ദുല്‍ഖറിന്റെ മരണമാസ് എന്‍ട്രി! താരരാജാക്കന്മാര്‍ക്കൊപ്പം വരവറിയിച്ച് യുവരാജാവും! അടപടലം ട്രോളാണ്!

ഒരിടവേളയ്ക്ക് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ മലയാള സിനിമയിലേക്ക് തിരിച്ച് വരികയാണ്. കഴിഞ്ഞ വര്‍ഷം ബോളിവുഡിലും തെലുങ്ക് ഭാഷ ചിത്രങ്ങളിലായിരുന്നു ദുല്‍ഖര്‍ അഭിനയിച്ചിരുന്നത്. 2017 ലെത്തിയ സോളോ യ്ക്ക് ശേഷം മലയാളത്തില്‍ ദുല്‍ഖറിന്റെ ഒരു സിനിമ റിലീസ് ചെയ്തിരുന്നില്ല. ഇതോടെ ആരാധകരും നിരാശയിലായിരുന്നു. എന്നാല്‍ അതെല്ലാം ഒരു യമണ്ടന്‍ പ്രേമകഥയിലൂടെ മാറും.

ദുല്‍ഖര്‍ നായകനായി ഉടന്‍ റിലീസിനൊരുങ്ങുന്ന ചിത്രമാണ് ഒരു യമണ്ടന്‍ പ്രേമകഥ. നിലവില്‍ മോഹന്‍ലാലിന്റെ ലൂസിഫര്‍ തിയറ്ററുകളില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. തൊട്ട് പിന്നാലെ മമ്മൂട്ടി നായകനായിട്ടെത്തുന്ന മധുരരാജയും റിലീസ് ചെയ്യും. അതിനൊപ്പം ഒരു യമണ്ടന്‍ പ്രേമകഥയും റിലീസ് ചെയ്യുകയാണ്. ഏറെ കാലത്തിന് ശേഷം ദുല്‍ഖറിന്റെ മാസ് എന്‍ട്രിയായിരിക്കും ചിത്രത്തിലുണ്ടാവുകയെന്ന് പുറത്ത് വന്ന ടീസറില്‍ നിന്നും വ്യക്തമാണ്. സോഷ്യല്‍ മീഡിയയില്‍ അടപടലം ട്രോളുകളാണ് ടീസറിന് ലഭിച്ച് കൊണ്ടിരിക്കുന്നത്.

ഒരു യമണ്ടന്‍ പ്രേമകഥ

ഒരു യമണ്ടന്‍ പ്രേമകഥ

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി നവാഗതനായ ബിസി നൗഫലാണ് സംവിധാനം ചെയ്യുന്ന സിനിമയാണ് ഒരു യമണ്ടന്‍ പ്രേമകഥ. വിഷ്ണു ഉണ്ണികൃഷ്ണന്‍, ബിബിന്‍ ജോര്‍ജ് കൂട്ടുകെട്ടില്‍ തിരക്കഥ ഒരുക്കുന്ന ചിത്രം വിഷുവിന് മുന്നോടിയായി റിലീസിനൊരുങ്ങുകയാണ്. കോമഡിയ്ക്ക് പ്രധാന്യം നല്‍കിയൊരുക്കുന്ന ചിത്രത്തില്‍ ലോക്കല്‍ പെയിന്ററുടെ വേഷത്തിലാണ് ദുല്‍ഖര്‍ അഭിനയിക്കുന്നത്. സൗബിന്‍ ഷാഹിര്‍, രമേഷ് പിഷാരടി, വിഷ്ണു ഉണ്ണികൃഷ്ണന്‍, ബിബിന്‍ ജോര്‍ജ്, ഗ്രിഗറി, സലിം കുമാര്‍ എന്നിവരാണ് മറ്റ് താരങ്ങള്‍. നിഖില വിമല്‍, സംയുക്ത മേനോന്‍ എന്നിവരാണ് നായികമാര്‍. ആന്റോ ജോസഫാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ടീസറെത്തി...

ദുല്‍ഖര്‍ സല്‍മാന്‍ ആരാധകരും മലയാള സിനിമാപ്രേമികളും കാത്തിരുന്നത് പോലെ തന്നെ ഒരു യമണ്ടന്‍ പ്രേമകഥയില്‍ നിന്നും ടീസര്‍ എത്തിയിരിക്കുകയാണ്. പേര് സൂചിപ്പിക്കുന്നത് പോലെ പക്കാ എന്റര്‍ടെയിനറാകും ഈ സിനിമയെന്ന കാര്യം ടീസറില്‍ നിന്നും വ്യക്തമാണ്. ദുല്‍ഖറിനൊപ്പം ചിത്രത്തിലുള്ള താരങ്ങളെല്ലാം പ്രേക്ഷകരെ ചിരിപ്പിക്കാനുള്ള വരവായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. താരരാജാക്കന്മാരുടെ മധുരരാജ, ലൂസിഫര്‍ സിനിമകളുടെ തരംഗത്തിനിടെ എത്തിയതാണെങ്കിലും ദുല്‍ഖറിനും വമ്പന്‍ വരവേല്‍പ്പാണ് ലഭിച്ചിരിക്കുന്നത്.

