For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂട്ടിയ്ക്ക് ഒരു എതിരാളിയുണ്ടെങ്കില്‍ അത് ദുല്‍ഖറാണ്! സോഷ്യല്‍ മീഡിയയില്‍ തരംഗമായി ബാപ്പയും മോനും

  |

  ഗ്ലാമറിന്റെ കാര്യത്തില്‍ മമ്മൂട്ടിയോട് മത്സരിക്കാന്‍ മലയാളത്തില്‍ മറ്റൊരു താരവുമില്ലെന്ന് മെഗാസ്റ്റാര്‍ പലപ്പോഴും തെളിയിച്ചിട്ടുണ്ട്. പ്രായം കൂടി വരും തോറും ഗ്ലാമറ് കൂടുന്ന അസുഖമാണ് മമ്മൂട്ടിയ്‌ക്കെന്നാണ് ആരാധകര്‍ പറയുന്നത്. കഴിഞ്ഞ ദിവസം മമ്മൂട്ടിയുടെ സ്റ്റൈലിഷ് ലുക്കിലുള്ള ചിത്രങ്ങള്‍ പുറത്ത് വന്നിരുന്നു. ഇത് സോഷ്യല്‍ മീഡിയയില്‍ തരംഗമായി കൊണ്ടിരിക്കുന്നതിനൊപ്പമാണ് ദുല്‍ഖറിന്റെ ചില ഫോട്ടോഷൂട്ട് ചിത്രങ്ങളും എത്തിയിരിക്കുന്നത്.

  ഉപ്പയും മോനും കൂടി ഇന്ത്യന്‍ സിനിമാപ്രേമികള്‍ക്ക് അത്ഭുതമാവുമെന്ന കാര്യത്തില്‍ സംശയമില്ല. കഴിഞ്ഞ ദിവസവും പുറത്ത് വന്ന ചിത്രത്തില്‍ ആരാണ് കൂടുതല്‍ ഗ്ലാമര്‍ എന്ന് പറയാന്‍ പറ്റാത്ത അവസ്ഥയാണ്. മമ്മൂട്ടിയുടെ ഗ്ലാമറിന് ഒരു വെല്ലുവിളി ഉണ്ടെങ്കില്‍ അത് മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ തന്നെയായിരിക്കുമെന്നാണ് ആരാധകര്‍ പറയുന്നത്.

  മമ്മൂട്ടിയും ദുല്‍ഖറും

  മമ്മൂട്ടിയും ദുല്‍ഖറും

  മലയാള സിനിമയിലെ താരരാജാവിന്റെ മകനായിട്ടാണ് ദുല്‍ഖര്‍ സല്‍മാന്‍ വെള്ളിത്തിരയിലെത്തുന്നത്. അരങ്ങേറ്റ ചിത്രം ബോക്‌സോഫീസില്‍ കാര്യമായ സാമ്പത്തിക വരുമാനം ഉണ്ടാക്കിയിട്ടില്ലെങ്കിലും തിയറ്ററുകളില്‍ മോശമില്ലാത്ത പ്രകടനം നടത്തിയിരുന്നു. ഇന്ന് മലയാള സിനിമയും കടന്ന് ഇന്ത്യന്‍ സിനിമാലോകത്ത് അറിയപ്പെടുന്ന താരങ്ങളില്‍ ഒരാളായി മാറിയിരിക്കുകയാണ് ദുല്‍ഖര്‍. ഒരു അഭിനേതാവ് എന്ന നിലയിലും ഒരു പിതാവ് എന്ന നിലയിലും മകനെ കുറിച്ചോര്‍ത്ത് മമ്മൂട്ടിയ്ക്ക് എന്നും അഭിമാനിക്കാം. ഏറെ കാലത്തിന് ശേഷം മലയാളത്തില്‍ സജീവമായി കൊണ്ടിരിക്കുകയാണ് ദുല്‍ഖര്‍. അപ്പോഴാണ് ചില സ്്‌റ്റൈലിഷ് ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പുറത്ത് വന്നിരിക്കുന്നത്.

  പുറത്ത് വന്ന ചിത്രങ്ങള്‍

  വനിത മാഗസിന് വേണ്ടി നടത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങളായിരുന്നു ദുല്‍ഖര്‍ ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടത്. ചുവപ്പ് നിറമുള്ള ജാക്കറ്റ് മോഡല്‍ ഷര്‍ട്ടും വെള്ള പാന്റും കൂളിംഗ് ഗ്ലാസും ധരിച്ച് നില്‍ക്കുന്ന ചിത്രവും ബുള്ളറ്റലിരിക്കുന്ന ചിത്രവുമായിരുന്നു താരം പങ്കുവെച്ചത്. വാപ്പച്ചിയുടെ പാത പിന്തുടര്‍ന്ന് ദുല്‍ഖറിനും സ്‌റ്റൈലിഷ് വേഷങ്ങളോടുള്ള താല്‍പര്യം ഇതില്‍ നിന്നും വ്യക്തമാണ്. ദുല്‍ഖറിന്റെ ഫോട്ടോസ് വരുന്നതിന് മുന്‍പ് മമ്മൂട്ടിയുടെ സ്റ്റൈലിഷ് ഗെറ്റപ്പിലുള്ള ചിത്രങ്ങളും ആരാധകര്‍ക്കായി പങ്കുവെച്ചിരുന്നു. ഇതും സാമൂഹ്യ മാധ്യമങ്ങളിലൂടെ തരംഗമായിരുന്നു.

