ദുല്‍ഖര്‍ സല്‍മാനൊപ്പം ഡാന്‍സുമായി ഭാര്യ അമാല്‍ സൂഫിയ! ഡാൻസ് കളിച്ച് താരദമ്പതികള്‍ മിന്നിച്ചു! കാണൂ

ഡാന്‍സ് കളിക്കാന്‍ അറിയില്ലെങ്കിലും അതില്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന താരമാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. തന്റെ ഡാന്‍സിനെ കളിയാക്കുന്നവര്‍ക്ക് അതേ നാണയത്തില്‍ തന്നെ തിരിച്ച് മറുപടി കൊടുക്കുന്നതാണ് ഇക്കയുടെ ശൈലി. ഡാന്‍സിന്റെ കാര്യത്തില്‍ മമ്മൂട്ടിയെ കടത്തിവെട്ടാനുള്ള ശ്രമത്തിലാണ് മകനും നടനുമായ ദുല്‍ഖര്‍ സല്‍മാന്‍.

സോഷ്യല്‍ മീഡിയ പേജിലൂടെ പുറത്ത് വന്ന ഒരു വീഡിയോയിലാണ് അതിഗംഭീരമായി ഡാന്‍സ് കളിക്കുന്ന ദുല്‍ഖറുള്ളത്. ദുല്‍ഖറിനൊപ്പം ഭാര്യ അമാല്‍ സൂഫിയയും നൃത്തം ചെയ്യുന്നതുമായ വീഡിയോ വൈറലായി കൊണ്ടിരിക്കുകയാണ്. ഒരു വിവാഹചടങ്ങില്‍ നിന്നുള്ള ദൃശ്യങ്ങളായിരുന്നു പുറത്ത് വന്നത്. ദുല്‍ഖര്‍ സല്‍മാനും അമാലിനുമൊപ്പം വേറെയും ആളുകള്‍ ഡാന്‍സ് കളിക്കുന്നുണ്ട്.

dulquer-salmaan-amaal-sufiya-

ഒന്നര വര്‍ഷത്തിന് മുകളിലുള്ള ഇടവേളയ്ക്ക് ശേഷം ദുല്‍ഖറിന്റെ ഒരു മലയാള ചിത്രം റിലീസിനൊരുങ്ങുകയാണ്. വിഷ്ണു ഉണ്ണികൃഷ്ണന്‍ബിബിന്‍ ജോര്‍ജ് കൂട്ടുകെട്ടില്‍ തിരക്കഥ ഒരുക്കുന്ന ഒരു യമണ്ടന്‍ പ്രേമകഥയാണ് ദുല്‍ഖറിന്റേതായി വരാനിരിക്കുന്ന ചിത്രം. ഏപ്രില്‍ 26 നാണ് റിലീസ് തീരുമാനിച്ചിരിക്കുന്നത്. നവാഗതനായ ബിസി നൗഫലാണ് സംവിധാനം ചെയ്യുന്നത്.

കോമഡിയ്ക്ക് പ്രധാന്യം നല്‍കിയൊരുക്കുന്ന ചിത്രത്തില്‍ ലോക്കല്‍ പെയിന്ററുടെ വേഷത്തിലാണ് ദുല്‍ഖര്‍ അഭിനയിക്കുന്നത്. സൗബിന്‍ ഷാഹിര്‍, രമേഷ് പിഷാരടി, ഗ്രിഗറി, സലിം കുമാര്‍ എന്നിവരാണ് മറ്റ് താരങ്ങള്‍. ആന്റോ ജോസഫാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X