'എനിക്കെന്നും ആശങ്കയാണ്.... എന്റെ അഭിനയത്തിൽ ഞാൻ തൃപ്തനല്ല'; ദുൽഖർ സൽമാൻ പറയുന്നു!

മലയാളത്തിലെ യുവ താരങ്ങൾക്കിടയിൽ നിന്നും വളർന്ന് തെന്നിന്ത്യയും കടന്ന് ബോളിവുഡും കീഴടക്കി ജൈത്രയാത്ര തുടരുന്ന താരമാണ് ദുൽഖർ സൽമാൻ. നടനെന്നതിലുപരി നിർമാതാവായും ദുൽഖർ സൽമാൻ വളർന്ന് കഴിഞ്ഞു. ഹേയ് സിനാമികയാണ് ദുൽഖറിന്റെ ഏറ്റവും പുതിയ സിനിമ. തെന്നിന്ത്യൻ സിനിമയിലെ ഏറ്റവും പ്രശസ്തയായ നൃത്ത സംവിധായിക ബൃന്ദ മാസ്റ്ററുടെ ആദ്യ സംവിധാന സംരംഭമായിരുന്നു ഹേയ് സിനാമിക. അദിതി റാവു ഹൈദരി, കാജൽ അ​ഗർവാൾ എന്നിവരാണ് ചിത്രത്തിൽ നായകമാരായത്.

Dulquer Salmaan, Dulquer Salmaan salute, Dulquer Salmaan news, Dulquer Salmaan films, Dulquer Salmaan latest, ദുൽഖർ സൽമാൻ, ദുൽഖർ സൽമാൻ സല്യൂട്ട്, ദുൽഖർ സൽമാൻ വാർത്തകൾ, ദുൽഖർ സൽമാൻ ചിത്രങ്ങൾ

കണ്ണും കണ്ണും കൊള്ളൈയടിത്താൽ നേടിയ മികച്ച വിജയത്തിന് ശേഷം തിയേറ്ററുകളിലെത്തിയ സിനിമ കൂടിയായിരുന്നു ഹേയ് സിനാമിക. ഇപ്പോൾ തനിക്ക് സിനിമയെ കുറിച്ചുള്ള കാഴ്ചപ്പാടുകളെ കുറിച്ച് ദുൽഖർ‌ സൽമാൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്. 'ഒരു കഥാപാത്രം ചെയ്യാൻ കഴിയുമോയെന്ന കാര്യത്തിൽ ഇപ്പോഴും സംശയമാണ്. ഞാൻ ഒരിക്കലും എന്നിൽ തൃപ്തനല്ല. ഒരു കഥാപാത്രം ചെയ്യാൻ പറ്റുമോ എന്നെനിക്ക് തന്നെ സംശയമാണ്. എന്റെ അഭിനയം കാണുമ്പോൾ കൈ ചലനം തെറ്റാണെന്നും സ്പിൻ തെറ്റാണെന്നുമൊക്കെ എനിക്ക് തോന്നാറുണ്ട്.'

'കുട്ടിക്കാലം മുതൽ എനിക്ക് എന്തെങ്കിലും ശരിയായി ചെയ്യാൻ കഴിയുമോ എന്ന് സംശയമുണ്ടാകാറുണ്ട്. ആ തോന്നൽ എന്നെ ആശങ്കപ്പെടുത്താറുണ്ട്. അതുക്കൊണ്ട് ഞാൻ ഒരിക്കലും എന്നിൽ സന്തുഷ്ടനുമല്ല. പത്ത് വർഷത്തെ കരിയറിൽ ഇത്രയും സിനിമകൾ ചെയ്യുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. വർഷത്തിൽ ഒരു സിനിമയൊക്കെ ചെയ്യാമെന്നായിരുന്നു തുടക്കത്തിൽ കരുതിയിരുന്നത്. എപ്പോഴെങ്കിലും പബ്ലിക്കിൽ നിൽക്കുമ്പോൾ ആളുകൾ എന്നെ ശ്രദ്ധിക്കാതിരുന്നാൽ വളരെ നല്ലത്. എനിക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യമാണത്. കേരളത്തിൽ അതിന് ബുദ്ധിമുട്ടാണെങ്കിലും തമിഴ്നാട്ടിൽ കുറച്ച് എളുപ്പമാണ്' ദുൽ‌ഖർ സൽമാൻ കലൈഞ്ചർ ടിവിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

സല്യൂട്ടാണ് ദുൽഖറിന്റെ റിലീസിന് തയ്യാറെടുക്കുന്ന ഏറ്റവും പുതിയ സിനിമ. സോണി ലിവിൽ മാർച്ച് 18നാണ് ചിത്രം റിലീസ് ചെയ്യുക. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ചിത്രമാണ് സല്യൂട്ട്. അരവിന്ദ് കരുണാകരൻ എന്ന കഥാപാത്രത്തെയാണ് ദുൽഖർ സിനിമയിൽ അവതരിപ്പിക്കുന്നത്. അസ്ലം കെ പുരയിലാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത്. ബോളിവുഡ് താരവും മോഡലുമായ ഡയാന പെന്റി നായികയാകുന്നു. ദുൽഖർ തന്നെയാണ് ചിത്രം നിർമിക്കുന്നത്. വേഫറെർ ഫിലിംസിന്റെ ബാനറിൽ നിർമിക്കുന്ന അഞ്ചാമത്തെ ചിത്രമാണ് ഇത്. ഒരു കൊലപാതക കേസ് ചിത്രത്തിൽ ദുൽഖറിന്റെ കഥാപാത്രം അന്വേഷിക്കുകയാണ്. തെളിയാതിരുന്ന കൊലപാതക കേസ് എസ്ഐ അരവിന്ദ് കരുണാകരൻ എങ്ങനെ അന്വേഷിക്കുന്നുവെന്നതാണ് ചിത്രത്തിൽ പറയുന്നത്.

Read more about: dulquer salmaan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X