For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  താൻ കേൾക്കേണ്ടി വന്ന ഒരു വിമർശനം കുറുപ്പ് സിനിമയിലൂടെ മാറി, തുറന്ന് പറഞ്ഞ് ദുൽഖർ സൽമാൻ

  |

  കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ ചർച്ചയായ ചത്രമായിരുന്നു കുറുപ്പ്. കൊവിഡ് പശ്ചാത്തലത്തിൽ ചിത്രങ്ങൾ ഒടിടിയിലേയ്ക്ക് തിരിയുമ്പോഴാണ് കുറുപ്പ് തിയേറ്റർ റിലീസ് എത്തിയത്. ദുൽഖർ സൽമാൻ ചിത്രം എത്തിയതോടെ ട്രെൻഡ് തന്നെ മാറുകയായിരുന്നു. യൂത്തിനോടൊപ്പം കുടുംബപ്രേക്ഷകരും തിയേറ്ററുകളിൽ എത്തുകയായിരുന്നു. മലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു കുറുപ്പ്. പിടികിട്ടാപ്പുള്ളി സുകുമാരകുറുപ്പിന്റെ ജീവിതം പറഞ്ഞ ചിത്രത്തിൽ കുറുപ്പായിട്ടായിരുന്നു ഡിക്യൂ എത്തിയത്.

  കലൂർ സെന്റ് ആന്റണീസ് പള്ളിയിലെ ചാരുബെഞ്ചിലിരുന്ന് പ്രണയം പറഞ്ഞു, പ്രണയ കഥ പറഞ്ഞ് സംവിധായകൻ ജോൺ പോൾ...

  സെക്കൻഡ് ഷോയ്ക്ക് ശേഷം ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത ചിത്രത്തിൽ ദുൽഖറിനോടൊപ്പം വൻ താരനിരയായിരുന്നു അണിനിരന്നിരുന്നത്. സണ്ണി വെയ്ൻ, ശോഭിത ധുലിപാല, ഇന്ദ്രജിത്ത്, ടൊവിനോ ഷൈൻ ടോം ചാക്കോ, സൈജു കുറുപ്പ് തുടങ്ങിയവരായിരുന്നു പ്രധാന വേഷത്തിൽ എത്തിയ്. ദുൽഖർ സൽമാൻ തന്നെയായിരുന്നു ഈ ചിത്രം നിർമ്മിച്ചതും.

  ഏറെ കഷ്ടപ്പെട്ടാണ് നൃത്തം ചെയ്യുന്നത്, തന്റെ അധ്വാനം ആർക്കും അറിയില്ല, വെളിപ്പെടുത്തി അല്ലു അർജുൻ

  ഇപ്പോഴിത കുറുപ്പിലൂടെ തനിയ്ക്ക് മാറിയ വിമർശനത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് ദുൽഖർ. . ഒടിടി പ്ലേക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു താരം ഇക്കാര്യം വെളിപ്പെടുത്തിയത്. സൂപ്പര്‍ സ്റ്റാര്‍ എന്നത് എന്നെ സംബന്ധിച്ച് വെറുമൊരു വാക്ക് മാത്രമാണെന്നും താരം ഈ അഭിമുഖത്തിൽ പറയുന്നുണ്ട്. കൂടാതെ തനിക്ക് എല്ലാ തരത്തിലുള്ള സിനിമകൾ ചെയ്യാൻ ഇഷ്ടമാണെന്നം പറയുന്നുണ്ട്. തെന്നിന്ത്യൻ സിനിമ ലോകത്ത് നായകനായി തിളങ്ങി നിൽക്കുമ്പോണ് നെഗറ്റീവ് ഷെയിഡുള്ള കുറുപ്പായി ദുൽഖർ എത്തുന്നത്.

  നടന്റെ വാക്കുകൾ ഇങ്ങനെ... 'താന്‍ നേരിട്ട ഒരു വിമര്‍ശനം തനിക്ക് ഒരിക്കലും സോളോ ബ്ലോക്ക്ബസ്റ്റര്‍ ഉണ്ടായിട്ടില്ല എന്നാണ്. തന്റെ സിനിമകള്‍ എപ്പോഴും ഒരു മള്‍ട്ടി സ്റ്റാറര്‍ അല്ലെങ്കില്‍ അത് മറ്റാരുടെയെങ്കിലും ക്രെഡിറ്റ് ആകും എന്നതാണ്. അതിനാല്‍ കുറുപ്പിന്റെ വിജയം ആ അര്‍ത്ഥത്തില്‍ ഒരല്‍പ്പം ആശ്വാസമായിരുന്നു' എന്നാണ് ദുല്‍ഖര്‍ പറയുന്നത്.

