For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂട്ടി വല്യുപ്പയായിട്ട് ഒരുവര്‍ഷം, കുഞ്ഞിക്കയുടെ കുഞ്ഞാവയ്ക്കിത് നല്ല നാള്‍, പുതിയ ഫോട്ടോ വൈറല്‍!

  |

  ദുല്‍ഖര്‍ സല്‍മാന്റെ മാലാഖക്കുഞ്ഞിന് ഒന്നാം പിറന്നാള്‍. സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേരാണ് താരപുത്രിക്ക് ആശംസ നേര്‍ന്ന് രംഗത്തെത്തിയിട്ടുള്ളത്. മറിയം അമീറ സല്‍മാനാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. മകളുടെ ഒന്നാം പിറന്നാള്‍ ദിനത്തില്‍ കുടുംബസമേതമുള്ള ചിത്രം പങ്കുവെച്ച് ദുല്‍ഖറും രംഗത്തെത്തിയിരുന്നു. നിമിഷനേരം കൊാണ് താരപുത്രന്റെ പോസ്റ്റ് വൈറലായത്. ജനനം മുല്‍ത്തന്നെ സെലിബ്രിറ്റികളായി മാറുന്നവരാണ് താരങ്ങളുടെ മക്കള്‍. 2011 ലായിരുന്നു അമാല്‍ സൂഫിയയെ താരം ജീവിതസഖിയാക്കിയത്. ആര്‍ക്കിടെക്ടായി ജോലി ചെയ്ത് വരുന്നതിനിടയിലായിരുന്നു ഇവരുടെ വിവാഹം.

  ദുല്‍ഖറിന്‍റെ മകള്‍ ഇത്ര വലുതായോ? താരപുത്രിയുടെ ചിത്രങ്ങളും വീഡിയോയും വൈറല്‍, കാണൂ!

  ദുല്‍ഖറിനൊപ്പം പൊതുചടങ്ങുകളിലെല്ലാം സജീവമായി അമാലും എത്താറുണ്ട്. 2017 മെയ് അഞ്ചിനാണ് ഇവരുടെ ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്തിയത്. ഫേസ്ബുക്കിലൂടെ താരം തന്നെയായിരുന്നു ഈ സന്തോഷവാര്‍ത്ത പങ്കുവെച്ചത്. മമ്മൂട്ടിയുടെ മകനെന്നതിനും അപ്പുറത്ത് സിനിമയില്‍ സ്വന്തമായ ഇടംനേടിയെടുത്താണ് താരം മുന്നേറുന്നത്. തുടക്കത്തില്‍ സ്റ്റീരിയോടൈപ്പായിരുന്നുവെങ്കിലും ഒന്നിനൊന്ന് വ്യത്യസ്തമായ കഥാപാത്രങ്ങളായിരുന്നു പിന്നീട് താരത്തിന് ലഭിച്ചത്. ഏത് തരം കഥാപാത്രത്തെയും അനായാസമായി അവതരിപ്പിക്കാന്‍ കഴിയുമെന്ന് ഈ താരപുത്രന്‍ ഇതിനോടകം തന്നെ തെളിയിച്ചിട്ടുണ്ട്. പിറന്നാളാഘോഷിക്കുന്ന മറിയം അമീറ സല്‍മാന്‍റെ ചിത്രങ്ങളിലൂടെ തുടര്‍ന്നുവായിക്കൂ.

  മമ്മൂട്ടിക്ക് ചുവടുപിഴച്ചില്ല, ദുല്‍ഖറിനാണ് കാലിടറിയത്, താരപുത്രന്‍റെ പരിക്കില്‍ ആശങ്കയോടെ താരങ്ങള്‍

