For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ദുൽഖർ സൽമാന് ഏറ്റവും ദേഷ്യം വരുന്നത് ഇതിനാണ്, ഭയക്കുന്ന സംഭവത്തെ കുറിച്ച് തുറന്ന് പറഞ്ഞ് നടൻ

  |

  മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ ആരാധകരുളള താരമാണ് ദുൽഖർ സൽമാൻ. സെക്കൻഡ് ഷോ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ താരം ചെറിയ സമയം കൊണ്ട് തന്നെ മലയാള സിനിമയുടെ പ്രധാനഘടകമായി മാറുകയായിരുന്നു. മലയാള സിനിമയിൽ തിളങ്ങി നിൽക്കുമ്പോഴായിരുന്നു തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളിൽ നിന്ന് നടനെ തേടി അവസരങ്ങൾ എത്തുന്നത്. മലയാളത്തിലേത് പോലെ തന്നെ അവിടെ നിന്നും ആരാധകരെ നേടൻ ദുൽഖർ സൽമാന് കഴിഞ്ഞിരുന്നു.

  മഞ്ജുവിനും ഗീതുവിനും സംയുക്ത എന്നും പ്രിയപ്പെട്ട സാം ആണ്, പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാവുന്നു സൗഹൃദം

  ഒരു ഇടവേളയ്ക്ക് ശേഷം താരം വീണ്ടും സിനിമയിൽ സജീവമായിരിക്കുകയാണ്. നടന്റെ ഏറ്റവും പുതിയ ചിത്രമായ കുറുപ്പ് തിയേറ്ററുകൾ ആഘോഷമാക്കുകയാണ്. പ്രേക്ഷകരെ ഒന്നടങ്കം തിയേറ്ററിൽ എത്തിക്കാൻ ദുൽഖറിന്റെ കുറുപ്പിന് കഴിഞ്ഞിട്ടുണ്ട്. മലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാണാൻ കാത്തിരുന്ന ചിത്രം കൂടിയായിരുന്നു ഇത്. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ദുൽഖറിന്റെ അഭിമുഖമാണ്. താൻ ഭയപ്പെടുന്നതിനെ കുറിച്ചും ഏറ്റവും ദേഷ്യം വരുന്ന സംഭവത്തെ കുറിച്ചുമാണ നടന് പറയുന്നത്. ബിഹൈന്റ്വുഡ് തമിഴിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

  കത്രീനയെ വിവാഹം കഴിക്കുന്നതിന് വിക്കിയുടെ കുടുംബത്തിൽ എതിർപ്പ്? കല്യാണത്തിൽ പങ്കെടുക്കില്ലെന്ന് റിപ്പോർട്ട്

  സൽമാൻ കുടുംബത്തിലെ മരുമകളാവാൻ സോനാക്ഷി സിന്‍ഹ, താരവിവാഹത്തിന് വേദി ഒരുങ്ങുന്നു...

  പരാജയത്തെയാണ് ഏറ്റവും കൂടുതൽ ഭയക്കുന്നതെന്നാണ് ദുൽഖർ പറയുന്നത്. നടന്റെ വാക്കുകൾ ഇങ്ങനെ... ഏറ്റവും ഭയക്കുന്ന കാര്യം പരാജയമാണ്. സിനിമകളുടെ പരാജയമാണെന്ന് താരം അഭിമുഖത്തിൽ പറഞ്ഞിട്ടില്ല. കേട്ടാല്‍ ദേഷ്യം വരുന്ന കാര്യം എന്താണ് എന്ന് ചോദിച്ചപ്പോള്‍, അവഗണിയ്ക്കുന്നത് ഇഷ്ടമല്ല എന്നെന്നാണ് നടന്‍ പറഞ്ഞത്. നേരത്തെ ഒരു അഭിമുഖത്തിലും ഇക്കാര്യം ദുല്‍ഖര്‍ പറഞ്ഞിരുന്നു. ചിലര്‍ അവഗണിച്ച് സംസാരിക്കുന്നത് ദുല്‍ഖറിന് ഇഷ്ടമല്ല എന്നാണ് പറഞ്ഞത്. എല്ലാവര്‍ക്കും അവരവരുടേതായ അഭിപ്രായം ഉണ്ടാവും. എന്നാല്‍ ചിലര്‍ അത് മാനിക്കില്ല.