  സൂപ്പര്‍ സ്റ്റാര്‍ എന്നത് തന്നെ സംബന്ധിച്ച് വെറുമൊരു വാക്ക് മാത്രമാണെന്നു താരം അഭിമുഖത്തിൽ വ്യക്തമാക്കി. 'അത് ഒരിക്കലും താന്‍ തിരഞ്ഞെടുക്കുന്ന സിനിമകളെ ബാധിക്കില്ലെന്നും നടന്‍ പറയുന്നു. തനിക്ക് എല്ലാ തരത്തിലുമുള്ള സിനിമകള്‍ ചെയ്യാനാണ് ആഗ്രഹം. സാധാരണ കുറുപ്പ് പോലുള്ള ബിഗ് ബജറ്റ് സിനിമകളില്‍ നിന്ന് താന്‍ ഒഴിഞ്ഞ് മാറാറാണ് പതിവ്. കാരണം അത്തരം സിനിമകള്‍ ഒരു നിര്‍മ്മാതാവിനെ സംബന്ധിച്ച് വലിയ സമ്മര്‍ദ്ദം തന്നെയാണ്. താന്‍ എപ്പോഴും നിര്‍മ്മാതാക്കളെ കുറിച്ചും ചിന്തിക്കാറുണ്ട്. പക്ഷെ താന്‍ തന്നെ നിര്‍മ്മാതാവാകുമ്പോള്‍ ക്രിയേറ്റീവ് കണ്ട്രോള്‍ തന്റെ കയ്യിലായിരിക്കും. അതുകൊണ്ട് തന്നെ കുറച്ച് റിസ്‌ക് എടുക്കാന്‍ സാധിക്കു'മെന്നും' ദുല്‍ഖര്‍ പറഞ്ഞു.

  കുറുപ്പ് തിയേറ്ററുകളിൽ വലിയ വിജയമായതോടെ പ്രേക്ഷകർക്ക് നന്ദി അറിയിച്ച് ദുൽഖർ രംഗത്ത് എത്തിയിരുന്നു. സോഷ്യൽ മീഡിയ പേജിലൂടെയാണ് നന്ദി പറഞ്ഞത്. ‌ 'നിങ്ങള്‍ ഓരോരുത്തരുടെയും സ്‌നേഹത്തിന് നന്ദി! നിങ്ങളുടെ അഭിപ്രായങ്ങള്‍ക്ക്, പ്രതികരണങ്ങള്‍ക്ക് എല്ലാം നന്ദി. സിനിമകള്‍ വീണ്ടും തിയേറ്ററുകളില്‍ എത്തിയതിന്റെ ആഘോഷവും ആവേശവുമാണ് ഇപ്പോള്‍. എന്നെ സംബന്ധിച്ച് ഇതൊരു വൈകാരിക നിമിഷമാണ്.കുറുപ്പിന്റെ ഓരോ അണിയറപ്രവര്‍ത്തകരോടും അഭിനേതാക്കളോടും ഞാന്‍ നന്ദി പറയുന്നു. നിങ്ങളുടെ സ്‌നേഹവും സിനിമയോടുള്ള പ്രതിബദ്ധതയുമാണ് ഇതിലൂടെ പ്രകടമായത്. നിങ്ങളുടെ ഓരോരുത്തരുടെയും പ്രവര്‍ത്തനമാണ് സിനിമയെ ഇന്ന് കാണുന്ന നിലയിലേക്ക് എത്തിച്ചത്. ലോകത്തിന്റെ എല്ലാ കോണുകളിലേക്കും 'കുറുപ്പി'നെ എത്തിച്ച എല്ലാ നല്ലവരായ വിതരണക്കാര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി. കുറുപ്പിനെ സ്‌നേഹിച്ച എല്ലാ പ്രേക്ഷകര്‍ക്കും ഒരിക്കല്‍ കൂടി നന്ദി'; ദുല്‍ഖര്‍ ഫേസ്ബുക്കിൽ കുറിച്ചു.

  Read more about: dulquer salmaan
  English summary
  Dulquer Salmaan Opens Up About Solo hit Criticism interview Went Viral,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X