ടൊവിനോയും അത് ഉറപ്പിച്ചു!! ദുൽഖറിന്റെ ഒരു യമണ്ടൻ പ്രേമകഥയെ കുറിച്ച് താരം... കാണൂ
ഒന്നര വർഷത്തെ ഇടവേളയ്ക്ക് ശേഷം ദുൽഖർ സൽമാൻ മോളിവുഡിലേയ് മടങ്ങി വരുന്ന ചിത്രമാണ് ഒരു യമണ്ടന് പ്രേമകഥ. പ്രേക്ഷകരുടെ ആകാംക്ഷയ്ക്കും കാത്തിരിപ്പിനുമൊടിവിൽ ഒരു യമണ്ടൻ പ്രേമകഥയുടെ ടീസർ പുറത്തു വന്നു.സോളേയ്ക്ക് ശേഷം ഡിക്യൂ വിന്റെ പുറത്തു വരുന്ന ചിത്രമാണിത്. അതിനാൽ തന്നെ ചിത്രത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ജനങ്ങൾ.
ചുരുങ്ങിയ സമയം കൊണ്ട് ഇന്ത്യൻ സിനിമയിൽ തന്റേതായ ഇടം കണ്ടുപടിച്ച താരമാണ് ദുൽഖർ. മോളിവുഡിൽ കൂടാതെ ടോളിവുഡിലും കോളിവുഡിലും ബോളിവുഡിലും ദുൽഖർ തന്റെ സാന്നിധ്യം തെളിയിച്ചിരുന്നു. ബോളിവുഡിൽ നിന്ന് മികച്ച പ്രതികരണമാണ് ഡിക്യൂവിന് ലഭിക്കുന്നത്. ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം ദുൽഖർ വീണ്ടും മോളിവുഡിൽ മടങ്ങിയെത്തിയിരിക്കുകയാണ്. ആരാധകരെ കൂടാതെ താരങ്ങളും ഡിക്യൂവിനെ അഭിനന്ദിച്ച് രംഗത്തേത്തിയിരിക്കുകയാണ്.

ആശംസ നേർന്ന് ടൊവിനോ
ദുൽഖർ സൽമാൻ വ്യത്യസ്ത ഗെറ്റപ്പിലെത്തുന്ന ചിത്രമാണ് ഒരു യമണ്ടൻ പ്രണയകഥ. ചിത്രത്തിന്റെ ടീസർ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. മികച്ച പ്രേക്ഷക പ്രതികരണമാണ് ടീസറിനു ലഭിക്കുന്നത്. ഇപ്പോഴിത ദുൽഖറിനും ഒരു യമണ്ടൻ പ്രണയകഥ ടീമിനും ആശംസ നേർന്ന് ടൊവിനോ. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ ടീസർ പങ്കുവെച്ചു കൊണ്ടായിരുന്നു ടെവിനോ ആശംസ നേർന്നത്.

ദുൽഖറിന്റെ ഗെറ്റപ്പ്
ഒരു യമണ്ടൻ പ്രണയകഥയിൽ വ്യത്യസ്ത ഗെറ്റപ്പിലാണ് ദുൽഖർ എത്തുന്നത്. പേര് പോലെ തന്നെ പക്കാ എന്റർടെയ്നറാകും. ചിത്രത്തന്റെ ടീസറിൽ നിന്ന് ഇക്കാര്യം വ്യക്തമാകുന്നുണ്ട് . ദുൽഖറിനോടൊപ്പം സൗബിൻ ഷാഹിർ, സലിം കുമാർ ,വിഷ്ണു ഉണ്ണികൃ,ഷ്ണൻ, രമേഷ് പിഷാരടി, ധർമജൻ ബോൾഗാട്ടി എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. അതിനാൽ തന്നെ ചിരിക്കുള്ള എല്ലാ ചേരുവകളും ഈ ചിത്രത്തിലുണ്ട്. നിഖിലയും സംയുക്ത മോനോനുമാണ് ചിത്രത്തിലെ നായികമാർ.

ലൂസിഫറിനു ശേഷം യമണ്ടൻ പ്രേമകഥയിലും
ലൂസിഫറിന്റെ വൻ വിജയത്തിനു ശേഷം സുജിത്ത് വാസുദേവ് ഛായാഗ്രഹണം നിർവഹിക്കുന്ന അടുത്ത ചിത്രമാണിത്. അതിനാൽ പ്രേക്ഷകർക്ക് ഒരു വിഷ്വൽ ട്രീറ്റാകും ചിത്രത്തിലൂടെ ലഭിക്കുക. മോളിവുഡിലെ മികച്ച ഛായാഗ്രാഹകനാണ് സുജിത്ത് വാസുദേവ്. ലൂസിഫറിന്റെ വിജയത്തിന്റെ പ്രധാനപ്പെട്ട ഒരു ഘടകം സുജിത്ത് വാസുദേവ് തന്നെയാണ്.യമനണ്ട പ്രേമകഥയ്ക്ക് സംഗീതം ഒരുക്കുന്നത് നാദിർഷയാണ്.

ബിബിൻ ജോർജ്- വിഷ്ണു ഉണ്ണികൃഷ്ണൻ
ബോക്സോഫീസിൽ ചിരിയുടം മാലപ്പടകം തീർത്ത ചിത്രങ്ങളായിരുന്നു കട്ടപ്പനയിലെ ഹൃത്വിക് റോഷനും അമർ അക്ബർ ആന്റണിയും. വിഷ്ണു- ബിബിൻ ചേർന്ന് തയ്യാറാക്കിയ തിരക്കഥ പ്രേക്ഷകരെ ഒരേ സമയം ചിരിപ്പിക്കുനമ്നതും ചിന്തിപ്പിക്കുന്നതുമായിരുന്നു. ലൈറ്റ് ഹാസ്യകഥാപാത്രത്തിലാണ് ദുൽഖർ വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. എന്നാൽ അതിൽ നിന്ന് വ്യത്യസ്തമായി ഫുൾ കോമഡിയുമായിട്ടാണ് താരം എത്തുന്നത്.


Click it and Unblock the Notifications