 ചരിത്രം ആവര്‍ത്തിക്കും..

ചരിത്രം ആവര്‍ത്തിക്കും..

മുന്‍പ് മോഹന്‍ലാലിന്റെ പുലിമുരുകന്റെ ടീസര്‍ പുറത്ത് വന്നപ്പോള്‍ ഏറ്റവുമധികം ട്രോള്‍സ് കിട്ടിയ രംഗത്തിനായിരുന്നു തിയറ്ററുകളില്‍ ഓളം ഉണ്ടാക്കിയത്. അങ്ങനെയാണെങ്കില്‍ ഒരു യമണ്ടന്‍ പ്രേമകഥയിലൂടെ ദുല്‍ഖറും ഇതേ ചരിത്രം ആവര്‍ത്തിക്കും.

 വിശ്വാസിച്ചേ മതിയാകൂ..

വിശ്വാസിച്ചേ മതിയാകൂ..

ഒരു യമണ്ടന്‍ പ്രേമകഥയുടെ ടീസര്‍ കണ്ടതിന് ശേഷം ദുല്‍ഖറിന്റെ കഥാപാത്രത്തെ കുറിച്ച് ഓര്‍ത്ത് ആരാധകരും കണ്‍ഫ്യൂഷനിലാണ്. ചിത്രത്തില്‍ പെയിന്റ് പണിക്കാരന്‍ ലല്ലു എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. പക്ഷെ ഇത്രയും ഗ്ലാമര്‍ ലുക്കുള്ള പെയിന്റ് പണിക്കാരന്‍ ഉണ്ടാവുമോ എന്നാണ് ട്രോളന്മാര്‍ ചോദിക്കുന്നത്. വിശ്വാസിച്ചാലും ഇല്ലെങ്കിലും ലല്ലു പെയിന്റ് പണിക്കാരന്‍ തന്നെയാണ്.

 അന്ധനായി വിഷ്ണു

അന്ധനായി വിഷ്ണു

ഒരു യമണ്ടന്‍ പ്രേമകഥയുടെ പോസ്റ്റര്‍ പുറത്ത് വന്നപ്പോള്‍ ഒരു സംശയം തോന്നിയിരുന്നെങ്കിലും ടീസര്‍ വന്നതോടെയാണ് ചിത്രത്തില്‍ വിഷ്ണു ഉണ്ണികൃഷ്ണന്‍ അന്ധനായിട്ടാണ് അഭിനയിക്കുന്നതെന്ന കാര്യം വ്യക്തമായത്.

  കളര്‍ഫുള്‍ എന്റര്‍ടെയിനര്‍

കളര്‍ഫുള്‍ എന്റര്‍ടെയിനര്‍

അന്ന് നാദിര്‍ഷ ഒരു യമണ്ടന്‍ പ്രേമകഥയിലെ പാട്ടുകളെ പറ്റി പറഞ്ഞ വാക്കുകള്‍ നൂറ് ശതമാനം സത്യമാണെന്ന് ടീസറിലെ ബിജിഎം കേള്‍ക്കുമ്പോള്‍ തന്നെ ഉറപ്പിക്കാം. ഒരു യമണ്ടന്‍ കളര്‍ഫുള്‍ എന്റര്‍ടെയിനറിന് വേണ്ടി കാത്തിരിക്കാം.

 വരവ് പൊളിക്കും..

വരവ് പൊളിക്കും..

ചെറിയൊരു ഇടവേളയ്ക്ക് ശേഷമുള്ള വരവായതിനാല്‍ ഒരു യമണ്ടന്‍ വരവ് വന്ന് ദുല്‍ഖര്‍ ചുമ്മാ അങ്ങ് പൊളിച്ചു എന്ന് വേണം പറയാന്‍.

പൃഥ്വിയെ പോലെയായോ

പൃഥ്വിയെ പോലെയായോ

പൃഥ്വിരാജിന്റെ സംവിധാനത്തിലെത്തിയ ലൂസിഫര്‍ ഒരു ചെറിയ ചിത്രമാണെന്നായിരുന്നു താരം പറഞ്ഞിരുന്നത്. എന്നാല്‍ സിനിമ വമ്പന്‍ ചിത്രമാണെന്ന് ആരാധകര്‍ കണ്ടെത്തി. പൃഥ്വിയുടെ ഈ വാക്കുകള്‍ക്ക് നിരന്തരം ട്രോള്‍ ലഭിച്ചിരുന്നു. ഇപ്പോഴിതാ ചീപ്പ് ലുക്കിലാണ് ദുല്‍ഖര്‍ വരുന്നതെന്ന് പറഞ്ഞിട്ട് മാസ് ലുക്കിലെത്തി പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ്.

