നായികമാര്‍ക്കൊപ്പം ഇഴുകിച്ചേര്‍ന്ന് അഭിനയിക്കുമ്പോള്‍ കൈവിറയ്ക്കുമെന്ന് ദുല്‍ഖര്‍ സല്‍മാന്‍!

മമ്മൂട്ടിക്ക് പിന്നാലെയായി സിനിമയിലേക്ക് എത്തിയതാണ് ദുല്‍ഖര്‍ സല്‍മാന്‍. സെക്കന്‍ഡ് ഷോ എന്ന ചിത്രത്തിലൂടെയായിരുന്നു താരത്തിന്റെ വരവ്. സിനിമയിലെത്താനായി താന്‍ ഒരുപാട് പ്രയത്‌നിച്ചുവെന്ന് പറഞ്ഞാല്‍ അത് കള്ളമാവുമെന്നും അങ്ങനെ പറയുന്നത് ശരിയല്ലെന്നും താരപുത്രന്‍ പറയുന്നു. നേഹ ധൂപിയയുടെ ചാറ്റ് ഷോയില്‍ പങ്കെടുക്കുന്നതിനിടയിലായിരുന്നു താരം വിശേഷങ്ങള്‍ പങ്കുവെച്ചത്. മലയാളത്തില്‍ ഓഡിഷന്‍ അത്രയധികം നടക്കാറില്ല. ആ രീതിയിലുള്ള ശൈലിയല്ല ഇവിടത്തേത്. തന്‍രെ ബന്ധങ്ങള്‍ ഉപയോഗിച്ച് വാപ്പച്ചി തന്നെ പരിചയപ്പെടുത്തുകയോ സിനിമയിലേക്കുള്ള അവസരങ്ങള്‍ നല്‍കുകയോ ചെയ്തിരുന്നില്ല. ഇത് തനിക്ക് ഇഷ്ടമായെന്നും ദുല്‍ഖര്‍ പറയുന്നു.

നായികമാരുമായി ഇഴുകിച്ചേര്‍ന്ന് അഭിനയിക്കേണ്ടി വരുന്ന രംഗങ്ങളില്‍ തനിക്ക് കൈവിറക്കാറുണ്ടെന്ന് താരം പറയുന്നു. ശരിക്കുമുള്ള ജീവിതത്തില്‍ സ്ത്രീകളുടെ മുടി അവരുടെ ചെവിക്ക് പിറകിലേക്ക് പിടിക്കാറുണ്ട്. വളരെ സ്‌നേഹമുണര്‍ത്തുന്ന കാര്യമാണിത്. യഥാര്‍ത്ഥ ജീവിതത്തില്‍ ഇത് വളരെ എളുപ്പമുള്ള കാര്യമാണ്. ഭാര്യയോടും അമ്മയോടുമൊക്കെ നമുക്കൊരടുപ്പമുണ്ടാവില്ലേ, അതുകൊണ്ട് ജീവിതത്തില്‍ അതെളുപ്പമാണ്. ജീവിതത്തില്‍ എളുപ്പമായി തോന്നുന്ന കാര്യം സ്‌ക്രീനില്‍ ചെയ്യാന്‍ ഇന്നും താന്‍ ബുദ്ധിമുട്ടാറുണ്ടെന്ന് താരം പറയുന്നു. സഹതാരത്തിനൊപ്പം നില്‍ക്കുമ്പോള്‍ ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ട്. സോനം കപൂര്‍ വളരെ സ്വീറ്റായി പെരുമാറുന്നയാളാണ്, എന്നിട്ടുകൂടി അത്തരം രംഗങ്ങള്‍ ചെയ്യാന്‍ ബുദ്ധിമുട്ടിയെന്നും ദുല്‍ഖര്‍ പറയുന്നു.

Dulquer Salmaan

താരമാണെന്നുള്ള തോന്നലുകളൊന്നുമില്ല. എന്നാല്‍ അത് തെളിയിക്കണമെന്ന് ഇടയ്ക്ക് തോന്നാറുണ്ട്. അതിനാലാണ് എപ്പോഴും വെല്ലുവിളി നിറഞ്ഞതും പുതുമയുമുള്ള കഥാപാത്രങ്ങളെ സ്വീകരിക്കുന്നതിന് പ്രേരിപ്പിക്കുന്നത്. ഒരു നടനാണ് താനെന്ന് തെളിയിക്കാന്‍ ആഗ്രഹമുണ്ടെന്നും ദുല്‍ഖര്‍ പറയുന്നു. അതേ പോലെ തന്നെ ബോക്‌സോഫീസില്‍ നിന്നും മികച്ച വിജയം സ്വന്തമാക്കുന്ന ചിത്രങ്ങളുടെ ഭാഗമാവാനും തനിക്ക് താല്‍പര്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X