'അഹാനയുടെ ടീച്ചർ ഡിക്യുവായിരുന്നോ... തോൽക്കാതിരിക്കാൻ ഞങ്ങളേയും സഹായിക്കൂ...'; അഹാനയ്ക്ക് ആശംസ നേർന്ന് ദുൽഖർ!

മലയാളത്തിലെ യുവനടിമാരിൽ മൾട്ടി ടാലന്റഡായിട്ടുള്ള സുന്ദരിയാണ് അഹാന കൃഷ്ണ. ഇരുപത്തിയെട്ടുകാരിയായ അഹാനയ്ക്ക് പ്രായത്തിൽ കവിഞ്ഞ പക്വതയുമുണ്ട്. വലിച്ചുവാരി സിനിമകൾ ചെയ്ത് എണ്ണം കൂട്ടുക എന്നതിലുപരി കാമ്പുള്ള കഥാപാത്രങ്ങൾ കണ്ടെത്തി ചെയ്യുക എന്നതാണ് അഹാനയുടെ ലക്ഷ്യം. നടൻ കൃഷ്ണ കുമാറിന്റെ മകളായ അഹാന ഇതുവരെ എട്ടോളം സിനിമകൾ ചെയ്തു. അതിൽ ചിലത് ഇനിയും റിലീസ് ചെയ്യാനുണ്ട്. ഏറ്റവും അവസാനം അഹാനയെ സിനിമാപ്രേമികൾ കണ്ടത് ഫഹദ് ഫാസിൽ സിനിമ പാച്ചുവും അത്ഭുതവിളക്കിലുമാണ്.

കാമിയോ റോൾ ആയിരുന്നിട്ടുകൂടി സ്ക്രീൻപ്രസൻസും പ്രകടനവും കൊണ്ട് അഹാനയും ശ്രദ്ധിക്കപ്പെട്ടു. നടി എന്നതിലുപരിയായി നല്ലൊരു ​ഗായികയും യുട്യൂബറും മോഡലും സംവിധായികയുമെല്ലാമാണ് അഹാന. ഇതിനോടകം ചെറിയ ഹ്രസ്വ ചിത്രങ്ങൾ അഹാനയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയിട്ടുണ്ട്.

Ahaana Krishna ,Dulquer Salmaan

യുട്യൂബർ കൂടിയായ അഹാനയുടെ കണ്ടന്റുകൾ വെർത്ത് വാച്ചിങാണെന്നാണ് സ്ഥിരം പ്രേക്ഷകർ പറയാറുള്ളത്. യുട്യൂബറാണെന്ന് കരുതി എല്ലാ ചപ്പും ചവറും കണ്ടന്റാക്കി വീഡിയോയാക്കി പബ്ലിഷ് ചെയ്യാനൊന്നും അഹാന തയ്യാറല്ല. അതുകൊണ്ട് തന്നെ അഹാനയുടെ യുട്യൂബ് വീ‍ഡിയോകൾക്കായി ആളുകൾ കാത്തിരിക്കാറുമുണ്ട്. പത്ത് ലക്ഷത്തിലധികം സബ്സ്ക്രൈബേഴ്സ് അഹാനയ്ക്ക് യുട്യൂബിലുണ്ട്.

സിനിമ പോലെ തന്നെ യാത്രകളെയും ഏറെ സ്നേഹിക്കുന്ന കൂട്ടത്തിലാണ് അഹാന. അതുകൊണ്ട് തന്നെ നിരന്തരമായി വിദേശ രാജ്യത്തേക്ക് അടക്കം കുടുംബസമേതവും കൂട്ടുകാർക്കൊപ്പവും അഹാന യാത്ര പോകാറുണ്ട്. കുറച്ച് ദിവസം മുമ്പാണ് അഹാനയും കുടുംബവും ലണ്ടൻ യാത്ര കഴിഞ്ഞ് തിരികെ എത്തിയത്.

ക്രിസ്മസ് കുടുംബസമേതം ലണ്ടനിലാണ് അഹാന ആഘോഷിച്ചത്. മൂന്ന് സഹോ​ദരിമാരും അച്ഛൻ കൃഷ്ണകുമാറും അമ്മ സിന്ധു കൃഷ്ണയും ഒപ്പമുണ്ടായിരുന്നു. അഹാനയാണ് ടൂറുകൾ പ്ലാൻ ചെയ്ത് ഓർ​ഗനൈസ് ചെയ്യുന്നത്. ഓരോ യാത്ര കഴിഞ്ഞ് തിരികെ വരുമ്പോഴും അടുത്ത യാത്രക്കുള്ള പ്ലാനുകൾ അഹാന തുടങ്ങുമെന്നാണ് മകളെ കുറിച്ച് സിന്ധു കൃഷ്ണ പറയാറുള്ളത്.