  ഹാപ്പി ബര്‍ത്ത് ഡേ മറിയം അമീറ സല്‍മാന്‍

  ഹാപ്പി ബര്‍ത്ത് ഡേ മറിയം അമീറ സല്‍മാന്‍

  ദുല്‍ഖര്‍ സല്‍മാന്റെയും അമാല്‍ സൂഫിയയുടെയും മാലാഖക്കുഞ്ഞായ മറിയം അമീറ സല്‍മാന്റെ ഒന്നാം പിറന്നാളാണ് മെയ് അഞ്ചിന്. ദുല്‍ഖര്‍ ആരാധകര്‍ ഒരുപാട് നാളായി കാത്തിരുന്ന കാര്യത്തിന് കൂടിയാണ് ഇന്നത്തെ ദിവസം സാക്ഷ്യം വഹിച്ചത്. ഭാര്യയ്ക്കും മകള്‍ക്കും നില്‍ക്കുന്ന ഫോട്ടോ താരം തന്നെ ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. താരപുത്രിയുടെ ഫോട്ടോ കാണുന്നതിനായി ആരാധകര്‍ നേരത്തെ നിരവധി തവണ കാത്തിരുന്നുവെങ്കിലും ദുല്‍ഖര്‍ ചിത്രങ്ങളൊന്നും പോസ്റ്റ് ചെയ്തിരുന്നില്ല. ഇതാദ്യമായാണ് വ്യക്തമായൊരു ചിത്രം താരം പോസ്റ്റ് ചെയ്തത്.

  മകളുടെ അച്ഛന്‍

  മകളുടെ അച്ഛന്‍

  മകള്‍ ജനിച്ചതിന് ശേഷം ജീവിതത്തില്‍ വന്ന മാറ്റങ്ങളെക്കുറിച്ച് ദുല്‍ഖര്‍ നേരത്തെ തുറന്നുപറഞ്ഞിരുന്നു. ഷൂട്ടിങ്ങിനായി പോവുമ്പോള്‍ എത്രയും പെട്ടെന്ന് ജോലി പൂര്‍ത്തിയാക്കി വീട്ടിലേക്ക് തിരിച്ചുവരാനാണ് തോന്നാറുളളത്. മകള്‍ ജനിച്ചതിന് ശേഷം അമാലിനോട് ബഹുമാനം കൂടിയെന്നും താരം പറഞ്ഞിരുന്നു. സി ഐഎയുടെ റിലീസിന്റെ സമയത്തായിരുന്നു മകള്‍ ജനിച്ചത്.

  ഇരട്ടിമധുരവുമായി മകളെത്തി

  ഇരട്ടിമധുരവുമായി മകളെത്തി

  അമല്‍ നീരദും ദുല്‍ഖറും ആദ്യമായി ഒരുമിച്ചെത്തിയ കോമ്രേഡ് ഇന്‍ അമേരിക്ക തിയേറ്ററുകളിലെത്തി മികച്ച പ്രതികരണം നേടുന്നതിനിടയിലായിരുന്നു മകള്‍ ജനിച്ചത്. ഇരട്ടി മധുരവുമായാണ് മകള്‍ എത്തിയതെന്ന് ഇവര്‍ അന്നേ വ്യക്തമാക്കിയിരുന്നു. പ്രണയത്തിന് വേണ്ടി ജീവിതത്തില്‍ അത്രയധികം സാഹസങ്ങളൊന്നും നടത്താത്ത തന്നെ സിനിമയിലെ തേപ്പും ബാധിച്ചിരുന്നില്ലെന്നും കുഞ്ഞിക്ക പറഞ്ഞിരുന്നു.

   ഫോട്ടോയ്ക്കായി കാത്തിരുന്നു

  ഫോട്ടോയ്ക്കായി കാത്തിരുന്നു

  ഡിക്യുവിന് മകള്‍ ജനിച്ചുവെന്നറിഞ്ഞതിന് ശേഷം മകളുടെ ചിത്രം കാണാനായാണ് ആരാധകര്‍ കാത്തിരുന്നത്. ദുല്‍ഖറിന്റെ മകള്‍ എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ നിരവധി തവണ ചിത്രങ്ങള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ അത് വ്യാജ ചിത്രമാണെന്ന് പറഞ്ഞ് താരം തന്നെ രംഗത്തെത്തിയതോടെയാണ് ആശങ്കകള്‍ അവസാനിച്ചത്.

