മമ്മൂട്ടിയുടെയും ദുല്‍ഖറിന്‍റെയും വാഹനപ്രേമം പിന്തുടര്‍ന്ന് കുഞ്ഞുമറിയവും, ലേറ്റസ്റ്റ് ചിത്രം വൈറല്‍

Recommended Video

മറിയം അമീറ സല്‍മാനും വാഹനപ്രേമിയാണ് | filmibeat Malayalam

വില്ലനായി സിനിമയിലേക്കെത്തിയ താരമാണ് മമ്മൂട്ടി. പിന്നീട് സഹനടനായും നായകനായും അദ്ദേഹം രംഗപ്രേവശം ചെയ്തപ്പോള്‍ മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ഇന്നിപ്പോള്‍ ഇന്ത്യന്‍ സിനിമയിലെ തന്നെ മുന്‍നിര താരങ്ങളിലൊരാളായി മാറിയിരിക്കുകയാണ് അദ്ദേഹം. മലയാളത്തിന്റെ സ്വന്തം മെഗാസ്റ്റാറിനെ മാറ്റി നിര്‍ത്തിയുള്ള ചിത്രങ്ങള്‍ ചിന്തിക്കാന്‍ കഴിയില്ലെന്ന് സ്ഥിതിവിശേഷമാണ് ഇപ്പോഴുളളത്. സിനിമയോട് മാത്രമല്ല മറ്റ് പല കാര്യങ്ങളിലും അതീവതല്‍പ്പരനാണ് മമ്മൂട്ടി.

സിനിമയ്ക്ക് വേണ്ടി കൃത്യമായി വ്യായാമം ചെയ്ത് ഫിറ്റ്‌നസ് നിലനിര്‍ത്തുന്ന കാര്യത്തില്‍ മുന്‍പന്തിയിലാണ് അദ്ദേഹം. കൃത്യമായ ഡയറ്റും വ്യായാമവും അദ്ദേഹം പിന്തുടരുന്നുണ്ട്. ഇക്കാര്യത്തില്‍ യുവതാരങ്ങള്‍ വരെ അദ്ദേഹത്തെയാണ് മാതൃകയാക്കുന്നത്. മറ്റൊരു പ്രധാനപ്പെട്ട കാര്യം വാഹനപ്രേമമാണ്. ലേറ്റസ്റ്റ് മോഡല്‍ കാറുകള്‍ അദ്ദേഹത്തിനെന്നും വീക്ക്‌നെസ്സാണ്. വണ്ടികളുടെ ഫീച്ചേഴ്‌സിനെക്കുറിച്ചും മറ്റും അദ്ദേഹം കൃത്യമായി മനസ്സിലാക്കാറുണ്ട്. മമ്മൂട്ടിയുടെ വാഹനപ്രേമം അതേ പോലെ തന്നെ ദുല്‍ഖറിനും പകര്‍ന്നുകിട്ടിയിട്ടുണ്ട്. ദുല്‍ഖറില്‍ തീരുന്നില്ല ഈ വാഹനക്കമ്പം. അടുത്ത തലമുറയായ മറിയം അമീറ സല്‍മാനും വാഹനപ്രേമിയാണെന്ന് തെളിയിക്കുന്ന ചിത്രമാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. സോഷ്യല്‍ മീഡിയയിലൂടെ ചിത്രം ഇതിനോടകം തന്നെ വൈറലായിട്ടുണ്ട്. ഇതേക്കുറിച്ചുള്ള വിശേഷങ്ങള്‍ അറിയേണ്ടേ? ചിത്രങ്ങളിലൂടെ തുടര്‍ന്നുവായിക്കാം.

ദുല്‍ഖറിന്റെ രാജകുമാരിയുടെ ലേറ്റസ്റ്റ് ചിത്രം

ദുല്‍ഖറിന്റെ രാജകുമാരിയുടെ ലേറ്റസ്റ്റ് ചിത്രം

ജനനം മുതല്‍ത്തന്നെ സെലിബ്രിറ്റികളായി മാറുന്നവരാണ് താരങ്ങളുടെ മക്കള്‍. നിമിഷനേരം കൊണ്ടാണ് താരങ്ങളുടെ മക്കളുടെ ചിത്രങ്ങള്‍ വൈറലാവുന്നത്. സിനിമയിലെത്തുന്നതിന് മുന്‍പ് ദുല്‍ഖര്‍ അമാല്‍ സൂഫിയയെ ജീവിതസഖിയാക്കിയിരുന്നു. ഇവരുടെ ജീവിതത്തിലേക്കെത്തിയ കുഞ്ഞതിഥി മറിയം അമീറ സല്‍മാനാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. താരപുത്രിയുടെ ലേറ്റസ്റ്റ് ചിത്രം ഇതിനോടകം തന്നെ വൈറലായി മാറിയിരുന്നു.

വാഹനപ്രേമിയാണെന്ന് ആരാധകര്‍

വാഹനപ്രേമിയാണെന്ന് ആരാധകര്‍

കുഞ്ഞു കാറില്‍ സഞ്ചരിക്കുന്ന മറിയത്തിന്റെ ചിത്രം ദുല്‍ഖര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. വെളുത്ത ബെന്‍സ് കാറില്‍ വീട്ടിനകത്ത് സഞ്ചരിക്കുന്ന താരപുത്രിയുടെ ചിത്രം ക്ഷണനേരം കൊണ്ടാണ് വൈറലായത്. ഇത് കണ്ടതോടെയാണ് ആരാധകര്‍ കുഞ്ഞുമറിയത്തിന്റെ വാഹനപ്രേമത്തെക്കുറിച്ച് മനസ്സിലാക്കിയത്. ഇത്തരത്തിലുള്ള കമന്റുകളാണ് മിക്കവരും പോസ്റ്റ് ചെയ്തിട്ടുള്ളത്.

