»   » മമ്മൂട്ടിക്ക് സാധിക്കാത്തത് ദുല്‍ഖര്‍ നേടി, യുവതാരങ്ങളില്‍ ആരും കൊതിക്കുന്ന നേട്ടവുമായി ഡിക്യു!

മമ്മൂട്ടിക്ക് സാധിക്കാത്തത് ദുല്‍ഖര്‍ നേടി, യുവതാരങ്ങളില്‍ ആരും കൊതിക്കുന്ന നേട്ടവുമായി ഡിക്യു!

Written By:
Subscribe to Filmibeat Malayalam

അമേരിക്കയിലെ പഠനവും കഴിഞ്ഞ് ദുബായില്‍ ജോലി ചെയ്യുന്നതിനിടയിലാണ് ദുല്‍ഖര്‍ സല്‍മാന്‍ സിനിമയില്‍ തുടക്കം കുറിച്ചത്. ലോകമറിയപ്പെടുന്ന താരത്തിന്റെ മകനായതിനാല്‍ ചെറുപ്പം മുതല്‍ത്തന്നെ താരപുത്രന് സിനിമയുമായി ശക്തമായ ബന്ധമുണ്ടായിരുന്നു. ഇന്നത്തെ താരപുത്രന്‍മാരില്‍ പലരും കുട്ടിക്കാലം മുതല്‍ക്കെ ദുല്‍ഖറിന്റെ സുഹൃത്തായിരുന്നു. സോഡാക്കുപ്പി കണ്ണടയും വെച്ച് മമ്മൂട്ടിക്ക് പുറകില്‍ നാണിച്ചുനിന്നിരുന്ന ആ ചെറുപ്പക്കാരന്‍ ഇന്ന് മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മാറിയിരിക്കുകയാണ്.

മമ്മൂട്ടിയുടെ പിന്തുണയോടെ തന്നെയാണ് ദുല്‍ഖര്‍ സല്‍മാന്‍ സിനിമയില്‍ തുടക്കം കുറിച്ചത്. എന്നാല്‍ അദ്ദേഹമായിരുന്നില്ല താരപുത്രനെ സിനിമയില്‍ പരിചയപ്പെടുത്തിയത്. സിനിമ തിരഞ്ഞെടുക്കുന്നതിനിടയില്‍ മാര്‍ഗദര്‍ശിയായി അദ്ദേഹം ഒപ്പമുണ്ടായിരുന്നു. സിനിമ ഏറ്റെടുത്തതിന് ശേഷമുള്ള കാര്യങ്ങള്‍ മകന്‍ സ്വന്തമായി ചെയ്യണമെന്ന കാര്യത്തില്‍ മെഗാസ്റ്റാറിന് നിര്‍ബന്ധമുണ്ടായിരുന്നു. മകന്റെ സിനിമയെക്കുറിച്ച് വാചാലനവാനോ മറ്റ് പരിപാടികള്‍ക്കോ അദ്ദേഹം തയ്യാറായിരുന്നില്ല. മകന്‍ സ്വന്തമായി പ്രയതനിച്ച് മുന്നേറണമെന്നായിരുന്നു മമ്മൂട്ടി ആഗ്രഹിച്ചത്. വാപ്പച്ചിയുടെ നിലപാടിനെക്കുറിച്ച് കൃത്യമായി മനസ്സിലാക്കിയ ദുല്‍ഖറാവട്ടെ അത് അക്ഷരംപ്രതി പാലിക്കുകയും ചെയ്തു.

സിനിമ ഇറങ്ങുന്നത് വരെ മിണ്ടാതിരിക്കാമോ? പാറുവിന് മുന്നില്‍ പൃഥ്വിയുടെ അഭ്യര്‍ത്ഥന, കാണൂ!

അവസാന സമയത്ത് ശ്രീദേവിക്കൊപ്പമുണ്ടായിരുന്ന സഹോദരിയുടെ മൗനത്തില്‍ സംശയവുമായി ആരാധകര്‍!

ദുല്‍ഖറിന്റെ സിനിമാപ്രവേശം

ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത സെക്കന്‍ഡ് ഷോയിലൂടെയാണ് ദുല്‍ഖര്‍ സല്‍മാന്‍ സിനിമയില്‍ തുടക്കം കുറിച്ചത്. സണ്ണി വെയിന്‍, ഗൗതമി തുടങ്ങിയവരുടെ അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു. പുതുമുഖ സംവിധായകനൊപ്പം അരങ്ങേറിയ പുതുമുഖമായിരുന്നു ദുല്‍ഖര്‍ സല്‍മാന്‍. മമ്മൂട്ടി ഇന്ത്യയറിയുന്ന താരമായിരുന്നിട്ട് കൂടി മകന്റെ സിനിമാപ്രവേശത്തില്‍ അമിതമായി ഇടപെടാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. മുന്‍നിര ബാനറുകളും സംവിധായകരും താരപുത്രനെത്തേടിയെത്താനുള്ള അവസരമുണ്ടായിട്ടും അതൊക്കെ വേണ്ടെന്ന് വെക്കുകയായിരുന്നു ഇരുവരും. അതിന്റെ റിസല്‍ട്ടാണ് ഈ താരപുത്രന്റെ വളര്‍ച്ച. ഇതിനോടകം തന്നെ മലയാള സിനിമയില്‍ തന്റേതായ ഇടം നേടിയെടുത്തിട്ടുണ്ട് ദുല്‍ഖര്‍.