  എന്തെങ്കിലും നമ്മള്‍ സംസാരിക്കുമ്പോള്‍, എനിക്ക് അത് അറിയില്ല, അങ്ങനെയല്ല എന്ന തരത്തില്‍ യാതൊരു ലോജിക്കും ഇല്ലാതെ പറയും. ഗൂഗിള്‍ ചെയ്താല്‍ എല്ലാ വിവരങ്ങളും നമ്മുടെ വിരല്‍ത്തുമ്പില്‍ കിട്ടും എന്ന അവസ്ഥയില്‍ നില്‍ക്കെ ഒന്നും അറിയില്ല എന്ന് പറയുന്നത് കേള്‍ക്കുന്നത് എനിക്ക് ഇഷ്ടമല്ല. അത്തരക്കാരോട്, പോ പോയി വല്ലതും വായിക്ക് എന്ന് പറയാന്‍ തോന്നും എന്നും ദുല്‍ഖര്‍ പറഞ്ഞു. കള്ളം പറയാറുണ്ടോ എന്നും അവതാരക ദുൽഖറിനോട് ചോദിച്ചിരുന്നു. ഞാന്‍ വളരെ ട്രാന്‍സ്പരന്റ് ആണെന്നായിരുന്നു നടന്റെ മറുപടി. കള്ളം പറഞ്ഞാല്‍ തനിക്ക് അത് മുന്നോട്ട് കൊണ്ട് പോകാന്‍ സാധിയ്ക്കില്ല. എങ്ങിനെയും പുറത്ത് വരും. അതുകൊണ്ട് കള്ളം പറയാറില്ല എന്ന് ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞു.

  തന്റെ അടുത്ത സുഹൃത്തിനെ കുറിച്ചും ദുൽഖർ പറഞ്ഞിരുന്നു. നടൻ സണ്ണി വെയിന്റെ പേരായിരുന്നു ദുൽഖർ പറഞ്ഞത്. നടന്റെ വാക്കുകൾ ഇങ്ങനെ... 'സെക്കന്റ് ഷോയുടെ വര്‍ക്ക് ഷോപ്പ് മുതല്‍ തുടങ്ങിയതാണ്. ഇപ്പോഴും എന്നെ വിട്ട് പോയിട്ടില്ല. എന്റെ ഏത് ലൊക്കേഷനിലും എങ്ങനെയെങ്കിലും കറങ്ങിത്തിരിഞ്ഞ് സണ്ണി എത്തും. ഇടയ്ക്ക് ഞാന്‍ സ്വപ്‌നം കണ്ടു. വല്ലാതെ മിസ്സ് ചെയ്തപ്പോള്‍ വിളിച്ചു. ഞാന്‍ വരുന്നുണ്ട് എന്ന് പറയും. അത് വരും. എപ്പോള്‍ വരും എപ്പോള്‍ പോകും എന്നൊന്നും പറയാന്‍ കഴിയില്ല. ചോദിച്ചാല്‍ പറയും പോയി എന്ന്. പക്ഷെ അതൊരു വിശ്വാസമാണ്.. എപ്പോഴും കൂടെയുണ്ടാവും. എന്തിനും സപ്പോര്‍ട്ട് ഉണ്ടാവും. ചില സിനിമകള്‍ ചെയ്യുമ്പോള്‍ വിളിക്കും വലിയ പടമാണ്, നീ വന്ന് അനുഗ്രഹിക്കണം എന്നൊക്കെ പറയും'' ദുല്‍ഖര്‍ പറഞ്ഞു.

  Kurup movie in 50 crore club on its fifth day | FilmiBeat Malayalam

  ഒരു വലിയ ഇടവേളയ്ക്ക് ശേഷം പുറത്ത് വന്ന ദുൽഖർ സൽമാൻ ചിത്രമാണ്കുറുപ്പ്. സെക്കൻഡ് ഷോ സംവിധായകൻ ശ്രീനാഥ് രാജേന്ദ്രനാണ് സിനിമ ഒരുക്കിയിരിക്കുന്നത്. റിലീസ് ചെയ്ത് വളരെ കുറച്ച് സമയം കൊണ്ടു തന്നെ കുറുപ്പ് 50 കോടി ക്ലബ്ബിൽ ചിത്രം ഇടം പിടിച്ചിരുന്നു.. ഇപ്പോഴിത 75 കോടി ക്ലബ്ബിലും ഇടം പിടിച്ചിരിക്കുകയാണ്. അഞ്ചു ഭാഷകളിലാണ് കുറുപ്പ് പ്രേക്ഷകരിലേയ്ക്ക് എത്തിയത്. കൊവിഡ് പ്രതിസന്ധികളെ തുടർന്ന് പൂട്ടിയ തീയേറ്ററുകൾക്ക് പുതിയ ജീവൻ പകർന്നു കൊണ്ടാണ് ദുൽഖർ ചിത്രം കുറുപ്പ് എത്തിയത്. കുറുപ്പിന് സിനിമാസ്വാദകരിൽ വലിയ ആവേശവും ആകാംക്ഷയും നിറയ്ക്കാൻ സാധിച്ചിരുന്നു. നവംബര്‍ 12നായിരുന്നു കുറുപ്പിന്റെ റിലീസ്. ആഗോള തലത്തിൽ 1500ലേറെ തിയറ്ററുകളിലാണ് കുറുപ്പ് എത്തിയത്. കേരളത്തില്‍ മാത്രം 500 തിയറ്ററുകള്‍ക്ക് മുകളില്‍ റിലീസ് നടന്നിരുന്നു. ദുല്‍ഖറിന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസും എംസ്റ്റാര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സും ചേര്‍ന്നായിരുന്നു നിര്‍മ്മിച്ചിരിക്കുന്നത്.

  Read more about: dulquer salmaan
  English summary
  Dulquer Salmaan Opens Up What He Fears And What Make Him Angers The Most
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X