'ഞാൻ രാജാവല്ല... രാജാവിന്റെ മകനാണ്, മമ്മൂട്ടിയുടെ മകനായി ജനിച്ചത് എന്റെ ഭാ​ഗ്യമാണ്'; ദുൽഖർ സൽമാൻ പറഞ്ഞത്!

ദുൽഖർ സൽമാൻ എന്ന നടനും താരവും ഓരോ സിനിമകൾ കഴിയുംതോറും വളർന്ന് വരികയാണ്. വിമർശകർക്ക് തന്റെ പ്രകടനം കൊണ്ടും ബോക്സോഫീസ് കലക്ഷൻ കൊണ്ടും മറുപടി കൊടുക്കുന്ന കാഴ്ച നാം കഴിഞ്ഞ കുറച്ച് വർഷങ്ങളായി കണ്ടുകൊണ്ടിരിക്കുകയാണ്. ടിക്കറ്റെടുക്കുമ്പോൾ പ്രേക്ഷകൻ പ്രതീക്ഷിക്കുന്ന ഒരു മിനിമം ഗ്യാരന്റി കാത്തുസൂക്ഷിക്കാൻ ശ്രമിക്കുന്ന നടൻ കൂ‍ടിയാണ് ദുൽഖർ സൽമാൻ.

പലവട്ടം കണ്ടിട്ടും മടുക്കാത്ത വീണ്ടും കാണാൻ കൊതിക്കുന്ന നിരവധി സിനിമകൾ സമ്മാനിച്ച ദുൽഖർ കിങ് ഓഫ് കൊത്തയും പ്രേക്ഷക പ്രതീക്ഷയ്ക്ക് അനുസരിച്ച് പ്രകടനം കാഴ്ചവെക്കുമെന്ന വിശ്വാസത്തിലാണ് രാവും പകലുമില്ലാതെ പ്രമോഷൻ ചെയ്യുന്നത്.

മെ​ഗാസ്റ്റാർ മമ്മൂട്ടിയുടെ മകനാണെങ്കിൽ കൂടിയും ആ പ്രിവിലേജ് ഉപയോ​ഗിക്കാതെയാണ് ഇന്ന് കാണുന്ന പേരും പുകഴ്ചയും ദുൽഖർ സമ്പാദിച്ചത്. അച്ഛനോളം തന്നെ അധ്വാനിയാണ് മകനെന്നാണ് ആരാധകർ താരപുത്രന്റെ വളർച്ച് കണ്ട് അതിശയത്തോടെ പറയാറുള്ളത്.

Dulquer Salmaan, Mammootty

മമ്മൂട്ടി എന്ന പേരിന്റെ അകമ്പടിയില്ലാതെ തന്നെ ദുൽഖർ സൽമാൻ ഇന്ന് ഇന്ത്യൻ സിനിമയിൽ ഒരു ബ്രാൻഡായി മാറി കഴിഞ്ഞു. സിനിമാ പ്രമോഷനുകൾക്ക് വരുമ്പോഴാണ് ദുൽഖർ മീഡിയയ്ക്ക് മുമ്പിൽ പ്രത്യക്ഷപ്പെടുന്നത്. അഭിമുഖങ്ങളിൽ പ്രത്യക്ഷപ്പെടുമ്പോൾ ദുൽഖർ ഏറ്റവും കൂടുതൽ കേൾക്കുന്ന ചോദ്യം മെ​ഗസ്റ്റാർ മമ്മൂട്ടിയെ കുറിച്ചുള്ളതാണ്.

വാപ്പിച്ചിയെ കുറിച്ചുള്ള ചോ​ദ്യങ്ങൾക്ക് വളരെ സന്തോഷത്തെ മറുപടി പറയാനും ദുൽഖറിന് താൽപര്യമാണ്. ഇപ്പോഴിതാ രാജാവാണോ എന്ന ചോദ്യത്തിന് അല്ല രാജാവിന്റെ മകനാണെന്ന് ദുൽഖർ പറഞ്ഞ മറുപടിയാണ് വൈറലാകുന്നത്.

