീവിതത്തിലേക്ക് മറിയം അമീറ സല്‍മാന്‍ എത്തിയത്. മകള്‍ ജനിച്ച സന്തോഷം താരം ഫേസ്ബുക്കിലൂടെ ആരാധകരുമായി പങ്കുവെച്ചിരുന്നു. ദുല്‍ഖറിന്റെ കുഞ്ഞു രാജകുമാരിയുടെ ചിത്രങ്ങള്‍ നിമിഷങ്ങള്‍ക്കുള്ളിലാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുന്നത്.

  അടുത്ത സുഹൃത്ത്

  അടുത്ത സുഹൃത്ത്

  ജീവിതത്തില്‍ അടുത്ത സുഹൃത്ത് ആരാണെന്ന് ചോദിച്ചാല്‍ ദുല്‍ഖര്‍ ആദ്യം പറയുന്ന പേര് അമാലിന്‍റേതാണ്. സിനിമയിലും വ്യക്തി ജീവിതത്തിലുമൊക്കെയായി തന്നെ സ്ട്രോങ്ങ് പില്ലറുകളിലൊന്നാണ് അമാലെന്നായിരുന്നു താരപുത്രന്‍ നേരത്തെ വ്യക്തമാക്കിയത്. നായികമാരുമായി ഇഴുകിച്ചേര്‍ന്ന് അഭിനയിക്കേണ്ടി വരുന്ന സന്ദര്‍ഭങ്ങള്‍ പലപ്പോഴും നായകന്‍മാര്‍ക്ക് വലിയ തലവേദന സൃഷ്ടിക്കാറുണ്ട്. എന്നാല്‍ അത്തരത്തില്‍ യാതൊരു പ്രശ്‌നവും അമാലില്‍ നിന്നുണ്ടായിട്ടില്ലെന്ന് ദുല്‍ഖര്‍ നേരത്തെ ഒരഭിമുഖത്തിനിടയില്‍ വ്യക്തമാക്കിയിരുന്നു. തിരക്കഥയ്ക്ക് ആവശ്യമായി വരുന്പോളാണ് അത്തരം കാര്യങ്ങള്‍ ചെയ്യുന്നതെന്ന് അമാലിന് അറിയാമെന്നും ദുല്‍ഖര്‍ വ്യക്തമാക്കിയിരുന്നു.

  നസ്രിയയ്ക്കൊപ്പം

  നസ്രിയയ്ക്കൊപ്പം

  തന്‍റെ സുഹൃത്തുക്കളും തനിക്കൊപ്പം അഭിനയിച്ച നായികമാരുമൊക്കെയായി അടുത്ത സൗഹൃദത്തിലാണ് അമാല്‍. നസ്രിയയ്ക്കൊപ്പമുള്ള ഔട്ടിങ്ങിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. മമ്മൂട്ടിയും ദുല്‍ഖറും മാത്രമല്ല കുഞ്ഞുമാലാഖയായ മറിയവും സെലിബ്രിറ്റിയാണ്. നിമിഷനേരം കൊണ്ടാണ് താരപുത്രിയുടെ ചിത്രങ്ങള്‍ വൈറലായി മാറാറുള്ളത്. മറിയത്തിന്‍റെ ലേറ്റസ്റ്റ് ചിത്രങ്ങള്‍ അടുത്തിടെ പുറത്തുവന്നിരുന്നു.

  കുഞ്ഞുമറിയത്തെ കാണണം

  കുഞ്ഞുമറിയത്തെ കാണണം

  സിനിമാതിരക്കുകള്‍ക്കിടയില്‍ നിന്നും വീട്ടിലെത്താനുള്ള തിടുക്കത്തിന് ഇപ്പോള്‍ ഒരു കാരണം കൂടിയായെന്നായിരുന്നു ദുല്‍ഖറിന്റെ പ്രതികരണം. മകള്‍ ജനിച്ചപ്പോഴുള്ള മാറ്റത്തെക്കുറിച്ച് ചോദിച്ചപ്പോഴാണ് താരം ഇങ്ങനെ പറഞ്ഞത്. മകളെ കാണാനുള്ള ആഗ്രഹം അടക്കി വെക്കാന്‍ കഴിയാതെ വരുമ്പോഴാണ് വീട്ടിലേക്ക് ഓടിയെത്തുന്നത്.

  English summary
  Dulquer Salmaan celebrates 8th wedding anniversary.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X