മമ്മൂട്ടിയെ കടത്തിവെട്ടി കുഞ്ഞുമറിയം! വിവാഹ ചടങ്ങിലെ താരമായി ദുല്‍ഖറിന്‍റെ മകള്‍! ചിത്രങ്ങള്‍ വൈറല്‍
ജനിക്കുമ്പോള്‍ മുതല്‍ സെലിബ്രിറ്റികളായി മാറുന്നവരാണ് താരങ്ങളുടെ മക്കള്‍. യുവതാരങ്ങളുടെ മക്കളെല്ലാം ഇന്ന് പ്രേക്ഷകരുടെ മനസ്സില്‍ ഇടംപിടിച്ചവരാണ്. താരപുത്രികളും താരപുത്രനുമെല്ലാം അരങ്ങേറുന്നതിനായി കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍. താരരാജാക്കന്‍മാര്‍ക്ക് പിന്നാലെ മക്കള്‍ സിനിമയിലെത്തിയപ്പോള്‍ മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും മക്കള്‍ ഇപ്പോള്‍ സിനിമയില്‍ നിറഞ്ഞുനില്‍ക്കുകയാണ്. വേറെയും നിരവധി താരപുത്രന്‍മാരുണ്ടെങ്കിലും ഇവര്‍ക്ക് പ്രത്യേക പരിഗണനയാണ് ലഭിക്കുന്നത്. ഇവരില്‍ ദുല്‍ഖറാണ് ആദ്യം അരങ്ങേറിയത്.
മമ്മൂട്ടിക്ക് പിന്നാലെ സിനിമയിലേക്കെത്തിയ ദുല്‍ഖര്‍ സല്‍മാന്‍ താരപുത്രനെന്ന ഇമേജിനും അപ്പുറത്ത് സ്വന്തമായ ഇടം നേടിയാണ് മുന്നേറുന്നത്. ദുല്‍ഖറും പത്‌നി അമാല്‍ സൂഫിയയും മാത്രമല്ല മകള്‍ മറിയം അമീറ സല്‍മാനും ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. തങ്ങളുടെ ജീവിതത്തിലേക്ക് മാലാഖ കടന്നുവന്നതിന്റെ സന്തോഷം ദുല്‍ഖര്‍ പങ്കുവെച്ചിരുന്നു. മാലാഖക്കുഞ്ഞിന്റെ ചിത്രം ദുല്‍ഖര്‍ പങ്കുവെച്ചിരുന്നില്ലെങ്കിലും സ്വകാര്യ ചടങ്ങിലും മറ്റുമായി ഇവര്‍ കുടുംബസമേതം എത്തിയപ്പോള്‍ ഉള്ള ചിത്രം വൈറലായിരുന്നു. അമീറയുടെ പുതിയ ചിത്രങ്ങളും വീഡിയോയുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്. കുടുംബത്തിലെ ഒരു വിവാഹ ചടങ്ങിനിടയിലെ ചിത്രങ്ങളാണ് പുറത്തുവന്നത്. ചിത്രങ്ങളിലൂടെ തുടര്‍ന്നുവായിക്കാം.
ചിത്രങ്ങള്‍ക്ക് കടപ്പാട്: ഫേസ്ബുക്ക്

സകുടുംബം മമ്മൂട്ടിയെത്തി
കുടുംബത്തിലെ എല്ലാവരും പങ്കെടുത്ത ചടങ്ങാണ് കഴിഞ്ഞ ദിവസത്തേതെന്ന് വ്യക്തമാക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നത്. മമ്മൂട്ടിയുട സഹോദരനും സഹോദരിയും അവരുടെ മക്കളുമൊക്കെ ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഇബ്രാഹിം കുട്ടിയും മഖ്ബൂല്‍ സല്‍മാനും ചടങ്ങിനെത്തിയിരുന്നു. മമ്മൂട്ടിയുടെ മകളായ സുറുമിയും ചടങ്ങില്‍ പങ്കെടുത്തിരുന്നു. കുടുംബസമേതമുള്ള ചിത്രമിതാ.

