ഇത് നേരത്തെ നിശ്ചയിക്കപ്പെട്ടിരുന്നു, ആസിഫ് അലിയോട് ദുൽഖർ സൽമാൻ, കൂടെ പിറന്നാൾ ആശംസയും

ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിലൂടെ വെളളിത്തിരയിൽ അരങ്ങേറ്റം കുറിച്ച താരമാണ് നടൻ ആസിഫ് അലി. നെഗറ്റീവ് ഷെയ്ഡുളള കഥാപാത്രത്തിലൂടെ ചുവട് വെച്ച് പിന്നീട് മലയാള സിനിമയുടെ യുവതാരങ്ങളിൽ പ്രധാനിയാവുകയായിരുന്നു. കോമഡി, വില്ലൻ, നായകൻ എന്നിങ്ങനെ എല്ലാ കഥാപാത്രങ്ങളും അസിഫ് അലിയുടെ കൈകളിൽ ഭഭ്രമാണെന്ന് അദ്ദേഹം ചെറിയ സമയം കൊണ്ട് തന്നെ തെളിയിച്ചു കഴിഞ്ഞു.

asif-dq

പ്രേക്ഷകരുടെ പ്രിയപ്പെട്ട ആസിഫ് അലിയുടെ 33 ാം പിറന്നാളിന്ന്. താരത്തിന് ആശംസ നേർന്ന സിനിമ ലോകം. ആസിഫിന്റെ അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് നടൻ ദുൽഖർ സൽമാൻ. ഹൃദയ സ്പർശിയായ പിറന്നാൾ ആശംസ നേർന്നിരിക്കുകയാണ് താരം. ആസിഫുമായുളള ചിത്രം പങ്കുവെച്ചു കൊണ്ടായിരുന്നു ദുൽഖറിന്റെ ആശംസ. ഇരുവരും തമ്മിലുള്ള സൗഹൃദത്തിന്റെ ആഴം ഇതിൽ നിന്ന് വ്യക്തമാണ്.

പ്രിയപ്പെട്ട് ആസിഫിന് ഒരു അടിപൊളി പിറന്നാൾ ആശംസ നേരുന്നു. സ്ലീവാച്ചനായി കാണാൻ എന്ത് രസമായിരുന്നു. കടന്നു പോയ ഈ വർഷങ്ങളിലൊക്കേയും എന്തിന് പോന്ന ചങ്കായി... ഉറ്റ ചങ്ങാതിയായി എനിയ്ക്കൊപ്പം ആസിഫി നീ ഉണ്ടായിരുന്നു. എട്ട് വർഷങ്ങളായി നമുക്ക് പരസ്പരം അറിയാം. അന്ന് എനിയ്ക്ക് ധൈര്യമുണ്ടായിരുന്നുവെങ്കിൽ സിനിമയിൽ നമുക്ക് ഒരുമിച്ച് തുടക്കം കുറിക്കാമായിരുന്നു. നമ്മൾ സുഹൃത്തുക്കൾ ആകുമെന്ന് നേരത്തെ നിശ്ചയിക്കപ്പെട്ടതായിരുന്നു. ഇനിയും ഗംഭീര സിനിമകൾ സംഭവിക്കട്ടെ... സുഹൃത്തുക്കൾക്കും കുടുംബത്തിനുമൊപ്പം മനോഹരമായ നിമിഷങ്ങൾ ഉണ്ടാകട്ടെ... പിന്നെ നിനക്ക് ഏറ്റവും ഇഷ്ടപ്പെട്ട വാഹനങ്ങളിൽ അടിപൊളി യാത്രകളും നടക്കട്ടെ എന്നും ദുൽഖർ കുറിച്ചു.

ദുൽഖറിന്റെ ഈ കുറിപ്പ് ആരാധകരിൽ ആവേശം സൃഷ്ടിച്ചിട്ടുണ്ട്. അൻവർ റഷീദ് സംവിധാനം ചെയ്ത ഉസ്താദ് ഹോട്ടലിൽ ഇരുവരും ഒന്നിച്ചെത്തിയിരുന്നു. ചിത്രത്തിൽ അതിഥി വേഷത്തിലായിരുന്നു ആസിഫ് എത്തിയത്. ഭാവിയിൽ ഇരുവരും ഒന്നിക്കുന്ന ചിത്രം ഉണ്ടാകുമെന്നുള്ള പ്രതീക്ഷയിലാണ് ആരാധകർ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X