»   » തന്റെ പ്രണയിനിയെ ഉയിര്‍ത്തേഴുന്നേല്‍പിച്ച് കൂടെ കൂട്ടിയെന്ന് ദുല്‍ഖര്‍!ഇപ്പോള്‍ കൂടെ ഉള്ളതും അവളാണ്!

തന്റെ പ്രണയിനിയെ ഉയിര്‍ത്തേഴുന്നേല്‍പിച്ച് കൂടെ കൂട്ടിയെന്ന് ദുല്‍ഖര്‍!ഇപ്പോള്‍ കൂടെ ഉള്ളതും അവളാണ്!

Posted By: Teresa John
Subscribe to Filmibeat Malayalam

വാഹനങ്ങളോട് എല്ലാവര്‍ക്കും പ്രിയമാണെങ്കിലും ആഗ്രഹിച്ച വാഹങ്ങള്‍ സ്വന്തമാക്കുന്നത് പലപ്പോഴും താരങ്ങളായിരിക്കും. കാത്തിരിപ്പിനൊടുവില്‍ തന്റെ ഇഷ്ട വാഹനം പിതാവിന്റെ ഇഷ്ട നമ്പറില്‍ നേടിയതിന്റെ സന്തോഷത്തിലാണ് ദുല്‍ഖര്‍ സല്‍മാന്‍. തനിക്കുള്ള സന്തോഷം താരം ഫേസ്ബുക്കിലുടെ പങ്കുവെക്കുകയും ചെയ്തിരിക്കുകയാണ്.

മമ്മുട്ടിയോട് ജീവിതം ആസ്വദിക്കാനുള്ളതാണ് അടക്കിവയ്ക്കല്‍ ആത്മഹത്യയാണെന്ന് ദിലീഷ് പോത്തന്‍!

എല്ലാവരും എന്റെ പഴയ W123 മെര്‍സിഡസ് കാറിന്റെ ഫോട്ടോ പോസ്റ്റ് ചെയ്യാന്‍ പറയാറുണ്ടെങ്കിലും പലരും തെറ്റിദ്ധരിക്കുമെന്ന് കരുതി താന്‍ കാറിന്റെ ചിത്രങ്ങളൊന്നും പോസ്റ്റ് ചെയ്യാറില്ലെന്നാണ് ദുല്‍ഖര്‍ പറയുന്നത്. എന്നാല്‍ ഇത് താന്‍ സ്‌നേഹത്തോടെ എല്ലാവര്‍ക്കും വേണ്ടി പങ്കുവെക്കുകയാണെന്നും പറഞ്ഞാണ് ദുല്‍ഖര്‍ ഫേസ്ബുക്കില്‍ കാറിന്റെ ചിത്രം പങ്കുവെച്ചിരിക്കുന്നത്.

ദുല്‍ഖറിന്റെ പ്രിയപ്പെട്ട കാര്‍

കാറുകളോട് പ്രിയമുള്ള ആളാണ് ദുല്‍ഖര്‍. എന്നാല്‍ കാറുകളുടെ ചിത്രങ്ങളൊന്നും താരം ആരാധകര്‍ക്കായി പങ്കുവെക്കാറില്ലെങ്കിലും കഴിഞ്ഞ ദിവസം തന്റെ പ്രിയപ്പെട്ട വാഹനം സ്വന്തമാക്കുകയും അതിന് പിതാവിന്റെ 369 എന്ന ഇഷ്ട നമ്പര്‍ കൊടുക്കയും ചെയ്തിരിക്കുകയാണ്.

w123 മെര്‍സിഡസ്

എന്റെ പഴയ W123 മെര്‍സിഡസ് കാറിന്റെ ചിത്രം പോസ്റ്റ് ചെയ്യാന്‍ എല്ലാവരും പറയാറുണ്ടെങ്കിലും അത് തെറ്റായി ചിത്രീകരിക്കുമെന്ന് കരുതി താന്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാറില്ല. എന്നാല്‍ ഇപ്പോള്‍ വളരെ ആവേശത്തോടെയാണ് ഇത് പങ്കുവെക്കുന്നതെന്നും ആരും ഇതിനെ തെറ്റായി വ്യാഖ്യാനിക്കരുതെന്നും ദുല്‍ഖര്‍ പറയുന്നു.

സുന്ദരികളാണ്


ഇവയില്‍ ചില സുന്ദരികളെ സംരക്ഷിക്കാന്‍ തനിക്ക് അവസരം കിട്ടിയിരുന്നതായും അവരെ പ്രണയിക്കാന്‍ തുടങ്ങിയിട്ട്് ഏറെ നാളായി എന്നും ദുല്‍ഖര്‍ പറയുന്നു.

സാമ്രാജ്യത്തിലും ഉണ്ട്


തനിക്ക് ഇവയെ സൂക്ഷിക്കാന്‍ കഴിയുക മാത്രമല്ല തന്റെ പ്രിയപ്പെട്ട സിനിമയായ സാമ്രാജ്യത്തിലും w123 മെര്‍സിഡസ് കാര്‍ ഉണ്ടെന്നും താരം പറയുന്നു. അതെല്ലാം ഇപ്പോഴും തനിക്ക് ഓര്‍മ്മ ഉണ്ടെന്നാണ് ദുല്‍ഖര്‍ പറയുന്നത്.

ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു


തമിഴ്‌നാട്ടിലെ വാഹനങ്ങളുമായി അടുത്ത ബന്ധമുള്ള ഒരു കുടുംബത്തിലെ മുത്തച്ഛന്റെ കാലം മുതല്‍ ഉപയോഗിച്ച് പോന്നിരുന്ന 250 യെ തനിക്കറിയാം. 1980 കള്‍ മുതലാണ് അവര്‍ അത് ഉപയോഗിച്ചിരുന്നത്. എന്നാല്‍ അത് ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു.

അവളെ ഉയിര്‍ത്തെഴുന്നേല്‍പ്പിച്ചു

അവളെ താന്‍ കണ്ടെടുക്കുമ്പോള്‍ മഴയും വെയിലുമേറ്റ് തുരുമ്പ് വന്നും നാശമായ അവസ്ഥയിലായിരുന്നു. അടിവശം തകര്‍ന്ന കാല് പുറത്ത് വരുന്ന അവസ്ഥയിലായിരുന്നു. എന്നാല്‍ അവളെ മൂന്ന് വര്‍ഷം കൊണ്ട് ഉയിര്‍ത്തെഴുന്നേല്‍പ്പിക്കുകയായിരുന്നു.

പുതിയ ഒരാളായി

ഇന്ന് എന്റെ പ്രിയപ്പെട്ട അവളുടെ രൂപമെല്ലാം മാറി. പുതിയ നിറം നല്‍കിയും മറ്റും അവളെ മിടുക്കിയാക്കാനുള്ള എല്ലാ കാര്യങ്ങളും ചെയ്തു. മാത്രമല്ല ഇപ്പോള്‍ നന്നായി ഇവള്‍ക്ക് ഓടാന്‍ കഴിയുന്നുണ്ടെന്നും ഷൂട്ടിങ്ങിന് പോവുമ്പോള്‍ കൂടെ കൊണ്ട് പോവാറുണ്ടെന്നും താരം പറയുന്നു.

English summary
Dulquer Salmaan give birth to his favorite car Mercedes-Benz W123

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X