  വൈറലായ ചിത്രങ്ങള്‍

  വൈറലായ ചിത്രങ്ങള്‍

  മകളെയും എടുത്ത് നീങ്ങുന്ന ദുല്‍ഖറിന്റെ ചിത്രം ഇടയ്ക്ക് സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.യാത്രയ്ക്കിടയില്‍ മകളെയും എടുത്ത് നീങ്ങുന്ന താരത്തിന്റെ ചിത്രം പാപ്പരാസികള്‍ പകര്‍ത്തുകയായിരുന്നു. മുഖം വ്യക്തമാവാത്ത തരത്തിലുള്ള ചിത്രമായിരുന്നു അത്.

  മരുമകളുടെ വിവാഹത്തിനിടയിലെ ചിത്രങ്ങള്‍

  മരുമകളുടെ വിവാഹത്തിനിടയിലെ ചിത്രങ്ങള്‍

  മമ്മൂട്ടിയുടെ സഹോദരിയുടെ മകളുടെ വിവാഹത്തിനിടയിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. മകളെയും എടുത്ത് നില്‍ക്കുന്ന അമാലും ദുല്‍ഖറും ചിത്രങ്ങളിലുണ്ടായിരുന്നു. ഫോട്ടോയെടുക്കുന്നതിനിടയില്‍ കരഞ്ഞ മകളെ ആശ്വസിപ്പിക്കാവുന്ന താരപുത്രന്റെ ചിത്രങ്ങളും ഇക്കൂട്ടത്തിലുണ്ടായിരുന്നു.

  ഇന്‍സ്റ്റഗ്രാമിലൂടെ ദുല്‍ഖര്‍ പങ്കുവെച്ച ചിത്രങ്ങള്‍

  ഇന്‍സ്റ്റഗ്രാമിലൂടെ ദുല്‍ഖര്‍ പങ്കുവെച്ച ചിത്രങ്ങള്‍

  മകളുടെ കൈയ്യുടെയും ഷൂസിന്റയും കളിപ്പാട്ടങ്ങളുടെയും ചിത്രം ദുല്‍ഖര്‍ ഇന്‍സ്റ്റഗ്രാമിലൂടെ ദുല്‍ഖര്‍ പങ്കുവെച്ചിരുന്നു. എന്നാല്‍ വ്യക്തമായ ഒരു ഫോട്ടോ കാണുന്നതിനായാണ് ആരാധകര്‍ കാത്തിരുന്നത്. ആ കാത്തിരിപ്പാണ് ഇപ്പോള്‍ അവസാനിച്ചത്. നേരത്തെ മറ്റ് ചില താരങ്ങളും മകളുടെ ഫോട്ടോ പുറത്തുവിട്ടത് ഒന്നാം പിറന്നാള്‍ ദിവസമായിരുന്നു.

  നായികമാരുമായി അടുത്ത സൗഹൃദത്തില്‍

  നായികമാരുമായി അടുത്ത സൗഹൃദത്തില്‍

  നായികമാര്‍ക്കൊപ്പം ഇഴുകിച്ചേര്‍ന്ന് അഭിനയിക്കേണ്ടി വന്ന സന്ദര്‍ഭങ്ങളില്‍ എങ്ങനെയാണ് അമാലിന്റെ പ്രതികരണം എന്ന തരത്തില്‍ ദുല്‍ഖറിനോട് ചോദിച്ചപ്പോള്‍ അത്തരത്തില്‍ യാതൊരു വിഷയവും ഇതുവരെ ഉണ്ടായിട്ടില്ല. തന്റെ ജോലിയെക്കുറിച്ച് കൃത്യമായി അറിയാവുന്നതിനാല്‍ അമാല്‍ ഇത്തരം കാര്യങ്ങളോട് മുഖം കറുപ്പിക്കാറില്ല. തന്റെ നായികമാരില്‍ പലരുമായി അടുത്ത സൗഹൃദത്തിലാണ് അമാലെന്നും ദുല്‍ഖര്‍ വ്യക്തമാക്കിയിരുന്നു.

