ദുല്‍ഖറിന്റെ വീട്ടിലും ഇതേ അവസ്ഥയാണ്! ഉമ്മച്ചിയുടെ കരുതല്‍ ഇതാണെന്ന് വെളിപ്പെടുത്തി താരപുത്രന്‍
ഒന്നര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ മലയാളത്തില്‍ അഭിനയിച്ച സിനിമയാണ് ഒരു യമണ്ടന്‍ പ്രേമകഥ. കോമഡി എന്റര്‍ടെയിനറായി ഒരുക്കിയിരിക്കുന്ന ചിത്രം തിയറ്ററുകളില്‍ ഗംഭീര പ്രകടനം നടത്തി കൊണ്ടിരിക്കുകയാണ്. റിലീസിന് മുന്നോടിയായി ദുല്‍ഖര്‍ സല്‍മാന്‍ ഒരുപാട് അഭിമുഖങ്ങളില്‍ പങ്കെടുത്തിരുന്നു. അതില്‍ ശ്രദ്ധേയം മനോരമയ്ക്ക് നല്‍കിയ ഇന്റര്‍വ്യൂ ആയിരുന്നു.
ദുല്‍ഖറിനൊപ്പം യമണ്ടന്‍ പ്രേമകഥയുടെ തിരക്കഥാകൃത്തുകളായ ബിബിന്‍ ജോര്‍ജും വിഷ്ണു ഉണ്ണികൃഷ്ണനും അഭിമുഖത്തില്‍ പങ്കെടുത്തിരുന്നു. ദുല്‍ഖറിന്റെ ഒരുപാട് അഭിമുഖങ്ങള്‍ പുറത്ത് വന്നിട്ടുണ്ടെങ്കിലും അതില്‍ നിന്നെല്ലാം വ്യത്യസ്തമായിരുന്നു പുതിയത്. സാധാരണക്കാരയ എല്ലാവരെയും പോലെ തന്റെ വീട്ടില്‍ നടക്കുന്ന കാര്യങ്ങളും ഉപ്പയെയും ഉമ്മയെയും കുറിച്ചെല്ലാം ദുല്‍ഖര്‍ തുറന്ന് പറഞ്ഞിരുന്നു. നമ്മുടെ വീട്ടില്‍ മാത്രമല്ല ഡിക്യൂവിന്റെ വീട്ടിലും ഇങ്ങനെയാടാ എന്നും പറഞ്ഞ് വീഡിയോ വൈറലാവുകയാണ്.

ദുല്‍ഖറിന്റെ വാക്കുകളിലേക്ക്...
എന്റേതായിട്ടൊരു സിനിമ ഇറങ്ങിയിട്ട് ഒന്നര വര്‍ഷമായി. പക്ഷെ ഒരു മൂന്ന് സിനിമ ഈ കാലയളവില്‍ ഞാന്‍ ചെയ്തു. ഞാന്‍ പണിയൊക്കെ എടുത്തിട്ടുണ്ട്. പടത്തിന്റെ ഡബ്ബിംഗ് ഒക്കെ കഴിഞ്ഞ് വീട്ടില്‍ വന്നിരിക്കുമ്പോള്‍ ഉമ്മച്ചിയ്ക്ക് ടെന്‍ഷന്‍ ആവും. ഉമ്മച്ചി വന്ന് ചോദിക്കും ഇന്ന് കഥയൊന്നും കേള്‍ക്കുന്നില്ലേ, ഇങ്ങനെ ഇരുന്നാല്‍ മതിയോ എന്നൊക്കെ. ഞാനിങ്ങനെ കാലിന്മേല്‍ കാലും കേറ്റി വെച്ച് ടിവി കാണുമ്പോള്‍ പറയും ആ ഇങ്ങനെ കിടന്നോ എന്ന്. ഞാന്‍ ഒരു പണിയും ചെയ്യാതെ വെറുതേ വീട്ടിലിരിക്കുന്നത് പോലെ. പിന്നെ ഉമ്മച്ചി വരുമ്പോള്‍ വളരെ ബിസിയായിട്ട് അഭിനയിക്കും. വെറുതേ ഫോണെടുത്ത് സംസാരിക്കും. ഇനി ഇതൊന്ന് റിലീസായിട്ട് വേണം ഇതാണ് ഞാന്‍ കുറേ നാളായിട്ട് ചെയ്‌തോണ്ടിരുന്ന പടം എന്ന് പറയാന്‍.
ഇനി അധികാരത്തോടെ പറയണം ഉമ്മ ചോറെട് ആ കറിയെട് എന്നൊക്കെ തുടങ്ങി ദുല്‍ഖറിനൊപ്പം വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും കൗണ്ടര്‍ പോയിന്റുകള്‍ അടിക്കുന്നുണ്ട്. ഇപ്പോള്‍ രണ്ടാമത് ചോറെടുക്കാന്‍ മടിയാണെന്ന് വിഷ്ണു പറയുമ്പോള്‍ അതേ നിനക്കെന്തിനാണ്? നീ എന്ത് പണിയെടുത്തിട്ടാണ്? എന്നൊക്കെ ചോദിച്ചാലോ? അങ്ങനെയാണ് ഞങ്ങളെ വളര്‍ത്തിയതെന്ന് ദുല്‍ഖര്‍ പറയുന്നു. ഈ മാനസിക അവസ്ഥയിലുള്ള ഒരുപാട് പേരുണ്ട്. ഡിക്യൂവും ആ മാനസികാവസ്ഥയിലാണെന്ന് മനസിലായത് ഇപ്പോഴാണെന്ന് ബിബിന്‍ ജോര്‍ജ് പറയുന്നു.


Click it and Unblock the Notifications