   പിന്‍ഗാമി തന്നെ

  പിന്‍ഗാമി തന്നെ

  ലുക്കിന്റെ കാര്യത്തില്‍ മമ്മൂട്ടിയെ തോല്‍പ്പിക്കാന്‍ മലയാളത്തില്‍ മറ്റൊരു താരവുമില്ലെന്ന് പലരും പറഞ്ഞിരുന്നെങ്കിലും അത് ദുല്‍ഖര്‍ സല്‍മാന്‍ ആയിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. മമ്മൂട്ടിയുടെ പിന്‍ഗാമിയായി തന്നെ ദുല്‍ഖര്‍ സിനിമാലോകത്ത് അടക്കി വാഴുമെന്നാണ് ആരാധകര്‍ പറയുന്നത്. ഇരുവരുടെയും പുതിയ ചിത്രങ്ങള്‍ വെച്ച് ട്രോളുകളും പചരിക്കുന്നുണ്ട്.

   യമണ്ടന്‍ പ്രേമകഥ തിയറ്ററുകളില്‍

  യമണ്ടന്‍ പ്രേമകഥ തിയറ്ററുകളില്‍

  ഒന്നര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ നായകനായി അഭിനയിച്ച് തിയറ്ററുകളിലേക്ക് എത്തിയ ചിത്രമാണ് ഒരു യമണ്ടന്‍ പ്രേമകഥ. കോമഡി എന്റര്‍ടെയിനറായി നിര്‍മ്മിച്ച ചിത്രം ഏപ്രില്‍ 25 നായിരുന്നു തിയറ്ററുകളിലേക്ക് എത്തിയത്. നവാഗതനായ ബിസി നൗഫലിന്റെ സംവിധാനത്തിലെത്തിയ ചിത്രത്തിന് വിഷ്ണു ഉണ്ണി കൃഷ്ണന്‍, ബിബിന്‍ ജോര്‍ജ് കൂട്ടുകെട്ടിലാണ് തിരക്കഥ ഒരുക്കിയിരുന്നത്. ഏറെ കാലത്തിന് ശേഷം മലയാളത്തിലേക്ക് എത്തിയ ദുല്‍ഖറിന്റെ ചിത്രം കളര്‍ഫുള്‍ എന്റര്‍ടെയിനറായി മാറിയിരിക്കുകയാണ്.

   ചിത്രം മിന്നിക്കുന്നു

  ചിത്രം മിന്നിക്കുന്നു

  ആദ്യ ദിവസങ്ങളില്‍ മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. റിലീസിനെത്തി ഒരാഴ്ച കഴിയുമ്പോള്‍ ബോക്‌സോഫീസില്‍ മോശമില്ലാത്ത രീതിയില്‍ സാമ്പത്തിക വരുമാനമുണ്ടാക്കാന്‍ സിനിമയ്ക്ക് കഴിഞ്ഞിരിക്കുകയാണ്. കേരളത്തിലെ പ്രമുഖ സെന്ററുകളിലെല്ലാം കുടുംബ പ്രേക്ഷകരുടെ പൂര്‍ണ പിന്തുണ ലഭിച്ചതോടെ മിക്കയിടങ്ങളിലും ആദ്യ ദിവസങ്ങളില്‍ ഹൗസ്ഫുള്‍ പ്രദര്‍ശനമായിരുന്നു യമണ്ടന്‍ പ്രേമകഥയ്ക്ക് ലഭിച്ചത്. ദുല്‍ഖര്‍ നായകനാവുമ്പോള്‍ സലിം കുമാര്‍, സുരാജ് വെഞ്ഞാറമൂട്, രമേഷ് പിഷാരടി, സൗബിന്‍ ഷാഹിര്‍, ഹരീഷ് കണാരന്‍, അശോകന്‍, ഗ്രിഗറി, വിഷ്ണു ഉണ്ണികൃഷ്ണന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി എന്നിങ്ങനെ മലയാളത്തിലെ മുന്‍നിര കോമഡി താരങ്ങളാണ് ചിത്രത്തില്‍ അണിനിരന്നത്. നിഖില വിമല്‍, സംയുക്ത മേനോന്‍ എന്നിവരാണ് നായികമാര്‍.

  English summary
  Dulquer Salmaan latest photoshoot get viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X