നിങ്ങളെ കണ്ടിട്ടാണോ പെണ്‍കുട്ടികള്‍ക്ക് ക്രഷ് തോന്നുന്നത്; തന്റെ സ്വഭാവം കണ്ടിട്ട് അമാല്‍ ചോദിക്കുന്നത്...

മലയാളത്തിലും തെന്നിന്ത്യന്‍ സിനിമ ലോകത്തും ഒരുപോലെ ആരാധകരുളള താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. മലയാളത്തിലൂടെയാണ് സിനിമയില്‍ എത്തിയതെങ്കിലും വളരെ പെട്ടെന്ന് തന്നെ ഇന്ത്യന്‍ സിനിമയില്‍ തന്റേതായ സ്ഥാനം കണ്ടെത്തുകയായിരുന്നു താരപുത്രന്‍ എന്ന ലേബലിലാണ് ദുല്‍ഖറി െതുടക്കം. എന്നാല്‍ വളെര പെട്ടെന്ന് തന്നെ സിനിമലോകത്ത് തന്റേതാ സ്ഥാനം ഉറപ്പിക്കുകയായിരുന്നു. മലയാളത്തെ കൂടാതെ തമിഴ്, തെലുങ്ക്, ഹിന്ദ സിനിമ ലോകത്ത് സജീവമാണ് ഡിക്യൂ. ഭാഷ വ്യത്യാസമില്ലാതെയാണ് നടനെ പ്രേക്ഷകര്‍ നെഞ്ചിലേറ്റുന്നത്.

ഹേയ് സിനാമികയാണ് ദുല്‍ഖറിന്റെ ഏറ്റവും പുതിയ ചിത്രം. മാര്‍ച്ച് 3 ന് ആയിരുന്നു സിനിമ തിയേറ്ററുകളില്‍ എത്തിയത്. നല്ല പ്രതികരണമാണ് ലഭിക്കുന്നത്. അതിഥി റാവുവും കാജല്‍ അഗര്‍ വാളുമാണ് ചിത്രത്തിലെ നായികമാര്‍. ഡാന്‍സ് കോറിയോഗ്രാഫര്‍ ബൃന്ദ മാസ്റ്ററാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ആദ്യത്തെ സംവിധാന സംരംഭമാണിത്. വിവാഹശേഷം കുടുംബങ്ങളിലുണ്ടാകുന്ന സങ്കീര്‍ണതകളാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രത്തില്‍ സോഫ്റ്റ്വെയര്‍ എഞ്ചിനീയറായ ഒരു കുടുംബസ്ഥന്റെ ഗെറ്റപ്പിലാണ് ദുല്‍ഖര്‍ എത്തുന്നത്. മികച്ച സ്വീകാര്യതയാണ് സിനിമയ്ക്ക് ലഭിക്കുന്നത്.

അമലിനോട്  അസൂയ

ഇപ്പോഴിത തന്നോടുള്ള ലേഡീസ് ക്രഷിനെ കുറിച്ച് ഭാര്യ അമാല്‍ പറഞ്ഞ കമന്റിനെ കുറിച്ച് പറയുകയാണ് ഡിക്യൂ. കലൈഞ്ജര്‍ ടി.വിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. ഒപ്പം തന്നെ തന്റെ പുതിയ സിനിമയിലെ കഥാപാത്രത്തെ കുറിച്ചും പറയുന്നുണ്ട്. താന്‍ ഒരുപാട് ആസ്വദിച്ച് ചെയ്ത ഒരു കഥാപാത്രമാണ് ഹേ സിനാമികയിലേതെന്നും ജീവിതത്തില്‍ തനിക്ക് കുടുബസ്ഥനായിരിക്കാനാണിഷ്ടമെന്നും ദുല്‍ഖര്‍ പറയുന്നു.കുഞ്ഞിനെയും നോക്കി വീട്ടിലിരിക്കാമെന്ന് അമാലിനോട് പറയാറുണ്ടെന്നും കൂടുതല്‍ സമയം കുഞ്ഞുമായി ചിലവഴിക്കുന്നത് അമാലായതിനാല്‍ തനിക്ക് അസൂയ തോന്നാറുണ്ടെന്നും താരം അഭിമുഖത്തില്‍ പറയുന്നുണ്ട്.