സ്വന്തമായി മുന്നേറണം

തന്റെ പിന്തുണയോടൊപ്പം തന്നെ സ്വന്തമായി പ്രയതനിച്ച് ദുല്‍ഖര്‍ മുന്നേറണമെന്നായിരുന്നു മമ്മൂട്ടി ആഗ്രഹിച്ചത്. അതുകൊണ്ട് തന്നെ മകന്റെ സിനിമാപ്രവേശത്തിന് അമിതപ്രാധാന്യം നല്‍കാന്‍ അദ്ദേഹം ഒരുക്കമായിരുന്നില്ല. ശക്തമായ പിന്തുണ നല്‍കുമ്പോളും അത് പ്രകടമാവാതിരിക്കാനും അദ്ദേഹം ശ്രദ്ധിച്ചിരുന്നു. സ്വപ്രയത്‌നത്തിലൂടെ മകന്‍ വളര്‍ന്നുവരണമെന്നായിരുന്നു മമ്മൂട്ടി ആഗ്രഹിച്ചത്. യുവതാരങ്ങളില്‍ ഏറെ ശ്രദ്ധേയനായ താരമായി ദുല്‍ഖര്‍ മാറിയതും അങ്ങനെയാണ്. തരപുത്രന്‍ എന്ന ഇമേജിനും അപ്പുറത്തേക്ക് സ്വന്തമായ ഇടം നേടിയെടുത്താണ് ദുല്‍ഖര്‍ മുന്നേറുന്നത്. തുടക്കത്തില്‍ ആവര്‍ത്തനവിരസയുളവാക്കുന്ന തരത്തിലുള്ള കഥാപാത്രങ്ങളായിരുന്നു താരത്തെ തേടിയെത്തിയിരുന്നതെങ്കില്‍ ഇപ്പോള്‍ അതില്‍ നിന്നും മാറാന്‍ ഈ താരപുത്രന് കഴിഞ്ഞു.

താരപുത്രന്‍ ഇമേജിനും അപ്പുറത്തേക്ക്

താരപുത്രനെന്ന ഇമേജ് സഹായകമായിരുന്നുവെങ്കിലും അത് സ്ഥായിയല്ലെന്ന കാര്യത്തെക്കുറിച്ച് തുടക്കത്തില്‍ തന്നെ ദുല്‍ഖര്‍ മനസ്സിലാക്കിയിരുന്നു. പ്രേക്ഷകരെ പിടിച്ചിരുത്തുന്ന തരത്തിലുള്ള അഭിനയം കാഴ്ച വെച്ചില്ലെങ്കില്‍ സിനിമയില്‍ തുടരാന്‍ കഴിയില്ല, താരപുത്രന്‍ ഇമേജ് എല്ലായ്‌പ്പോഴും സഹായകമാവില്ലെന്നും ദുല്‍ഖര്‍ വ്യക്തമാക്കിയിരുന്നു. സിനിമയിലെത്തിയതിന് ശേഷം കാര്യങ്ങളെ കൃത്യമായി മനസ്സിലാക്കിയാണ് താരം മുന്നേറിയത്. അതുകൊണ്ട് തന്നെ കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ ഇക്കാര്യത്തെക്കുറിച്ച് കൃത്യമായി ഉറപ്പ് വരുത്തിയിരുന്നു. ഏത് തരം കഥാപാത്രമായാലും അത് തന്നില്‍ ഭദ്രമാണെന്ന് ഇതിനോടകം തന്നെ ഈ താരപുത്രന്‍ തെളിയിച്ചിട്ടുണ്ട്.

ശക്തമായ ആരാധകപിന്തുണ

മമ്മൂട്ടിയുടെ മകനെന്ന നിലയിലായിരുന്നു തുടക്കത്തില്‍ ദുല്‍ഖര്‍ അറിയപ്പെട്ടിരുന്നത്. എന്നാല്‍ ആദ്യത്തെ അഞ്ച് സിനിമകള്‍ റിലീസ് ചെയ്തപ്പോഴേക്കും സ്വന്തമായ ഇടം കണ്ടെത്തിയ താരമായി മാറാന്‍ ഡിക്യുവിന് കഴിഞ്ഞിരുന്നു. ആരാധക പിന്തുണയുടെ കാര്യത്തിലും ഇത് പ്രകടമായിരുന്നു. ശക്തമായ ആരാധകപിന്തുണയാണ് താരത്തിന് ലഭിക്കുന്നത്. തന്നെ കാണാനെത്തുന്നവരോട് സൗമ്യനായി പെരുമാറുന്ന ദുല്‍ഖറിനെക്കുറിച്ച് ആരാധകര്‍ നിരവധി തവണ വ്യക്തമാക്കിയിരുന്നു. അടുത്തിടെയും ഇത്തരത്തിലൊരു തുറന്നുപറച്ചിലുമായി നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. താരപുത്രന്റെയോ യുവതാരത്തിന്റെയോ യാതൊരുവിധ താരജാഡയോ പ്രകടിപ്പിക്കാതെയാണ് ദുല്‍ഖര്‍ പെരുമാറുന്നതെന്ന് സഹപ്രവര്‍ത്തകരും സാക്ഷ്യപ്പെടുത്തിയിരുന്നു.

