മമ്മൂട്ടി കേക്ക് മുറിപ്പിച്ചു, ഒപ്പം ദുല്‍ഖറും അമാലും, താരകുടുംബത്തിലെ ആഘോഷ ചിത്രങ്ങള്‍ വൈറല്‍ കാണൂ!

Recommended Video

താരകുടുംബത്തിലെ ആഘോഷ ചിത്രങ്ങള്‍ വൈറല്‍ | filmibeat Malayalam

മലയാളത്തിന്റെ സ്വന്തം മമ്മൂട്ടിയുടെ കുടുംബത്തിന് ഇപ്പോള്‍ ആഘോഷത്തിന്റെ സമയമാണ്. മറിയം അമീറ സല്‍മാന്റെ പിറന്നാളും മമ്മൂട്ടിയുടെ 39ാം വാര്‍ഷികം അടുത്തടുത്തായിരുന്നു. ഒരു ദിവസത്തിന്റെ വ്യത്യാസത്തിലായിരുന്നു ഈ രണ്ട് സന്തോഷവും എത്തിയത്. നിരവധി പേരാണ് താരകുടുംബത്തിന് ആശംസ നേര്‍ന്ന രംഗത്തെത്തിയത്. സോഷ്യല്‍ മീഡിയയിലൂടെ വാര്‍ത്തകളും ചിത്രങ്ങളുമെല്ലാം വൈറലായിരുന്നു. നിമിഷനേരം കൊണ്ടാണ് ചിത്രങ്ങള്‍ വൈറലായത്.

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബം കൂടിയാണ് മമ്മൂട്ടിയുടേത്. മമ്മൂട്ടിക്ക് പിന്നാലെ ദുല്‍ഖര്‍ സല്‍മാന്‍ സിനിമയില്‍ അരങ്ങേറിയപ്പോള്‍ മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. തന്നിലൂടെയായിരിക്കരുത് മകന്‍ അറിയപ്പെടേണ്ടത് എന്ന കാര്യത്തില്‍ അദ്ദേഹത്തിന് നിര്‍ബന്ധബുദ്ധിയുണ്ടായിരുന്നു. മകന്റെ സിനിമാപ്രവേശത്തില്‍ ശക്തമായ പിന്തുണ നല്‍കി ഒപ്പമുണ്ടായിരുന്നുവെങ്കിലും കൂടുതല്‍ കാര്യങ്ങളിലൊന്നും അദ്ദേഹം ഇടപെട്ടിരുന്നില്ല. തികച്ചും നിശബദ്ത പാലിക്കുകയായിരുന്നു. അത് തന്നെയായിരുന്നു ഉചിതമായ തീരുമാനമെന്ന് ദുല്‍ഖര്‍ പിന്നീട് തെളിയിക്കുകയും ചെയ്തു. വിവാഹ ശേഷമാണ് മമ്മൂട്ടി സിനിമയിലേക്കെത്തിയത്. ദുല്‍ഖറിന്റെ കാര്യത്തിലും ഇത് തന്നെയാണ് സന്തോഷിച്ചത്. കുടുംബത്തില്‍ ഇരട്ടി സന്തോഷമെത്തിയപ്പോള്‍ അത് ഇവര്‍ എങ്ങനെ ആഘോഷിച്ചുവെന്നറിയാന്‍ ചെറിയൊരു ആകാംക്ഷയില്ലേ? അതേക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

ചിത്രങ്ങള്‍ക്ക് കടപ്പാട്: ഫേസ്ബുക്ക്

ദുല്‍ഖറിന്റെ മകളുടെ പിറന്നാള്‍

ദുല്‍ഖറിന്റെ മകളുടെ പിറന്നാള്‍

2017 മെയ് അഞ്ചിനായിരുന്നു ദുല്‍ഖറിന്റേയും അമാലിന്റെയും ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്തിയത്. മകള്‍ ജനിച്ച കാര്യത്തെക്കുറിച്ച് താരപുത്രന്‍ തന്നെയായിരുന്നു അറിയിച്ചത്. മകളുടെ ജനനത്തിന് ശേഷം അമാലിനോട് തനിക്ക് ബഹുമാനം കൂടിയെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ലൊക്കേഷനില്‍ നിന്നും എത്രയും പെട്ടെന്ന് ജോലി തീര്‍ത്ത് വീട്ടിലേക്കെത്താന്‍ മനസ്സ് ആഗ്രഹിക്കാറുണ്ടായിരുന്നുവെന്നും ഡിക്യു വ്യക്തമാക്കിയിരുന്നു. ആരാധകരുടെ സ്വന്തം കുഞ്ഞിക്കയുടെ മാലാഖക്കുഞ്ഞിന്റെ ആദ്യ പിറന്നാളായിരുന്നു മെയ് അഞ്ചിന്. താരകുടുംബം ശരിക്കും ഇതാഘോഷമാക്കി മാറ്റിയിരുന്നു.

മമ്മൂട്ടിയുടെ വെഡ്ഡിങ് ആനിവേഴ്‌സറിയും

മമ്മൂട്ടിയുടെ വെഡ്ഡിങ് ആനിവേഴ്‌സറിയും

മെയ് ആറാം തീയതിയായിരുന്നു മമ്മൂട്ടിയുടെയും സുല്‍ഫത്തിന്‍രെയും വിവാഹ വാര്‍ഷികം. 39 വര്‍ഷമായി ഈ ദമ്പതികള്‍ ഒരുമിച്ചാണ്. ഈ രണ്ട് സന്തോഷവും ഒരുമിച്ചെത്തിയതില്‍ താരകുടുംബം മാത്രമല്ല ആരാധകരും ഏറെ സന്തോഷത്തിലായിരുന്നു. ഇക്കയ്ക്കും കുഞ്ഞിക്കയ്ക്കും ആശംസ നേര്‍ന്ന് നിരവധി പേരാണ് രംഗത്തെത്തിയത്.