  മമ്മൂട്ടിയുടെ പാട്ട് കേട്ടാല്‍

  മമ്മൂട്ടിയുടെ പാട്ട് കേട്ടാല്‍

  മമ്മൂട്ടി അഭിനയിച്ച അഴകിയ രാവണന്‍ എന്ന ചിത്രത്തിലെ വെണ്ണിലാ ചന്ദനക്കിണ്ണം എന്ന ഗാനം കേട്ടാല്‍ മകള്‍ പെട്ടെന്ന് ഉറങ്ങിപ്പോവുമെന്ന് ദുല്‍ഖര്‍ മറ്റൊരഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. മകളെ ഉറക്കാനായി പാടുന്ന പാട്ടിനെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു താരം ഇക്കാര്യത്തെക്കുറിച്ച് തുറന്നുപറഞ്ഞത്. വല്യുപ്പയുടെ പാട്ട് കേട്ടാണ് ഉറങ്ങുന്നതെന്ന കാര്യത്തെക്കുറിച്ച് അവള്‍ക്കറിയില്ല. വലുതായിക്കഴിഞ്ഞാല്‍ ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞുകൊടുക്കും.

  അമ്മമഴവില്ലിന്റെ റിഹേഴ്‌സലിനിടയില്‍

  അമ്മമഴവില്ലിന്റെ റിഹേഴ്‌സലിനിടയില്‍

  തലസ്ഥാനനഗരിയില്‍ അമ്മയുടെ നേതൃത്വത്തില്‍ അരങ്ങേറുന്ന താരമാമാങ്കമായ അമ്മമഴവില്ലിന്റെ റിഹേഴ്‌സലിനിടയില്‍ ദുല്‍ഖറിനൊപ്പം അമാലും മറിയവും എത്തിയിരുന്നു. റിഹേഴ്‌സലിനിടയിലെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലെ താരമായി നിറഞ്ഞുനിന്നിരുന്നു ഈ താരപുത്രി.

  വൈറലായ വീഡിയോ

  വൈറലായ വീഡിയോ

  മകളെയും എടുത്ത് നൃത്തം ചെയ്യുന്ന ദുല്‍ഖര്‍ സല്‍മാന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. നീരജ് മാധവ് ഉള്‍പ്പടെയുള്ള താരങ്ങള്‍ ഇവരെ പോത്സാഹിപ്പിച്ച് ഒപ്പമുണ്ടായിരുന്നു. എല്ലാവരും കൈയ്യടിച്ച് നൃത്തം ചെയ്യുമ്പോള്‍ അത്ഭുതത്തോടെ നോക്കിനില്‍ക്കുകയായിരുന്നു മറിയം.

  ദുല്‍ഖറിന്റ പരിക്ക്

  ദുല്‍ഖറിന്റ പരിക്ക്

  റിഹേഴ്‌സലിനിടയില്‍ ദുല്‍ഖറിന് പരിക്കേറ്റുവെന്ന വാര്‍ത്തയാണ് വൈകുന്നേരം പുറത്തുവന്നത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച താരത്തിന്റെ പരിക്ക് സാരമുള്ളതല്ലെന്ന് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ താരം ഷോയില്‍ പങ്കെടുക്കുന്നുണ്ടോയെന്ന കാര്യത്തെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.

  വീഡിയോ കാണൂ

  മറിയത്തെ മാറോടടുക്കിപ്പിടിച്ച് നൃത്തം ചെയ്യുന്ന ദുല്‍ഖര്‍ സല്‍മാന്‍, വീഡിയോ കാണൂ.

  ദുല്‍ഖറിന്റെ ആശംസ

  മറിയത്തിന്റെ പിറന്നാള്‍ ദിനത്തില്‍ ദുല്‍ഖര്‍ പോസ്റ്റ് ചെയ്ത കുറിപ്പും ഫോട്ടോയും കാണൂ.

  English summary
  Dulquer Salmaan’s Adorable Birthday Wishes To His Daughter.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X