'ഞാൻ രാജാവല്ല... അങ്ങനെ എനിക്ക് തോന്നിയിട്ടുമില്ല... ഞാൻ രാജാവിന്റെ മകനാണ്. അതാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്. എന്റെ അച്ഛന്റെ മകനായി ജനിച്ചത് എന്റെ ഭാ​ഗ്യമാണ്. അതൊരു റാന്റം ജെനിറ്റിക്ക് ലോട്ടറി മാത്രമാണ്. അതുകൊണ്ട് ഞാൻ സ്പെഷ്യലാണെന്നോ ഞാൻ എൻടൈറ്റിൽഡാണെന്നോ ഞാൻ ഇതൊക്കെ അർഹിക്കുന്നുവെന്നോ അല്ല അതിന്റെ അർത്ഥം', എന്നുമാണ് ദുൽഖർ സൽമാൻ പറഞ്ഞത്.

സൂപ്പർ താരമായിട്ടും ലാളിത്യത്തോടെ മറുപടി പറഞ്ഞ ദുൽഖറിനെ പുകഴ്ത്തുകയാണ് കമന്റിലൂടെ ആരാധകർ. അച്ഛൻ ആഗ്രഹിച്ചത് മകൻ്റെ വളർച്ചയാണ്... രണ്ടുപേരുടെയും ക്വാളിറ്റിയും സിംപ്ലിസിറ്റിയും പ്രശംസനീയമാണ്.

Dulquer Salmaan, Mammootty

ദുൽഖറിനെപ്പോലൊരു മകനെ കിട്ടിയത് മമ്മൂട്ടിയുടെ ഭാഗ്യമാണെന്നാണ് മറ്റൊരാൾ കമന്റ് ചെയ്തത്. ദുൽഖറിന്റെ ലാളിത്യത്തെയാണ് ഏറ്റവും കൂടുതൽ ആളുകൾ പ്രശംസിച്ചത്. എല്ലാ സൗഭാ​ഗ്യങ്ങളും നല്ലൊരു മകനെയും ലഭിച്ച മമ്മൂട്ടി ഭാ​ഗ്യവാനാണെന്നാണ് മറ്റൊരാൾ കുറിച്ചത്. തന്റെ സ്റ്റാർഡം ഉപയോ​ഗിച്ച് മകന് സിനിമ മേഖലയിൽ സ്ഥാനം വാങ്ങിക്കൊടുക്കാൻ ഒരിക്കലും ശ്രമിക്കാത്തൊരാളാണ് മമ്മൂട്ടി.

അഭിമുഖങ്ങളിൽ പോലും മകനെ കുറിച്ച് ഒന്നോ, രണ്ടോ വാക്കുകൾ മാത്രമാണ് മകനെ കുറിച്ച് മമ്മൂട്ടി പറയാറുള്ളത്. വൻ ബജറ്റിലാണ് കിങ് ഓഫ് കൊത്ത ഒരുങ്ങുന്നത്. എനിക്കിപ്പോള്‍ ഏറ്റവും കൂടുതല്‍ കിട്ടുന്ന കമന്റ് എന്ന് പറയുന്നത്... ഇക്ക ഇപ്പോള്‍ എല്ലാ പരസ്യത്തിലും അഭിനയിക്കുന്നുണ്ടല്ലോ.

ഏത് ചാനലെടുത്താലും അവിടെ കാണും. പരസ്യം ചെയ്യാന്‍ മാത്രമെ സമയമുള്ളോ സിനിമയില്‍ അഭിനയിച്ചൂടെ എന്നാണ് അതിനുള്ള മറുപടിയാണ് കിങ് ഓഫ് കൊത്ത എന്നാണ് കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിൽ ദുൽഖർ പറഞ്ഞത്. അഭിലാഷ് ജോഷി സംവിധാനം ചെയ്ത കിങ് ഓഫ് കൊത്തയിൽ ഐശ്വര്യ ലക്ഷ്മിയാണ് നായിക. ​

ഗോകുൽ സുരേഷും ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. ദുൽഖറിന്റെ വേഫറർ ഫിലിംസാണ് സിനിമയുടെ നിർമാണം. കുറുപ്പിന് ശേഷം ആളുകൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമ കൂടിയാണ് കിങ് ഓഫ് കൊത്ത.

Read more about: dulquer salmaan mammootty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X