മറിയത്തിന്റെ നോട്ടം
എല്ലാവരും ചിരിച്ച മുഖവുമായി ഫോട്ടോയ്ക്ക് പോസ് ചെയ്യുകയാണ്. ഇതൊന്നുമറിയാതെ അമാലിനൊപ്പമുള്ള മറിയം ആരെയോ നോക്കുകയാണ്. ആദ്യമായാണ് മകളുടെ മുഖം കാണുന്ന തരത്തിലുള്ള ചിത്രങ്ങളും വീഡിയോയും പുറത്തുവന്നത്. ക്ഷണനേരം കൊണ്ടായിരുന്നു ചടങ്ങിനിടയിലെ ചിത്രങ്ങള്‍ തരംഗമായി മാറിയത്.

അന്ന് ഡിക്യു ഇന്ന് മറിയം
ദുല്‍ഖറിന്റെ ഡിറ്റോയാണ് മകളെന്ന കണ്ടെത്തലുമായി ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. കുട്ടിക്കാലത്തുള്ള താരപുത്രന്റെ ചിത്രവും ആരാധകര്‍ പങ്കുവെച്ചിട്ടുണ്ട്. അന്ന് കുഞ്ഞിക്കയാണെങ്കില്‍ ഇന്ന് കുഞ്ഞുമറിയമെന്നാണ് ആരാധകരുടെ കമന്‍റ്.

മമ്മൂട്ടിയുടെ കുശലം
സിനിമയുമായി ബന്ധപ്പെട്ട തിരക്കുകളുമായി മുന്നേറുന്നതിനിടയിലും കുടുംബത്തിലെ കാര്യങ്ങള്‍ക്ക് പ്രഥമ പരിഗണന നല്‍കാറുണ്ട് മമ്മൂട്ടി. വീട്ടിലുള്ളവര്‍ തങ്ങളെ കാത്തിരിക്കുന്നവരാണെന്നും തിരക്ക് കഴിഞ്ഞ് ചെല്ലുമ്പോള്‍ അവരെ സന്തോഷിപ്പിക്കണമെന്നും സമയം അവര്‍ക്കായി ചെലവഴിക്കണമെന്നുമാണ് താരത്തിന്റെ നിലപാട്. ഇത്തരത്തിലുള്ള ഉപദേശം മമ്മൂട്ടി നല്‍കിയിരുന്നുവെന്നും ഇിന്നും അത് പാലിക്കുന്നമുണ്ടെന്ന് പല യുവതാരങ്ങളും പറഞ്ഞിരുന്നു. ചടങ്ങിലേക്കെത്തിയ കുഞ്ഞുമറിയവുമായി കുശലത്തിലേര്‍പ്പെട്ട മമ്മൂട്ടിയെ കാണാം.

അമാലിനൊപ്പം കുഞ്ഞുമറിയം
ദുല്‍ഖര്‍ സല്‍മാന്റെ കുഞ്ഞുരാജകുമാരി മറിയം അമീറ സല്‍മാന്റെ ലേറ്റസ്റ്റ് ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. വാപ്പച്ചിക്കും ഉമ്മയ്ക്കുമൊപ്പമുള്ള ചിത്രമാണ് വൈറലാവുന്നത്. താരത്തിന്റെ ഫാന്‍പേജുകളിലൂടെയാണ് ചിത്രം പ്രചരിക്കുന്നത്. മുന്‍പ് കണ്ടതിനേക്കാള്‍ വലിയ ആളായി മറിയമെന്നാണ് ആരാധകര്‍ പറയുന്നത്. കുടുംബസമേതമാണ് മമ്മൂട്ടി ചടങ്ങിനെത്തിയത്. കുടുംബത്തിലെ തന്നെ പ്രധാനപ്പെട്ട ചടങ്ങുകളിലൊന്നുകൂടിയായിരുന്നു ഇത്.

നീലയുടുപ്പണിഞ്ഞ് കുഞ്ഞുമാലാഖ
അമാലിനും ദുല്‍ഖറിനുമൊപ്പം ചടങ്ങില്‍ പങ്കെടുക്കാനായി മറിയവും എത്തിയിരുന്നു. നീലയുടുപ്പണിഞ്ഞെത്തിയ കുഞ്ഞുമാലാഖയായിരുന്നു ചടങ്ങിലെ താരമായി മാറിയത്. എല്ലാവരെയും ഒരുമിച്ച് കാണുന്നതിന്‍റെ അത്ഭുതം ആ കണ്ണുകളിലുണ്ടായിരുന്നു. അമാലിനൊപ്പം തന്നെയായിരുന്നു മകള്‍. മമ്മൂട്ടിയും ദുല്‍ഖറുമൊക്കെ ഇടയ്ക്കിടയ്ക്ക് മറിയത്തെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

കാത്തിരിപ്പിനൊടുവില്‍
നേരത്തെ നിരവധി തവണ ആരാധകര്‍ ഡിക്യൂവിനോട് മകളുടെ ഫോട്ടോയ്ക്കായി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മകളുടെ മുഖം വരുന്ന തരത്തിലുള്ള ഒരൊറ്റ ചിത്രവും താരപുത്രന്‍ പോസ്റ്റ് ചെയ്തിരുന്നില്ല. ഷൂസും ചെരിപ്പും കളിപ്പാട്ടവുമൊക്കെയായിരുന്നു നേരത്തെ പോസ്റ്റ് ചെയ്തത്. പിറന്നാള്‍ ദിനത്തിലായിരുന്നു മകളുടെ മുഖം കാണുന്ന തരത്തില്‍ ഒരു ഫോട്ടോ പോസ്റ്റ് ചെയ്തത്. പിന്നീട് ഇപ്പോഴാണ് താരപുത്രിയുടെ ഫോട്ടോ കാണാന്‍ ആരാധകര്‍ക്ക് കഴിഞ്ഞത്.

കുഞ്ഞുമാലാഖ തന്നെ താരം
ഡിക്യു ഫോര്‍ എവര്‍ എന്ന ക്യാപഷ്‌നോട് കൂടിയാണ് താരകുടുംബത്തിന്‌റെ ലേറ്റസ്റ്റ് ചിത്രം പ്രചരിക്കുന്നത്. ദുല്‍ഖറും അമാലും മമ്മൂട്ടിയുമൊക്കെ ക്യാമറയില്‍ നോക്കി പോസ് ചെയ്യുമ്പോള്‍ മറ്റാരിലേക്കോ നോക്കുകയാണ് മറിയം. മമ്മൂക്കയേയും കുഞ്ഞിക്കയേയും പോലെ തന്നെ മറിയവും സുന്ദരിയാണെന്ന് ആരാധകര്‍ ഇതിനോടകം തന്നെ ഉറപ്പിച്ചുകഴിഞ്ഞു. നിരവധി പേരാണ് ഇത്തരത്തില്‍ കമന്റുകള്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്.

നേരത്തെ വൈറലായ ചിത്രം
മമ്മൂട്ടിയുടെ സഹോദരിയുടെ മകളുടെ വിവാഹത്തിനിടയിലെ ചിത്രങ്ങളില്‍ മറിയം അമീറ സല്‍മാനുമുണ്ടായിരുന്നു. ഈ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ആരാധകരുടെ നീണ്ട നാളത്തെ കാത്തിരിപ്പിന് കൂടിയായിരുന്നു ഇതോടെ വിരാമമായത്. അമാലിനൊപ്പം പൊതുവേദികളില്‍ ദുല്‍ഖര്‍ എത്താറുണ്ടെങ്കിലും മകളെ കാണാറില്ലായിരുന്നു.

സോഷ്യല്‍ മീഡിയയിലെ താരം
ഒരൊറ്റ നിമിഷം കൊണ്ടാണ് ദുല്‍ഖരും കുടുംബവും സോഷ്യല്‍ മീഡിയയിലെ താരമായി മാറിയത്. മകളെക്കാണാനുള്ള ആരാധകരുടെ നീണ്ട കാത്തിരിപ്പ് കൂടിയാണ് ഇപ്പോള്‍ അവസാനിച്ചത്. വിടര്‍ന്ന കണ്ണുകളുമായി എല്ലാവരെയും വീക്ഷിക്കുന്ന കൊച്ചുമിടുക്കി തന്നെയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരമെന്ന് നിസംശയം പറയാം.
വീഡിയോ കാണാം
സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോ കാണാം.


Click it and Unblock the Notifications