മമ്മൂട്ടി കേക്ക് മുറിപ്പിച്ചു

മമ്മൂട്ടി കേക്ക് മുറിപ്പിച്ചു

മമ്മൂട്ടിയാണ് കൊച്ചുമകളെക്കൊണ്ട് കേക്ക് മുറിപ്പിച്ചത്. തൊട്ടരികിലായി ദുല്‍ഖറും അമാലും. സോഷ്യല്‍ മീഡിയയിലൂടെ പിറന്നാളാഘോഷത്തിന്റെ ചിത്രങ്ങള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. അമ്മമഴവില്ലിന്റെ തിരക്കിലായതിനാല്‍ ആഘോഷം എങ്ങനെയായിരിക്കുമെന്നറിയാന്‍ ആരാധകര്‍ക്കും ആകാംക്ഷയുണ്ടായിരുന്നു.

നസ്രിയയും എത്തി

നസ്രിയയും എത്തി

ദുല്‍ഖറിന്റെ മികച്ച ഓണ്‍സ്‌ക്രീന്‍ നായികമാരിലൊരാളായ നസ്രിയയും ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു. അമാല്‍ സൂഫിയയും നസ്രിയയും അടുത്ത സുഹൃത്തുക്കളാണ്. താരങ്ങളുമായി അടുത്ത സൗഹൃദം പുലര്‍ത്തുന്നയാളാണ് അമാല്‍. അമാലിനൊപ്പമിരിക്കുന്ന നസ്രിയയുടെ ചിത്രവും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്.

അമ്മമഴവില്ലിന്‍റെ തിരക്കിനിടയില്‍

അമ്മമഴവില്ലിന്‍റെ തിരക്കിനിടയില്‍

അമ്മയുടെ രജതജൂബിലിയുമായി ബന്ധപ്പെട്ട് നടത്തിയ അമ്മമഴവില്ലില്‍ സജീവസാന്നിധ്യമായി മമ്മൂട്ടിയും ദുല്‍ഖറുമുണ്ടായിരുന്നു. വിമര്‍ശകരെക്കൊണ്ട് പോലും കൈയ്യടിപ്പിക്കുന്ന തരത്തിലുള്ള നൃത്തച്ചുവടുകളുമായാണ് മമ്മൂട്ടി എത്തിയത്. ജയറാമിനൊപ്പം ഡാന്‍സ് റിഹേഴ്‌സല്‍ നടത്തുന്ന മെഗാസ്റ്റാറിന്റ വീഡിയോയും ചിത്രങ്ങളും നേരത്തെ തന്നെ വൈറലായിരുന്നു.

പരിക്ക് കാര്യമാക്കാതെ ദുല്‍ഖറും ആടിപ്പാടി

പരിക്ക് കാര്യമാക്കാതെ ദുല്‍ഖറും ആടിപ്പാടി

അവസാനഘട്ട റിഹേഴ്‌സല്‍ പുരോഗമിക്കുന്നതിനിടയിലാണ് ആരാധകരെത്തേടി ആ വാര്‍ത്തയെത്തിയത്. നൃത്തം ചെയ്യുന്നതിനിടയില്‍ വീണ ദുല്‍ഖറിന് പരിക്കേറ്റുവെന്നറിഞ്ഞപ്പോള്‍ മുതല്‍ പലരും താരപുത്രന്‍ പരിപാടിയില്‍ പങ്കെടുക്കില്ലെന്നായിരുന്നു കരുതിയത്. എന്നാല്‍ പരിക്കിനെ വകവെക്കാതെ ആടിപ്പാടാന്‍ ദുല്‍ഖര്‍ എത്തിയിരുന്നു.

താരരാജാക്കന്‍മാര്‍ക്കൊപ്പം വേദിയില്‍

താരരാജാക്കന്‍മാര്‍ക്കൊപ്പം വേദിയില്‍

മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിച്ചെത്തിയപ്പോഴൊക്കെ പ്രേക്ഷകര്‍ സന്തോഷിച്ചിട്ടേയുള്ളൂ. ഇന്നും മലയാള സിനിമ ഇവരുടെ സമാഗമത്തിനായി കാത്തിരിക്കുന്നുണ്ട്. ഇത്തവണത്തെ പരിപാടിയില്‍ ഇവര്‍ക്കൊപ്പം ദുല്‍ഖര്‍ സല്‍മാനും വേദിയിലെത്തി. അലാവുദ്ദീനും അത്ഭുത വിളക്കും എന്ന കോമഡി സ്‌കിറ്റുമായാണ് ഇവര്‍ എത്തിയത്.

മമ്മൂട്ടിയുടെ യാത്ര

മമ്മൂട്ടിയുടെ യാത്ര

അമ്മമഴവില്ല് പൂര്‍ത്തിയാക്കിയാലുടന്‍ മമ്മൂട്ടി ചൈനയിലേക്ക് യാത്ര തിരിക്കുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. വ്യക്തിപരമായ യാത്രയാണിതെന്നാണ് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കിയത്. കുടുംബസമേതമായിരിക്കും യാത്രയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X