»   » ദുല്‍ഖറിനും അമാലിനുമൊപ്പം കുഞ്ഞുമാലാഖയും, വൈറലാവുന്ന വീഡിയോ കണ്ടോ?

ദുല്‍ഖറിനും അമാലിനുമൊപ്പം കുഞ്ഞുമാലാഖയും, വൈറലാവുന്ന വീഡിയോ കണ്ടോ?

Posted By:
Subscribe to Filmibeat Malayalam

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. മമ്മൂട്ടിക്ക് പിന്നാല സിനിമയിലേക്ക് എത്തിയതാണ് ദുല്‍ഖര്‍. തുടക്കത്തില്‍ താരപുത്രനെന്ന ഇമേജ് സഹായിച്ചുവെങ്കിലും പിന്നീട് സ്വന്തമായ ഇടം കണ്ടെത്തു മുന്നേറുകയായിരുന്നു ഈ നടന്‍. അടുത്തിടെയാണ് ഈ കുടുംബത്തിലേക്ക് കുഞ്ഞതിഥി എത്തിയത്.

ആക്ഷനുണ്ട്, സസ്‌പെന്‍സുണ്ട്, മമ്മൂട്ടിയുടെ സ്ട്രീറ്റ്‌ലൈറ്റ്‌സിനെക്കുറിച്ച് സംവിധായകന്‍ പറയുന്നത്!

ദുല്‍ഖറിന്റെയും അമാലിന്റെയും ജീവിതത്തിലേക്കെത്തിയ കുഞ്ഞു രാജകുമാരിയെ കാണാനായി പ്രേക്ഷകര്‍ ആകാംക്ഷയോടെയാണ് കാത്തിരുന്നത്. ഇടയ്ക്ക് ചില ചിത്രങ്ങള്‍ ദുല്‍ഖര്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരുന്നുവെങ്കിലും മകളുടെ മുഖം കൃത്യമായി കാണിച്ചിരുന്നില്ല. കൈയ്യും ഷൂസുമൊക്കെയായിരുന്നു ചിത്രത്തിലുണ്ടായിരുന്നത്. മമ്മൂട്ടിയുടെ സഹോദരിയുടെ മകളുടെ കല്ല്യാണത്തിനെത്തിയ കുഞ്ഞു മറിയത്തിന്‍റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുന്നത്. ചിത്രങ്ങളിലൂടെ തുടര്‍ന്നുവായിക്കൂ.

മറിയത്തിനോടൊപ്പമുള്ള ചിത്രം വൈറലാവുന്നു

മറിയം അമീറ സല്‍മാന്‍ എന്നാണ് താരദമ്പതികള്‍ മകള്‍ക്ക് പേരിട്ടത്. കുഞ്ഞിന്റെ പേരും കുഞ്ഞിക്കൈയ്യും ആരാധകരോട് പങ്കുവെച്ച ദുല്‍ഖര്‍ കുഞ്ഞിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടിരുന്നില്ല

കുഞ്ഞുമാലാഖയെ കാണാന്‍ കാത്തിരിക്കുന്നു

ദുല്‍ഖറിന്റെ കുഞ്ഞുമാലാഖയെ കാണാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. മകളുടെ ചിത്രം കാണാനുള്ള ആഗ്രഹം നിരവധി തവണ പങ്കുവെച്ചിരുന്നുവെങ്കിലും ഇതുവരെ മകളുടെ ചിത്രം കാണിച്ചിരുന്നില്ല.

സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുന്നു

മകളെ എടുത്ത് നീങ്ങുന്ന ദുല്‍ഖര്‍ സല്‍മാന്‍റെയും അമാലിനെയുമാണ് വിവാഹ വീഡിയോ ടീസറില്‍ കാണുന്നത്. മാരിറ്റസ് വെഡ്ഡിങ് ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോ ഇതിനോടകം തന്നെ വൈറലായിട്ടുണ്ട്.

സകുടുംബം മമ്മൂട്ടി

ദുല്‍ഖറിനെയും അമാലിനെയും മറിയത്തെയും മാത്രമല്ല മമ്മൂട്ടിയേയും വീഡിയോയില്‍ കാണാം. ഇടയ്ക്ക് ചില ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

സന്തോഷത്തോടെ ആരാധകര്‍

നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ മറിയത്തെ കാണാനായതിന്റെ സന്തോഷത്തിലാണ് ദുല്‍ഖര്‍ സല്‍മാന്‍ ആരാധകര്‍. ഇതിനോടകം തന്നെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കഴിഞ്ഞിട്ടുണ്ട്.

വീഡിയോ കാണൂ

മാരിറ്റസ് വെഡ്ഡിങ്ങ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത വെഡ്ഡിങ് വീഡിയോ ടീസര്‍ കാണൂ.

English summary
Dulquer Salmaan's daughter's video getting viral in social media

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X