സിനിമയിലെത്തിയിട്ട് ആറ് വര്‍ഷം പിന്നിട്ടു

സെക്കന്‍ഡ് ഷോ റിലീസ് ചെയ്ത് ആറു വര്‍ഷം പിന്നിട്ടത് അടുത്തിടെയാണ്. ആരാധകരായിരുന്നു ഇത് ശരിക്കും ആഘോഷമാക്കി മാറ്റിയത്. പുതിയ തമിഴ് ചിത്രമായ കണ്ണും കണ്ണും കൊള്ളൈയടിത്താലിന്റെ ചിത്രീകരണത്തിരക്കിലായിരുന്നു ദുല്‍ഖര്‍. അതിനിടയിലാണ് ആരാധകര്‍ കേക്കുമായി എത്തിയത്. സോഷ്യല്‍ മീഡിയയിലൂടെ ആഘോഷ ചിത്രങ്ങള്‍ വൈറലായിരുന്നു. ആരാധകരുടെ ആഘോഷത്തില്‍ പങ്കെടുത്തതിനോടൊപ്പം തന്നെ ദുല്‍ഖര്‍ അവരോട് നന്ദിയും രേഖപ്പെടുത്തിയിരുന്നു. ആറ് വര്‍ഷം പൂര്‍ത്തിയാക്കിയ ദുല്‍ഖറിന് ആശംസ അറിയിച്ച് സഹതാരങ്ങളും രംഗത്തെത്തിയിരുന്നു.

സോഷ്യല്‍ മീഡിയയിലെ താരം

ഇന്‍സ്റ്റഗ്രാമില്‍ രണ്ട് മില്യണ്‍ ഫോളോവേഴ്‌സുള്ള ഒരേയൊരു നടന്‍ ആരാണെന്ന് ചോദിച്ചാല്‍ നിസംശയം പറയാം അത് ദുല്‍ഖര്‍ സല്‍മാനാണെന്ന്. അടുത്തിടെയാണ് താരപുത്രന്‍ ഈ റെക്കോര്‍ഡ് സ്വന്തം പേരിലേക്ക് മാറ്റിയത്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ ദുല്‍ഖര്‍ കൃത്യമായ ഇടവേളകളില്‍ വിശേഷം പങ്കുവെക്കാനെത്താറുണ്ട്. ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയും നല്‍കാറുണ്ട്. താരത്തിന്റെ ആരാധകരെ സംബന്ധിച്ചിടത്തോളം ഏറെ സന്തോഷിക്കാവുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

യുവതാരങ്ങളെ കടത്തിവെട്ടി

മോഹന്‍ലാല്‍ മമ്മൂട്ടി യുഗത്തിന് ശേഷം സിനിമയിലേക്ക് കടന്നുവന്നവര്‍ നിരവധിയാണെങ്കിലും ഇപ്പോള്‍ യുവലതമുറയുടെ ഊഴമാണ്. മുതിര്‍ന്ന താരങ്ങള്‍ നിലനില്‍ക്കുമ്പോഴും ശക്തമായ സാന്നിധ്യം അറിയിച്ചാണ് ദുല്‍ഖര്‍ അടക്കമുള്ളവര്‍ മുന്നേറുന്നത്. ഏതൊരു യുവതാരത്തെയും കൊതിപ്പിക്കുന്ന നേട്ടമാണ് ഇപ്പോള്‍ ഈ താരപുത്രനെ തേടിയെത്തിയത്.രണ്ട് മില്യണ്‍ ഫോളോവേഴ്‌സെന്ന റെക്കോര്‍ഡ് നേടുന്ന ആദ്യ താരം കൂടിയാണ് ദുല്‍ഖര്‍. ഒമര്‍ ലുലുവിന്‌റെ അഡാര്‍ ലവിലെ ഗാനത്തോടെ തരംഗമായി പ്രിയ പ്രകാശ് വാര്യരാണ് ഇന്‍സ്റ്റഗ്രാമില്‍ ഒന്നാം സ്ഥാനത്തുള്ള മലയാള താരം.

A post shared by Dulquer Salmaan (@dqsalmaan) on Mar 6, 2018 at 12:32am PST

പ്രൗഡ് ഡാഡി

അടുത്തിടെ ദുല്‍ഖര്‍ പങ്കുവെച്ച ഇന്‍സ്റ്റഗ്രാം വീഡിയോ കാണൂ

English summary
Dulquer Salmaan makes record in Instagram followers

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam