നിന്നെ വല്ലാതെ മിസ്സ് ചെയ്യുന്നു! കുഞ്ഞുമറിയത്തെക്കുറിച്ച് വികാരധീനനായി ദുല്‍ഖര്‍! ചിത്രം വൈറല്‍!
യുവതാരനിരയിലെ പ്രധാനികളിലൊരാളായ ദുല്‍ഖര്‍ സല്‍മാന്‍ ബോളിവുഡിലും സജീവമാണ്. കാര്‍വാന് ശേഷമുള്ള അടുത്ത സിനിമയുമായി എത്തുകയാണ് അദ്ദേഹം. സെപ്റ്റംബര്‍ 20നാണ് രണ്ടാമത്തെ സിനിമയായ സോയ ഫാക്ടര്‍ തിയേറ്ററുകളിലേക്ക് എത്തുന്നത്. സിനിമയുമായി ബന്ധപ്പെട്ട പ്രമോഷന്‍ പരിപാടികളുമായി സജീവമാണ് താരം. ശ്രീനാഥ് രാജേന്ദ്രന്‍ ചിത്രമായ കുറുപ്പില്‍ നിന്നും ബ്രേക്കെടുത്താണ് താതരപുത്രന്‍ മുംബൈയിലേക്ക് പറന്നത്. സോനം കപൂറിനൊപ്പം പ്രമോഷന്‍ പരിപാടികളില്‍ ദുല്‍ഖറും സജീവമാണ്. ക്രിക്കറ്റ് താരമായാണ് അദ്ദേഹം സോയ ഫാക്ടറില്‍ എത്തുന്നത്. സിനിമയുടെ ട്രെയിലറും ഗാനങ്ങളുമൊക്കെ ഇതിനകം തന്നെ വൈറലായി മാറിയിരുന്നു.
അറിയാം ഓണത്തിനെത്തിയ പുതിയ നെക്‌ലൈസ് ട്രെന്‍ഡുകള്‍
നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലായി തങ്ങള്‍ക്കരികിലേക്കെത്തിയ കുഞ്ഞതിഥിയെക്കുറിച്ച് വാചാലനായി താരം നേരത്തെ എത്തിയിരുന്നു. മറിയം അമീറ സല്‍മാനെന്നായിരുന്നു മകള്‍ക്ക് പേരിട്ടത്. മകള്‍ വന്നതിന് ശേഷം ജീവിതത്തില്‍ വന്ന മാറ്റങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞും താരം എത്തിയിരുന്നു. എവിടേക്ക് പോയാലും പെട്ടെന്ന് അവള്‍ക്കരികിലേക്ക് എത്താന്‍ തോന്നാറുണ്ടെന്നും അവളോടൊപ്പമുള്ള നിമിഷങ്ങളാണ് എപ്പോഴും ആഗ്രഹിക്കുന്നതെന്നും താരം പറഞ്ഞിരുന്നു. മകള്‍ സംസാരിച്ചു തുടങ്ങിയെന്നും എല്ലാവരുമായും നല്ല കൂട്ടാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇപ്പോഴിതാ മകളെ മിസ്സ് ചെയ്യുന്നതിനെക്കുറിച്ച് പറഞ്ഞാണ് അദ്ദേഹം എത്തിയിട്ടുള്ളത്.

മകളുടെ ഫോട്ടോ പകര്‍ത്തുന്ന ചിത്രവും ദുല്‍ഖര്‍ പങ്കുവെച്ചിട്ടുണ്ട്. മറിയത്തിന്റെ ഫോട്ടോയെടുക്കാന്‍ തനിക്കേറെ ഇഷ്ടമാണ്. മറിയത്തെ ക്യാമറയിലാക്കുന്ന തന്റെ ഫോട്ടോ പകര്‍ത്തിയത് അവളുടെ മമ്മയാണെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്. പങ്കെടുക്കുന്ന ചടങ്ങുകളിലെല്ലാം മുഖ്യതാരമായി മാറാറുണ്ട് കുഞ്ഞുമറിയം. കുഞ്ഞുമറിയത്തെക്കുറിച്ചുള്ള ദുല്‍ഖറിന്റെ പോസ്റ്റ് ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.


Click it and Unblock the Notifications