പതിവിന് വിപരീതമായി

പതിവിന് വിപരീതമായി

പതിവില്‍ നിന്നും വ്യത്യസ്തമായി കാറില്‍ ക്രേസുള്ള താരപുത്രിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. പെണ്‍കുട്ടികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ഐറ്റമായ ബാര്‍ബി ഡോളിനോടൊന്നും മറിയത്തിന് ക്രേസില്ലേയെന്നാണ് ചിലര്‍ ചോദിച്ചിട്ടുള്ളത്. ദുല്‍ഖറിന്റെയും മമ്മൂട്ടിയുടേയും ഇഷ്ടം അടുത്ത തലമുറയ്ക്ക് പകര്‍ന്നുകിട്ടിയതില്‍ പ്രത്യേകിച്ച് അത്ഭുതമില്ലെന്നാണ് മറ്റൊരു വിഭാഗം പറയുന്നത്.

ദുല്‍ഖര്‍ പങ്കുവെച്ച ചിത്രം

ദുല്‍ഖര്‍ പങ്കുവെച്ച ചിത്രം

അടുത്തിടെയായിരുന്നു ഈ താരപുത്രി ആദ്യപിറന്നാള്‍ ആഘോഷിച്ചത്. പിറന്നാള്‍ ദിനത്തില്‍ മനോഹരമായൊരു ചിത്രം താരം പങ്കുവെച്ചിരുന്നു. അമാലിന്റെയും ദുല്‍ഖറിന്റെയും കൈ പിടിച്ച് നില്‍ക്കുന്ന കുഞ്ഞുമറിയത്തിന്റെ ചിത്രവും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു. ആരാധകരുടെ ദീര്‍ഘനാളത്തെ ആഗ്രഹം കൂടിയായിരുന്നു ഇതിലൂടെ സഫലീകരിച്ചത്.

പിറന്നാള്‍ ആഘോഷത്തിനിടയിലെ ചിത്രങ്ങള്‍

പിറന്നാള്‍ ആഘോഷത്തിനിടയിലെ ചിത്രങ്ങള്‍

ഒന്നാം പിറന്നാള്‍ വളരെ ലളിതമായാണ് ഇവര്‍ ആഘോഷിച്ചത്. മമ്മൂട്ടിയായിരുന്നു മറിയത്തെക്കൊണ്ട് കേക്ക് മുറിച്ചത്. നസ്രിയയടക്കം താരകുടുംബത്തോട് അടുപ്പമുള്ളവര്‍ ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു. മുതിര്‍ന്നതിന് ശേഷം അവള്‍ക്ക് താല്‍പര്യമുണ്ടെങ്കില്‍ ആഘോഷം വിപുലീകരിക്കാമെന്നായിരുന്നു താരപിതാവിന്റെ തീരുമാനം.

അമ്മമഴവില്ല് റിഹേഴ്‌സലില്‍

അമ്മമഴവില്ല് റിഹേഴ്‌സലില്‍

താരസംഘടനയായ അമ്മയും മഴവില്‍ മനോരമയും ചേര്‍ന്ന് നടത്തിയ താരനിശയുടെ ആദ്യഘട്ട റിഹേഴ്‌സല്‍ കൊച്ചിയില്‍ വെച്ചായിരുന്നു അരങ്ങേറിയത്. മമ്മൂട്ടിയും ദുല്‍ഖറും സിനിമാതിരക്കുകളെല്ലാം മാറ്റി വെച്ച് റിഹേഴ്‌സല്‍ ക്യാംപില്‍ സജീവമായി പങ്കെടുത്തിരുന്നു. ഇടയ്ക്ക് റിഹേഴ്‌സല്‍ ക്യാംപിലേക്ക് അമാലും മറിയവും എത്തിയിരുന്നു. മകളെയെമെടുത്ത് നൃത്തം ചെയ്യുന്ന ദുല്‍ഖറിന്റെ വീഡിയോ വൈറലായിരുന്നു.

ഭാവിയിലെ നായിക

ഭാവിയിലെ നായിക

സിനിമാപാരമ്പര്യമുള്ള കുടുംബത്തില്‍ ജനിച്ചതിനാല്‍ത്തന്നെ ഈ താരപുത്രിയുടെ സിനിമാപ്രവേശം ആരാധകര്‍ നേരത്തെ തന്നെ ഉറപ്പാക്കിയിരുന്നു. പഠനമൊക്കെ കഴിഞ്ഞതിന് ശേഷം ഈ താരപുത്രിയും സിനിമയിലേക്കെത്തുമെന്നുള്ള പ്രതീക്ഷയാണ് ഇവര്‍ വെച്ച് പുലര്‍ത്തുന്നത്. മമ്മൂട്ടിക്ക് പിന്നാലെ സിനിമയിലേക്കെത്തിയ താരപുത്രന്‍ സ്വന്തമായ ഇടം കണ്ടെത്തിയാണ് മുന്നേറുന്നത്.

ദുല്‍ഖര്‍ പങ്കുവെച്ച ചിത്രം

ദുല്‍ഖര്‍ പങ്കുവെച്ച ചിത്രം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X