ലണ്ടൻ വിശേഷങ്ങളെല്ലാം ചെറിയ വ്ലോ​ഗുകളാക്കി അഹാന യുട്യൂബ് ചാനലിൽ പങ്കുവെക്കുകയും ചെയ്തിരുന്നു. അതേസമയം ലണ്ടനിൽ നിന്നുള്ള ഒരു വീഡിയോ അഹാന കഴിഞ്ഞ ദിവസം ഇൻസ്റ്റ​ഗ്രാമിൽ‌ പങ്കിട്ടിരുന്നു. ആ വീഡിയോയും അതിൽ സാക്ഷാൽ ദുൽഖർ സൽമാൻ നൽകിയ കമന്റുമാണിപ്പോൾ വൈറലാകുന്നത്. തന്റെ ബക്കറ്റ് ലിസ്റ്റിലുണ്ടായിരുന്ന ഒരു കാര്യം സാധിച്ചതിന്റെ സന്തോഷമാണ് പുതിയ വീഡിയോ പങ്കുവെച്ച് അഹാന അറിയിച്ചത്.

Ahaana Krishna ,Dulquer Salmaan

വിദേശരാജ്യത്ത് പോയി അവിടുത്തെ വാഹനം ഓടിക്കുക എന്നത് ഏറെ നാളുകളായി അഹാനയുടെ ഒരു ആ​ഗ്രഹമായിരുന്നു. അത് ലണ്ടൻ യാത്രയിൽ സാധ്യമായി. ലണ്ടൻ മുതൽ കോട്‌സ്‌വോൾഡ്‌സ് വരെ റോഡ് മാർ​ഗം അഹാനയും കുടുംബവും സഞ്ചരിച്ചപ്പോൾ വാഹനം ഓടിച്ചത് അഹാനയായിരുന്നു. കാരണം അഹാനയുടെ ലൈസൻസിന് മാത്രമാണ് യുകെ ​ഗവൺമെന്റ് അനുമതി നൽകിയത്.

വിദേശരാജ്യത്ത് കാർ ഓടിക്കുകയെന്നത് തന്റെ ആഗ്രഹങ്ങളിൽ ഒന്നായിരുന്നു എന്ന് അഹാന വീഡിയോ പോസ്റ്റ് ചെയ്ത് ക്യാപ്‌ഷൻ നൽകിയിരുന്നു. നിരവധി പേരാണ് അഹാനയുടെ അച്ചീവ്മെന്റിനെ അനുമോദിച്ച് എത്തിയത്. അക്കൂട്ടത്തിൽ അഭിനന്ദനം അറിയിച്ച് എത്തിയവരിൽ ഒരാൾ ദുൽഖറായിരുന്നു.

വീഡിയോയുടെ താഴെ വെൽഡൺ എ.കെ... പ്രൗഡ് ഓഫ് യു എന്നാണ് ദുൽഖർ സൽമാൻ കമന്റ് ചെയ്തത്. ഉടൻ അഹാന മറുപടിയും നൽകി. രണ്ടിനും ലൈക്കും കമന്റുകളുമായി അവരുടെ ആരാധകരും എത്തി. താങ്കൾ പറഞ്ഞ് തന്ന പാഠങ്ങൾ എന്റെ മനസിലുണ്ടായിരുന്നു എന്നാണ് അഹാന കൃഷ്ണ മറുപടി നൽകിയത്.

നിരവധി ആഡംബര കാറുകളുടെ ഉടമയായ ദുൽഖർ സൽമാൻ ഡ്രൈവിങിൽ പുലിയാണ്. ആഡംബര കാറുകളാൽ നിറഞ്ഞ ഒരു വലിയ ​ഗാരേജ് തന്നെ ദുൽഖറിനുണ്ട്. അഹാനയുടെ ടീച്ചർ ഡിക്യുവായിരുന്നോ... തോൽക്കാതിരിക്കാൻ ഞങ്ങളേയും സഹായിക്കൂ.. നാലാമത്തെ തവണയും ‍ഡ്രൈവിങ് ടെസ്റ്റിന് തോറ്റു എന്നെല്ലാമാണ് ആരാധകർ കമന്റായി കുറിച്ചത്.

More from Filmibeat

Read more about: ahaana krishna dulquer salmaan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X