ഇത്തവണ മിന്നിക്കും..

ഇത്തവണ മിന്നിക്കും..

കാര്യം പറഞ്ഞാല്‍ മലയാളത്തിലേക്ക് വന്നിട്ട് രണ്ട് വര്‍ഷമൊക്കെ ആയാലും ഇത്തവണത്തെ വരവില്‍ കേരള ബോക്‌സോഫീസിനെ കൈയിലെടുക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

 അന്നത്തെക്കാള്‍ ഫീലുണ്ട്..

അന്നത്തെക്കാള്‍ ഫീലുണ്ട്..

രണ്ട് വര്‍ഷം മുന്‍പ് ദുല്‍ഖര്‍ തകര്‍ത്തഭിനയിച്ച സിഐഎയുടെ ടീസര്‍ കണ്ടപ്പോള്‍ കിട്ടിയതിനെക്കാള്‍ ആവേശവും ഫീലും യമണ്ടന്‍ പ്രേമകഥയുടെ ടീസറിലൂടെ കിട്ടി.

  സംവിധാനം കൂടി ഓക്കെ ആവണം

സംവിധാനം കൂടി ഓക്കെ ആവണം

തിരക്കഥയുടെ കാര്യത്തിലോ കോമഡിയുടെ കാര്യത്തിലോ ഇവിടെ പേടിക്കണ്ട ആവശ്യമില്ല. സംവിധാനം കൂടി ഓക്കെയാണെങ്കില്‍ ദുല്‍ഖറിന്റെ മടങ്ങി വരവില്‍ നല്ലൊരു കളര്‍ഫുള്‍ കോമഡി എന്റര്‍ടെയിനര്‍ കാണാം.

 തിയറ്ററുകള്‍ പൂരപ്പറമ്പാകും

തിയറ്ററുകള്‍ പൂരപ്പറമ്പാകും

മാരക സ്‌ക്രീന്‍ പ്രെസന്‍സും കിടുക്കാച്ചി ലുക്കും തറ ലോക്കലായി ദുല്‍ഖറും. ഈ രംഗങ്ങളെല്ലാം തിയറ്ററുകളില്‍ ഉണ്ടാക്കാന്‍ പോവുന്ന ഓളം ഊഹിക്കാന്‍ പറ്റില്ല.

 കാത്തിരിപ്പ് വെറുതെയായില്ല

കാത്തിരിപ്പ് വെറുതെയായില്ല

ഒന്നര വര്‍ഷത്തെ കാത്തിരിപ്പ് വെറുതേയായില്ല. ദുല്‍ഖറിന്റേത് കിടിലന്‍ തിരിച്ച് വരവ് തന്നെയെന്ന് അടിവരയിട്ട് പറയാം.

 ഒന്നൊന്നര വരവ്

ഒന്നൊന്നര വരവ്

ലല്ലുവിന്റെ ഈ വരവ് ചുമ്മാതായിരിക്കില്ല. ഒരു ഒന്നൊന്നര വരവ് തന്നെയായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

 രാജാക്കന്മാര്‍ മാത്രമല്ല

രാജാക്കന്മാര്‍ മാത്രമല്ല

രാജാക്കന്മാരായ മോഹന്‍ലാലും മമ്മൂട്ടിയും മാത്രമല്ല യുവരാജാവും വരവ് അറിയിച്ചിരിക്കുകയാണ്. ഇത്തവണ ബോക്‌സോഫീസ് കുലുങ്ങുന്നത് ഇവര്‍ക്ക് മുന്നിലായിരിക്കും.

 ആഘോഷമാണ്

ആഘോഷമാണ്

ഇനി വരാന്‍ പോവുന്നത് ആഘോഷമാണെന്ന് അടിവരയിട്ട് പറയുന്ന നല്ല കിടിലന്‍ ടീസറായിരുന്നു ഒരു യമണ്ടന്‍ പ്രേമകഥയില്‍ നിന്നും പുറത്ത് വന്നത്.

 രാജമാണിക്യം റഫറന്‍സ്

രാജമാണിക്യം റഫറന്‍സ്

സിനിമയില്‍ രാജമാണിക്യം റഫറന്‍സ് ഉണ്ടാകും എന്ന് പറഞ്ഞപ്പോള്‍ ആരാധകരും ആകാംഷയിലായിരുന്നു. എന്നാല്‍ ടീസറില്‍ തന്നെ ആ രംഗം കാണിച്ച് കൈയടി വാങ്ങിയിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X