ദുല്‍ഖറിന്‍റെ മകള്‍ ഇത്ര വലുതായോ? താരപുത്രിയുടെ ചിത്രങ്ങളും വീഡിയോയും വൈറല്‍, കാണൂ!

ജനിക്കുമ്പോള്‍ മുതല്‍ സെലിബ്രിറ്റികളായി മാറുന്നവരാണ് താരങ്ങളുടെ മക്കള്‍. യുവതാരങ്ങളുടെ മക്കളെല്ലാം ഇന്ന് പ്രേക്ഷകരുടെ മനസ്സില്‍ ഇടംപിടിച്ചവരാണ്. താരപുത്രികളും താരപുത്രനുമെല്ലാം അരങ്ങേറുന്നതിനായി കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍. താരരാജാക്കന്‍മാര്‍ക്ക് പിന്നാലെ മക്കള്‍ സിനിമയിലെത്തിയപ്പോള്‍ മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും മക്കള്‍ ഇപ്പോള്‍ സിനിമയില്‍ നിറഞ്ഞുനില്‍ക്കുകയാണ്. വേറെയും നിരവധി താരപുത്രന്‍മാരുണ്ടെങ്കിലും ഇവര്‍ക്ക് പ്രത്യേക പരിഗണനയാണ് ലഭിക്കുന്നത്. ഇവരില്‍ ദുല്‍ഖറാണ് ആദ്യം അരങ്ങേറിയത്.

മമ്മൂട്ടിക്ക് പിന്നാലെ സിനിമയിലേക്കെത്തിയ ദുല്‍ഖര്‍ സല്‍മാന്‍ താരപുത്രനെന്ന ഇമേജിനും അപ്പുറത്ത് സ്വന്തമായ ഇടം നേടിയാണ് മുന്നേറുന്നത്. ദുല്‍ഖറും പത്‌നി അമാല്‍ സൂഫിയയും മാത്രമല്ല മകള്‍ മറിയം അമീറ സല്‍മാനും ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. തങ്ങളുടെ ജീവിതത്തിലേക്ക് മാലാഖ കടന്നുവന്നതിന്റെ സന്തോഷം ദുല്‍ഖര്‍ പങ്കുവെച്ചിരുന്നു. മാലാഖക്കുഞ്ഞിന്റെ ചിത്രം ദുല്‍ഖര്‍ പങ്കുവെച്ചിരുന്നില്ലെങ്കിലും സ്വകാര്യ ചടങ്ങിലും മറ്റുമായി ഇവര്‍ കുടുംബസമേതം എത്തിയപ്പോള്‍ ഉള്ള ചിത്രം വൈറലായിരുന്നു. അമീറയുടെ പുതിയ ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

ചിത്രങ്ങള്‍ക്ക് കടപ്പാട്: ഫേസ്ബുക്ക്

മറിയം അമീറ സല്‍മാന്റെ ലേറ്റസ്റ്റ് ഫോട്ടോ

മറിയം അമീറ സല്‍മാന്റെ ലേറ്റസ്റ്റ് ഫോട്ടോ

ദുല്‍ഖര്‍ സല്‍മാന്റെ കുഞ്ഞുരാജകുമാരി മറിയം അമീറ സല്‍മാന്റെ ലേറ്റസ്റ്റ് ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. വാപ്പച്ചിക്കും ഉമ്മയ്ക്കുമൊപ്പമുള്ള ചിത്രമാണ് വൈറലാവുന്നത്. താരത്തിന്റെ ഫാന്‍പേജുകളിലൂടെയാണ് ചിത്രം പ്രചരിക്കുന്നത്. മുന്‍പ് കണ്ടതിനേക്കാള്‍ വലിയ ആളായി മറിയമെന്നാണ് ആരാധകര്‍ പറയുന്നത്.

അമ്മമഴവില്ല് റിഹേഴ്‌സലിനിടയില്‍

അമ്മമഴവില്ല് റിഹേഴ്‌സലിനിടയില്‍

താരസംഘടനയായ അമ്മയുടെ രജത ജൂബിലിയോടനുബന്ധിച്ച് നടത്തുന്ന അമ്മമഴവില്ലിന്റെ റിഹേഴ്‌സല്‍ ക്യാംപില്‍ അമാലും മറിയവും എത്തിയിരുന്നു. അതിനിടയിലെ ചിത്രങ്ങളും വീഡിയോയുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ തംരഗമായി മാറിക്കൊണ്ടിരിക്കുന്നത്. മമ്മൂട്ടിയും മോഹന്‍ലാലുമുള്‍പ്പടെ മലയാള സിനിമയിലെ മുന്‍താരനിരങ്ങളും അണിയറപ്രവര്‍ത്തകരുമെല്ലാം അമ്മമഴവിലിന്റെ തിരക്കിലാണ്.

ആരാധകരുടെ കാത്തിരിപ്പ്

ആരാധകരുടെ കാത്തിരിപ്പ്

നേരത്തെ നിരവധി തവണ ആരാധകര്‍ ഡിക്യൂവിനോട് മകളുടെ ഫോട്ടോയ്ക്കായി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മകളുടെ മുഖം വരുന്ന തരത്തിലുള്ള ഒരൊറ്റ ചിത്രവും താരപുത്രന്‍ പോസ്റ്റ് ചെയ്തിരുന്നില്ല. ഷൂസും ചെരിപ്പും കളിപ്പാട്ടവുമൊക്കെയായിരുന്നു നേരത്തെ പോസ്റ്റ് ചെയ്തത്. എന്നാല്‍ റിഹേഴ്‌സല്‍ ക്യാംപിലെത്തിയ മാലാഖക്കുഞ്ഞിന്റെ ഫോട്ടോ ആരാണ് പകര്‍ത്തിയതെന്ന് അറിയില്ല.