ദുല്‍ഖറിന്റെ വാക്കുകള്‍ ഇങ്ങനെ

ദുല്‍ഖറിന്റെ വാക്കുകള്‍ ഇങ്ങനെ... ''സിനിമയിലെ കുടുംബസ്ഥന്റെ വേഷം ഞാന്‍ ഒരുപാട് ആസ്വദിച്ച് ചെയ്തതാണ്. എനിക്ക് മകളുണ്ടായതിനുശേഷം അമാലിനോട് എപ്പോഴും ഞാന്‍ പറയാറുണ്ട്, നീ ജോലിയ്ക്ക് പോയ്ക്കോ, ഞാന്‍ ഇവിടെയിരുന്ന് കുഞ്ഞിനെ നോക്കിക്കോളാമെന്ന്. മാത്രമല്ല, കുഞ്ഞിന്റെ കൂടെ കൂടുതല്‍ സമയം ചിലവഴിക്കാന്‍ സാധിക്കുന്നത് അമാലിനായതുക്കൊണ്ട് എനിക്ക് എപ്പോഴും അവളോട് അസൂയ തോന്നാറുമുണ്ട്', ദുല്‍ഖര്‍ പറയുന്നു. ഒഴിവ് സമയങ്ങളില്‍ തനിക്ക് വെറുതെയിരിക്കാനാണിഷ്ടമെന്നും ആ സമയങ്ങളില്‍ ആരെങ്കിലും വേറെ പ്ലാനിട്ടാല്‍ തനിക്ക് അസ്വസ്ഥതയുണ്ടാക്കുമെന്നും താരം പറഞ്ഞു''.

 വീട്ടില്‍ ഇരിക്കാന്‍ ആഗ്രഹം

'വര്‍ക്കില്ലാത്ത സമയങ്ങളില്‍ ഞാന്‍ മടിപിടിച്ചിരിക്കാന്‍ ആഗ്രഹിക്കുന്ന ഒരാളാണ്.ടി.വി കണ്ടിരിക്കലാണ് എപ്പോഴും. വേറൊന്നും ചെയ്യാറില്ല. കുടുംബത്തോടൊപ്പം ചെലവഴിക്കാനാണ് എനിക്കിഷ്ടം. ആ സമയങ്ങളില്‍ ആരെങ്കിലും വേറെ പ്ലാനിട്ടാല്‍ എനിക്ക് ഭയങ്കരമായി അസ്വസ്ഥതയുണ്ടാക്കും. എന്നെ വിളിക്കണ്ട, ഞാന്‍ വരില്ലെന്നാണ് പറയാറുള്ളത്. അമാല്‍ എന്നോട് ആ സമയങ്ങളില്‍ പോയി മുടി വെട്ടാനൊക്ക പറയാറുണ്ട്. പക്ഷേ ഞാന്‍ ഒന്നും ചെയ്യാറില്ല. അങ്ങനെ തന്നെയിരിക്കും. ആ സമയം അമാല്‍ എന്നോട് ചോദിക്കാറുണ്ട് നിങ്ങളെ കണ്ടിട്ടാണോ പെണ്‍കുട്ടികള്‍ക്ക് ക്രഷ് തോന്നുന്നതെന്ന്', ദുല്‍ഖര്‍ പറയുന്നു.

മോഷണം

എന്തെങ്കിലും മോഷ്ടിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് താന്‍ മോഷ്ടിച്ചിട്ടുണ്ടെന്നായിരുന്നു ദുല്‍ഖറിന്റെ മറുപടി. താനും മോഷ്ടിച്ചിട്ടുണ്ടെന്ന് സംഗീത സംവിധായകന്‍ ഗോവിന്ദ് വസന്തയും അഭിമുഖത്തില്‍ പറയുന്നുണ്ട്. 'ഞാന്‍ മോഷ്ടിച്ചിട്ടുണ്ട്. ഒരു കാറിന്റെ പൊട്ടിയ നമ്പര്‍ പ്ലേറ്റ്. അതിപ്പോഴും ചുമരില്‍ വച്ചിട്ടുണ്ട്', ദുല്‍ഖര്‍ പറഞ്ഞു.താന്‍ മോഷ്ടിച്ചത് സംഗീതം തന്നെയാണെന്നും സന്തോഷ് നാരായണന്റ ട്യൂണാണ് മോഷ്ടിച്ചതെന്നുമായിരുന്നു ഗോവിന്ദിന്റെ മറുപടി.

Read more about: dulquer salmaan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X