ഹണിമൂൺ കഴിഞ്ഞ് ഉടനെ സെറ്റിലേക്ക്; അന്ന് അവൾക്കയച്ച മെസേജ്; ദുൽഖർ പറയുന്നു

മമ്മൂട്ടിയുടെ മകൻ എന്ന ലേബലിൽ നിന്ന് മാറി പാൻ ഇന്ത്യൻ സെൻസേഷനായി മാറിയിരിക്കുകയാണ് ഇന്ന് ദുൽഖർ സൽമാൻ. തമിഴിലും തെലുങ്കിലും ഹിന്ദിയിലും അറിയപ്പെടുന്ന താരം. ഓരോ ഭാഷയിലും തീർത്തും വ്യത്യസ്തമായ വേഷങ്ങളും ദുൽഖറിന് ലഭിക്കുന്നു. മമ്മൂട്ടിയുടെ മകനായതിന്റെ പ്രിവിലേജാണ് ദുൽഖറിന്റെ കരിയർ ​ഗ്രാഫ് എന്ന് ഒരു കാലത്ത് പരക്കെ വിമർശനം വന്നിരുന്നു. എന്നാൽ മോളിവുഡും കടന്ന് ബോളിവുഡിൽ വരെ വിജയം കൈവരിച്ച സാഹചര്യത്തിൽ ഈ വിമർശനം അപ്രസക്തമാകുന്നു.

കരിയറിലെ തിരക്കുകൾക്കൊപ്പം കുടുംബ ജീവിതവും മുന്നോട്ട് കൊണ്ട് പോകാൻ ദുൽഖറിന് കഴിയുന്നു. ഭാര്യ അമാൽ സൂഫിയയെ പൊതുവേദികളിൽ ദുൽഖറിനൊപ്പം കാണാറുണ്ട്. അതേസമയം മകൾ മറിയം അമീറ സൽമാനെ ലൈം ലൈറ്റിൽ അധികം കാണാറില്ല. 2011 ലാണ് ദുൽഖർ സൽമാൻ വിവാഹിതനായത്. തൊട്ടടുത്ത വർഷം ദുൽഖർ സിനിമാ രം​ഗത്തേക്കും കടന്ന് വന്നു. സെക്കന്റ് ഷോ എന്ന സിനിമകയിലൂടെയായിരുന്നു തുടക്കം.

 Dulquer Salmaan

ഇപ്പോഴിതാ തന്റെ വിവാഹജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണ് ദുൽഖർ. തിരക്കുകൾ കാരണം പലപ്പോഴും ലോങ് ഡിസ്റ്റൻസ് റിലേഷൻഷിപ്പായാണ് ബന്ധം മുന്നോട്ട് പോകുന്നതെന്ന് ദുൽഖർ പറയുന്നു. ഹണിമൂൺ കഴിഞ്ഞ് പെട്ടെന്ന് തന്നെ എന്റെ രണ്ടാമത്തെ സിനിമയായ ഉസ്താദ് ഹോട്ടലിന്റെ സെറ്റിൽ ജോയിൻ ചെയ്തു.

ഞങ്ങളുടെ പ്രണയകാലം ഹ്രസ്വമായിരുന്നു. പരിചയപ്പെട്ട് ആറ് മാസത്തിനുള്ളിൽ ഞങ്ങൾ വിവാഹിതരായി. വിവാഹത്തിന് മുമ്പ് കുടുംബങ്ങൾ ഞങ്ങളെ യാത്ര ചെയ്യാൻ അനുവദിച്ചിട്ടുണ്ട്. എന്നാൽ ഒരു ഹോളി ഡേ യാത്ര പോകുന്നത് പോലെയൊന്നുമായിരുന്നില്ല. കോഫി കുടിക്കാൻ പോകാറോ സിനിമ കാണാൻ പോകാറോ ആയിരുന്നു.

Dulquer Salmaan

വിവാഹം കഴിഞ്ഞ് ആ കാലത്ത് തന്നെ എന്റെ കരിയർ തുടങ്ങിയിട്ടുണ്ട്. അതിനാൽ ഒരുമിച്ച് ചെലവഴിക്കാൻ കിട്ടുന്ന ഓരോ സമയവും ഞങ്ങൾക്ക് വളരെ വലുതാണ്. എപ്പോഴും ഞങ്ങളുടെ വിവാഹബന്ധം ലോങ് ‍ഡിസ്റ്റൻസിലാണെന്നും ദുൽഖർ വ്യക്തമാക്കി. ഡേറ്റിം​ഗ് കാലത്തെക്കുറിച്ചും ദുൽഖർ സംസാരിച്ചു.

രണ്ട് പേരും ഒരേ സ്കൂളിലാണ് പഠിച്ചത്. അവൾ എന്നേക്കാളും അഞ്ചോ ആറോ വയസ് ഇളയതാണ്. ചെന്നെെയിൽ അതുവരെ കണ്ടിട്ടില്ലാത്ത ഭാര്യയെ യാദൃശ്ചികമായാണ് കണ്ടത്. അവളെക്കുറിച്ച് ഒരുപാട് പേർ എന്നോട് പറഞ്ഞ് കൊണ്ടിരുന്നു. ഇടയ്ക്കിടെ അവളെ കാണാൻ തുടങ്ങി. ആഴ്ചയിൽ മൂന്ന് ദിവസമൊക്കെ കണ്ടു. അത് ഞാൻ ഒരു സൂചനയായി എടുത്തു. ഒരു കോഫിക്ക് ക്ഷണിച്ചു.

രണ്ട് ദിവസത്തേക്ക് അവൾ മറുപടി തന്നില്ല. ഞാൻ ചെയ്തത് തെറ്റാണോ എന്ന ചിന്ത വന്നു. പക്ഷെ പിന്നെ അവൾ സ്വീറ്റ് ആയിരുന്നു. നമുക്ക് കാണാം എന്ന് മറുപടി നൽകിയെന്നും ദുൽഖർ ഓർത്തു. കിം​ഗ് ഓഫ് കോത്തയാണ് ദുൽഖറിന്റെ റിലീസിന് ഒരുങ്ങുന്ന സിനിമ. ആരാധകർ വൻ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അഭിലാഷ് ജോഷിയാണ്.

ഐശ്വര്യ ലക്ഷ്മി, നൈല ഉഷ, അനിഖ തുടങ്ങി വലിയ താര നിര സിനിമയിൽ അണിനിരക്കുന്നു. ഏറെ നാളുകൾക്ക് ശേഷം ദുൽഖർ മലയാളത്തിലേക്ക് തിരിച്ച് വരുന്നെന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. ഹിന്ദിയിൽ ​ഗൺസ് ആന്റ് ​ഗുലാബ്സ് ആണ് ദുൽഖറിന്റെ ഒടുവിൽ പുറത്തിറങ്ങിയ സീരീസ്. ആദർശ് ​ഗൗരവ്, രാജ് കുമാർ റാവു, ​ഗുൽഷൺ ദേവയ്യ എന്നിവരാണ് സീരീസിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Read more about: dulquer salmaan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X