ഡിക്യു ഫോര്‍ എവര്‍

ഡിക്യു ഫോര്‍ എവര്‍

ഡിക്യു ഫോര്‍ എവര്‍ എന്ന ക്യാപഷ്‌നോട് കൂടിയാണ് താരകുടുംബത്തിന്‌റെ ലേറ്റസ്റ്റ് ചിത്രം പ്രചരിക്കുന്നത്. ദുല്‍ഖരും അമാലും ക്യാമറയില്‍ നോക്കി പോസ് ചെയ്യുമ്പോള്‍ മറ്റാരിലേക്കോ നോക്കുകയാണ് മറിയം. മമ്മൂക്കയേയും കുഞ്ഞിക്കയേയും പോലെ തന്നെ മറിയവും സുന്ദരിയാണെന്ന് ആരാധകര്‍ ഇതിനോടകം തന്നെ ഉറപ്പിച്ചുകഴിഞ്ഞു. നിരവധി പേരാണ് ഇത്തരത്തില്‍ കമന്റുകള്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്.

ഒരുമിച്ചൊരു ഡാന്‍സും

ഒരുമിച്ചൊരു ഡാന്‍സും

റിഹേഴ്‌സല്‍ ക്യാംപിനിടയില്‍ മകളെയും കൈയ്യിലെടുത്ത് നൃത്തം ചെയ്യുന്ന ദുല്‍ഖറിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. നീരജ് മാധവടക്കമുള്ള താരങ്ങള്‍ ഇരുവരേയും പോത്സാഹിപ്പിച്ച് ഒപ്പമുണ്ട്. നിമിഷനേരം കൊണ്ടാണ് ആ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ തരംഗമായി മാറിയത്.

വീഡിയോ കാണേണ്ടേ?

മകളെയും എടുത്ത് ചുവട് വെക്കുന്ന ദുല്‍ഖര്‍ സല്‍മാന്‍, അരികില്‍ അമാലും, വീഡിയോ കാണൂ.

നേരത്തെ വൈറലായ ചിത്രം

നേരത്തെ വൈറലായ ചിത്രം

മമ്മൂട്ടിയുടെ സഹോദരിയുടെ മകളുടെ വിവാഹത്തിനിടയിലെ ചിത്രങ്ങളില്‍ മറിയം അമീറ സല്‍മാനുമുണ്ടായിരുന്നു. ഈ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ആരാധകരുടെ നീണ്ട നാളത്തെ കാത്തിരിപ്പിന് കൂടിയായിരുന്നു ഇതോടെ വിരാമമായത്. അമാലിനൊപ്പം പൊതുവേദികളില്‍ ദുല്‍ഖര്‍ എത്താറുണ്ടെങ്കിലും മകളെ കാണാറില്ലായിരുന്നു.

മമ്മൂട്ടിയുടെ ഡാന്‍സ്

മമ്മൂട്ടിയുടെ ഡാന്‍സ്

ഡാന്‍സിന്റെ കാര്യത്തില്‍ ഏറെ പരിഹാസവും വിമര്‍ശനവും ഏല്‍ക്കേണ്ടി വന്നിട്ടുള്ള താരമാണ് മമ്മൂട്ടി. അമ്മയുടെ ഇത്തവണത്തെ സ്റ്റേജ് ഷോയില്‍ മമ്മൂട്ടിയുടെ ഡാന്‍സുമുണ്ട്. ജയറാമിനൊപ്പം ഡാന്‍സ് ചെയ്യുന്നതിനിടയിലെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. ജയറാമും മമ്മൂട്ടിക്കൊപ്പമുണ്ടായിരുന്നു.

പുതിയ സിനിമയ്ക്കായി കാത്തിരിക്കുന്നു

പുതിയ സിനിമയ്ക്കായി കാത്തിരിക്കുന്നു

കീര്‍ത്തി സുരേഷിനൊപ്പം ദുല്‍ഖര്‍ അഭിനയിച്ച തെലുങ്ക് ചിത്രമായ മഹാനടിയാണ് അടുത്തതായി റിലീസിങ്ങിനൊരുങ്ങുന്നത്. മലയാളത്തിന് പിന്നാലെ അന്യഭാഷകളിലേക്ക് പ്രവേശിച്ച താരപുത്രനെത്തേടി മികച്ച അവസരങ്ങളാണ് എത്തുന്നത്. ആദ്യ ബോളിവുഡ് ചിത്രമായ കര്‍വാന്റെ ചിത്രീകരണം ഇതിനോടകം തന്നെ പൂര്‍ത്തിയായിട്ടുണ്ട്. എന്നാണ് മലയാള സിനിമയുമായി എത്തുന്നതെന്നാണ് ആരാധകരുടെ ചോദ്യം.

സോഷ്യല്‍ മീഡിയയിലെ താരമായി

സോഷ്യല്‍ മീഡിയയിലെ താരമായി

ഒരൊറ്റ നിമിഷം കൊണ്ടാണ് ദുല്‍ഖരും കുടുംബവും സോഷ്യല്‍ മീഡിയയിലെ താരമായി മാറിയത്. മകളെക്കാണാനുള്ള ആരാധകരുടെ നീണ്ട കാത്തിരിപ്പ് കൂടിയാണ് ഇപ്പോള്‍ അവസാനിച്ചത്. വിടര്‍ന്ന കണ്ണുകളുമായി എല്ലാവരെയും വീക്ഷിക്കുന്ന കൊച്ചുമിടുക്കി തന്നെയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരമെന്ന് നിസംശയം പറയാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X